ബദിയടുക്ക ബസ്സ്റ്റാന്റ് തെരുവോര കച്ചവടക്കാരും മദ്യ വില്‍പ്പന സംഘവും കയ്യടക്കി; യാത്രക്കാര്‍ക്ക് ദുരിതം

  • Posted By:
Subscribe to Oneindia Malayalam

ബദിയടുക്ക: നൂറു കണക്കിന് യാത്രക്കാര്‍ ദിനേന എത്തുന്ന ബദിയടുക്ക ബസ്സ്റ്റാന്റ് തെരുവോര കച്ചവടക്കാരും മദ്യപന്‍മാരും മദ്യ വില്‍പ്പന സംഘവും കയ്യടക്കിയതായി പരാതി. ഇത് മൂലം യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. കാലപ്പഴക്കം ചെന്ന് കെട്ടിടത്തിന്റെ ഇരുമ്പ് കമ്പികള്‍ തുരുമ്പിച്ച് സിമന്റ് പാളികള്‍ യാത്രക്കാരുടെ തലയില്‍ വീഴാന്‍ തുടങ്ങിയതോടെ കെട്ടിടം പൊളിച്ചു മാറ്റണമെന്ന പൊതുമരാമത്ത് എല്‍.എസ്.ജി.ഡി എഞ്ചിനീയര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയുടമകള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് മുതലാളി ഭൂമി കൈയ്യേറി; നിരാമയ റിസോർട്ട് പൊളിക്കാൻ നോട്ടീസ്!

ഒഴിപ്പിച്ചതല്ലാതെ കെട്ടിടം പൊളിച്ച് മാറ്റാനോ പുതുക്കി പണിയുവാനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ കെട്ടിടം പുതുക്കി പണിയുന്നതിനായി നീക്കിവെച്ചിരുന്നു. എന്നാല്‍ കോംപ്ലക്‌സില്‍ കച്ചവടം നടത്തുന്ന ചില വ്യാപാരികളുമായുള്ള പ്രശ്‌നം കോടതിയിലുണ്ടായിരുന്നതിനാല്‍ സാങ്കേതിക പ്രശ്‌നം മൂലം ഫണ്ട് മാറ്റി വെക്കുകയാണുണ്ടായത്. അതേ സമയം കട മുറികള്‍ ഒഴിഞ്ഞ കച്ചവടക്കാരില്‍ ചിലര്‍ മുറിയുടെ പുറത്ത് ചില്ലറ കച്ചവടം നടത്തുമ്പോള്‍ ചില തെരുവോര കച്ചവടക്കാരും മദ്യപന്‍മാരും സാമൂഹ്യ ദ്രോഹികളും ബസ്സ്റ്റാന്റ്‌കെട്ടിടം കയ്യടക്കിയത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നതായി പരാതി.

kasarcode

നിലം പൊത്താവുന്ന തരത്തിലുള്ള കെട്ടിടം നീക്കം ചെയ്ത് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ബസ്സ്റ്റാന്റ് കെട്ടിടം പണിയണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. അതേ സമയം കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ ഉടന്‍ ബി.ഒ.ട്ടി അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ലോക ബാങ്കിന്റെ ധന സഹായത്തോടെ ബസ്സ്റ്റാന്റ് കോംപ്ലക്‌സിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണ ഭട്ട് പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Bhadhiyadukka Bus stand was full of alchol sellers and platform sellers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്