എന്തിനായിരുന്നു ഭാഗ്യ ലക്ഷ്മിക്കെതിരെ അയാൾ കുരച്ചത്; അതും... മക്കളെ ചേർത്ത്, വെറുതെ വിടില്ല!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവന്തപുരം: ഫേസ്ബുക്കിൽ തന്നെയും മക്കളെയും ചേർത്ത് അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മി. ഇന്നലെ ഷിബു പുരയിടം എന്ന ഒരു വൃത്തികെട്ടവൻ എന്നെയും എന്റെ മക്കളെയും ചേർത്ത് ഒരു വൃത്തികെട്ട പോസ്റ്റിട്ടപ്പോൾ സത്യത്തിൽ ആദ്യം എനിക്ക് വല്ലാത്ത സങ്കമാണുണ്ടായത്.കരച്ചിൽ വന്നു..ഏതെങ്കിലും അന്യ പുരുഷനെ ചേർത്താണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെങ്കിൽ പോടാ എന്റെ ഇഷ്ടം എന്ന് ഒരു കമന്റിൽ ഞാൻ വലിച്ചെറിയും..ഇത് പക്ഷേ എന്റെ മക്കൾ..എന്നു പറഞ്ഞാണ് ഭാഗ്യ ലക്ഷ്മി പോസ്റ്റ് തുടങ്ങിയത്. ‌

തുടർന്ന് രാത്രി തന്നെ ഐജി മനോജ്എബ്രഹാം സാറിന് വിളിച്ച് കാര്യം പറഞ്ഞതായും പരാതി കൊടുത്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മക്കൾക്ക് ഞാനും എനിക്കു മക്കളും മാത്രമുള്ള ജീവിതമാണ് തങ്ങളുടേത് . അതാണ് എനിക്കാ താങ്ങാൻ കഴിയാതിരുന്നതെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു. കുട്ടിക്കാലം മുതൽ പല പരീക്ഷണങ്ങളും കടന്ന വന്നവളാണ് ‍ഞാൻ. പിന്നീട് ആലോചിക്കുമ്പോൾ ഇത് 'ചാള്' കേസാണ് എന്ന് തോന്നിയെന്നും അവർ പറഞ്ഞുയ എങ്കിലും അവനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ടാണഅ പരാതിയുമായി മുന്നോട്ട് പോയതെന്നും ഭാഗ്യലക്ഷമി വ്യക്തമാക്കി.

Bhagyalakshmi

പിന്തുണയുമായി നിരവധി പേർ വന്നു. അതാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചതെന്നും അവർ പറഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെ 'ചേച്ചീ ഞ്ഞളുണ്ട് വിഷമിക്കരുതെന്ന്' പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നിയെന്നും ഭാഗ്യലക്ഷ്മി ഫോസ്ബുക്കിൽ കുറിച്ചു. എത്രയെത്ര പേരാണ് എന്നെ സമാധാനപ്പെടുത്തിയത്..എനിക്ക് വേണ്ടി എന്തും ചെയ്യാൻ മുന്നിട്ടിറങ്ങിയത്... അവർക്കെല്ലാം നന്ദി രേഖപ്പെടുത്തിയാണ് ഭാഗ്യ ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിത്തുന്നത്.

English summary
Bhagya Lakshmi's Facebook post against Shibu
Please Wait while comments are loading...