ഇനി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട!! എവിടെ നിന്നും ബുക്ക് ചെയ്യാം!! എല്ലാം അടിമുടി മാറുന്നു...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത. ഇനി പഴയതുപോലെ ബിവറേജസുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് വിഷമിക്കേണ്ട. എല്ലാം ഹൈടെക്ക് ആക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്റെ (കെഎസ്ബിസി) ചില്ലറ വില്‍പ്പന ശാലകളിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്.

ബിജെപി പറഞ്ഞത് കള്ളം!! വിവാദസ്വാമിയെ സഹായിക്കുന്നത് ആര്‍എസ്എസ്!! തെളിവുകള്‍ പുറത്ത്...

പെരുന്നാള്‍ സമ്മാനം!!!, റമദാന്‍ ശമ്പളം നേരത്തേയെത്തും

ഓണ്‍ലൈനാക്കും

ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള പദ്ധതിക്കു തത്വത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇതു നിലവില്‍ വരും.

പണം വേണ്ട, കാര്‍ഡ് മതി

മദ്യം വാങ്ങിക്കാന്‍ പോവുമ്പോള്‍ ഇനി പണം കൈയില്‍ കരുതണമെന്നില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണിത്.

അപേക്ഷ നല്‍കി

ബിവറേജസ് സംവിധാനത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇവ നിലവില്‍ വരും.

കംപ്യൂട്ടര്‍വല്‍ക്കരണം

ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പനശാലകളില്‍ സമഗ്ര കംപ്യൂട്ടര്‍വല്‍ക്കരണം ഉടന്‍ ഉണ്ടായേക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. നടപ്പു സാ്മ്പത്തിക വര്‍ഷം തന്നെ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കും.

അനുമതി ലഭിച്ചു

സമഗ്ര കംപ്യൂട്ടര്‍വല്‍ക്കരണത്തിനു സര്‍ക്കാരില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചു കഴിഞ്ഞു. മദ്യ ഇനങ്ങളുടെ വില വിവരപ്പട്ടിക, എംആര്‍പി എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കും.

English summary
Bevarages outlets in Kerala to become online.
Please Wait while comments are loading...