യുപിയില്‍ രാഹുലിന്റെ പിന്തുണ കണ്ട് ഞെട്ടി ബിജെപി; ഒപ്പം ചേർന്ന് പ്രതിപക്ഷ പാർട്ടികളും, പുതിയ നീക്കം
ദില്ലി: ഉത്തർപ്രദേശിലെ പ്രതിപക്ഷ ഐക്യനിരയുടെ സൂചനകള്‍ നല്‍കി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. യാത്രയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖർ തയ്യാറായില്ലെങ്കിലും എല്ലാവരും തന്നെ രാഹുലിനും കോണ്‍ഗ്രസിനും വിജയ ആശംസകളുമായി മുന്നോട്ട് വന്നു എന്നുള്ളതാണ് ശ്രദ്ധേയം.
പ്രധാന പ്രതിപക്ഷ നേതാക്കളായ സമാജ്‌വാദി പാർട്ടി (എസ് പി) തലവൻ അഖിലേഷ് യാദവ്, ബഹുജൻ സമാജ് പാർട്ടി (ബി എസ് പി) നേതാവ് മായാവതി, രാഷ്ട്രീയ ലോക്ദൾ (ആർ എൽ ഡി) ദേശീയ അധ്യക്ഷൻ ജയന്ത് ചൗധരി എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്തില്ലെങ്കിലും മൂവരും മികച്ച രീതിയിലുള്ള വിജയാശംകള്‍ നേർന്ന് രംഗത്ത് വരികയായിരുന്നു.

ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമിയും യാത്രയെ സ്വാഗതം ചെയ്യുക മാത്രമല്ല, രാഹുലിന്റെ ഷോ ഗാസിയാബാദ്, ബാഗ്പത്, ഷാംലി എന്നിവിടങ്ങളിലൂടെ കടന്നുപോകുമ്പോൾ പ്രാദേശിക നേതാക്കളും മാർച്ചിൽ രാഹുലിനൊപ്പം നടക്കുകയും ചെയ്തു. യുപി നിയമസഭയിൽ കോൺഗ്രസിന് രണ്ട് അംഗങ്ങളും സംസ്ഥാനത്ത് ഒരു ലോക്‌സഭാ എംപിയും മാത്രമേയുള്ളൂവെങ്കിലും ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ഭരണകക്ഷിയായ ബി ജെ പിയെ വെല്ലുവിളിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയുമെന്നാണ് യു പിയിലെ രാഹുലിന്റെ യാത്രയിൽ കണ്ട ജനക്കൂട്ടം വ്യക്തമാക്കുന്നത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികള്‍ കൈ കോർത്താല്‍ ബി ജെ പിക്ക് അത് വലിയ വെല്ലുവിളിയായി മാറും. 80 എംപിമാരെ ലോക്സഭയിലേക്ക് അയക്കുന്ന യുപിയിലെ വിജയം ബി ജെ പിയേയും പ്രതിപക്ഷ പാർട്ടികളേയും സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. യാത്രയോടുള്ള പ്രതികരണം ബി ജെ പിയെ മാത്രമല്ല, മറ്റ് പാർട്ടികളെയും ഇരുത്തി ചിന്തിപ്പിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

''എല്ലായിടത്തുനിന്നും ഞങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. എല്ലാവരും രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നു," - എന്നാണ് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു വ്യക്തമാക്കിയത്. 2024ൽ ബി ജെ പി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിൽ കോൺഗ്രസിന്റെ പ്രാധാന്യം അംഗീകരിക്കാൻ എസ് പിയും ബി എസ് പിയും ആർ എൽ ഡിയും നിർബന്ധിതരാകുമെന്ന് യുപിയിലെ മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവും വ്യക്തമാക്കി.
മഞ്ജു വാര്യർക്ക് ഇനി വല്ല കായകല്‍പ ചികിത്സയുമുണ്ടോ: പ്രായം കൂടുന്നേയില്ലാലോ, വൈറലായി പുതിയ ചിത്രം

രാഹുലിന് അയച്ച കത്തിൽ അഖിലേഷ്, യാത്രയ്ക്ക് തന്റെ ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ "എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരം" സംരക്ഷിക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. "ഭാരത് ജോഡോ യാത്രയിലെ തപസ്വിക്ക് സല്യൂട്ട്. ഉത്തർപ്രദേശിലെ ഈ കാമ്പെയ്‌ൻ അർത്ഥവത്തായതും രാജ്യത്തെ സംസ്‌കാരവുമായും പരസ്‌പരവുമായും ആളുകളെ ബന്ധിപ്പിക്കുന്നത് തുടരട്ടെ''- എന്നായിരുന്നു ആർ എല്‍ ഡി നേതാവിന്റെ സന്ദേശം.

അതേസമയം തന്നെ, പ്രതിപക്ഷ നിരയില്‍ നിന്നും ഭാരത് ജോഡോ യാത്രക്ക് വന്ന സന്ദേശങ്ങള്‍ ബി ജെ പിക്കെതിരായ മഹാസഖ്യമായി മാറുമോ എന്ന് പറയാൻ സാധിക്കില്ലെന്നാണ് എസ് പി നേതാക്കള്‍ വ്യക്തമാക്കുന്നത്. പ്രതിപക്ഷ ഐക്യത്തിലാണ് സമാജ്‌വാദി പാർട്ടി വിശ്വസിക്കുന്നതെന്നും എന്നാൽ മഹാസഖ്യത്തിന്റെ തീരുമാനം പാർട്ടിയുടെ ഉന്നത നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും എസ്പി വക്താവ് മനോജ് കാക്ക പറഞ്ഞു. "സാഹചര്യം അനുസരിച്ച് സഖ്യങ്ങൾ വികസിക്കുന്നു. ഇപ്പോൾ, ഒരു കാര്യം ഉറപ്പാണ്: എല്ലാവർക്കും ബിജെപിയിൽ മടുത്തു''- അദ്ദേഹം പറഞ്ഞു.

"ബി ജെ പിക്കെതിരെ ഒരു മഹാസഖ്യം രൂപീകരിക്കണമെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. എന്നാൽ സഖ്യമുണ്ടാക്കിയാൽ റായ്ബറേലി, അമേഠി ലോക്‌സഭാ സീറ്റുകൾ മാത്രം കോൺഗ്രസിന് നൽകിയാൽ മതിയെന്നാണ് എസ്പിയിലെ ഒരു വിഭാഗം കരുതുന്നത്'-മറ്റൊരു എസ്പി നേതാവ് പറഞ്ഞു. രാഹുലിന്റെ യാത്ര തീർച്ചയായും യുപിയിൽ സ്വാധീനം ചെലുത്തിയെന്നും പടിഞ്ഞാറൻ യുപിയിലെ മാർച്ചിന് പൂർണ പിന്തുണ നൽകാൻ ചൗധരി പാർട്ടി കേഡറോട് നിർദേശിച്ചിട്ടുണ്ടെന്നും ആർഎൽഡി നേതാവും വ്യക്തമാക്കി.












Click it and Unblock the Notifications