• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രജിത് ആര്‍മി പെയ്ഡ് സംഘം; അദ്ദേഹം കാര്യങ്ങള്‍ മാറ്റിപ്പറയും,രേഷ്മയോട് കാണിച്ചത് അബദ്ധമല്ലെന്നും ആര്യ

Google Oneindia Malayalam News

ബിഗ് ബോസ് ഷോയ്ക്കിടെ സഹമത്സരാര്‍ത്ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ രജിത് കുമാറിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. രേഷ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. രജിത് കുമാറിന്‍റെ പ്രവര്‍ത്തിയില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞും രേഷ്മയെ പിന്തുണച്ചുമുള്ള നിലപാടാണ് ഷോയില്‍ ഇരുവരുടേയും സഹമത്സരാര്‍ത്ഥിയായിരുന്ന നടി ആര്യ ആവര്‍ത്തിക്കുന്നത്. രജിത് കുമാറിന്‍റെ ആക്രമണത്തിന് പിന്നാലെ രേഷ്മയുടെ കാഴ്ച ശക്തി 20 ശതമാനം കുറഞ്ഞു. വിഷയത്തില്‍ രേഷ്മ എന്ത് തീരുമാനമെടുത്താലും അവള്‍ക്കൊപ്പം നില്‍ക്കുമെന്നും ആര്യ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ.

ഗുരുതരമായ കാര്യം

ഗുരുതരമായ കാര്യം

അത്രയും ഗുരുതരമായ ഒരു കാര്യം ചെയ്തതു കൊണ്ടാണ് രജത് കുമാര്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടത്. മുളക് തേച്ചത് കണ്ണിലല്ല, കവിളിലാണെന്ന് രജിത് കുമാര്‍ പറയുന്ന വീഡിയോ ഞാനും കണ്ടിരുന്നു. എന്നാല്‍ രേഷ്മയുടെ കണ്ണില്‍ രജത് കുമാര്‍ മുളക് തേക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഷോയില്‍ ഉണ്ടായിരുന്നവര്‍ മാത്രമല്ല, പ്രേക്ഷകരും ഇക്കാര്യങ്ങള്‍ കണ്ടതാണെന്നും ആര്യ വ്യക്തമാക്കുന്നു.

പ്രേക്ഷക പിന്തുണ

പ്രേക്ഷക പിന്തുണ

ഇത്രയും പ്രേക്ഷക പിന്തുണ ഉണ്ടായിരുന്ന ഒരാളെ കവിളില്‍ മുളകു തേച്ചു എന്ന കാരണം പറഞ്ഞ് ഷോയില്‍ നിന്നും പുറത്താക്കാന്‍ മാത്രം മണ്ടന്‍മാരൊന്നുമല്ല ആ പ്രോഗ്രാമിന്‍റെ തലപ്പത്തിരിക്കുന്നത്. അദ്ദേഹം കാരണം തന്നെ വലിയ റേറ്റിങ് ഉണ്ടായിരുന്ന ഒരു ഷോയാണ് അത്. അങ്ങനെയൊരാളെ കവിളില്‍ മുളക് തേച്ചു എന്നും പറഞ്ഞ് ആരും പുറത്താക്കില്ലെന്നത് സമാന്യ ബുദ്ധിയാണെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

കണ്ണ് ദാനം ചെയ്യാം, ചെയതത് തെറ്റായി പോയി

കണ്ണ് ദാനം ചെയ്യാം, ചെയതത് തെറ്റായി പോയി

പുറത്താവുന്നതിന് മുമ്പായി കണ്ണ് ദാനം ചെയ്യാം, ചെയതത് തെറ്റായി പോയി, രേഷ്മയുടെ വീട്ടില്‍ ചെന്ന് അച്ഛനെയും അമ്മയെയും കണ്ട് മാപ്പ് പറയാം എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ലാലേട്ടനൊപ്പം ഉള്ള വീക്കെന്‍ഡ് എപ്പിസോഡിലായിരുന്നു ഇത്. എന്നാല്‍ ഇന്നുവരെ രേഷ്മയേയോ അവളുടെ മാതാപിത്താക്കളയോ വിളിച്ച് സംസാരിക്കുകയോ, കണ്ണിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

അത്രയും പാവമായി അഭിനയിച്ചത്

അത്രയും പാവമായി അഭിനയിച്ചത്

ഷോയിലേക്ക് തിരികെ കയറാന്‍ വേണ്ടി മാത്രമാണ് അന്ന് അത്രയും പാവമായി അഭിനയിച്ചതെന്ന് അത് കണ്ടവര്‍ക്ക് മനസ്സിലാവും. മറിച്ച് സത്യസന്ധമായാണ് പറഞ്ഞിരുന്നതെങ്കില്‍, എന്ത് കൊണ്ട് പറഞ്ഞതു പോലെ ചെയ്തില്ല, ഇത്രയും നാളായില്ലെ ഒരു ഫോണ്‍ കോള്‍ എങ്കിലും ചെയ്യാമായിരുന്നില്ലേയെന്നും അഭിമുഖത്തില്‍ ആര്യ ചോദിക്കുന്നു.

ഇതൊക്കെ അറിയാമായിരുന്നിട്ടും

ഇതൊക്കെ അറിയാമായിരുന്നിട്ടും

ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. കണ്ണിന് ഇന്‍ഫക്ഷന്‍ വന്നതിനെ തുടര്‍ന്ന് രേഷ്മയുടെ കേസ് കുറച്ച് ഗുരുതരമായിരുന്നു. ഇക്കാര്യം മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അറിയാമായിരുന്നു. എല്ലാവരും ഉള്ള സമയത്ത് തന്നെ ഡോക്ടര്‍ കൃത്യമായി അവിടെ വരികയും ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തത്.

 അബദ്ധമായി കാണാന്‍ സാധിക്കില്ല

അബദ്ധമായി കാണാന്‍ സാധിക്കില്ല

ഇതൊരിക്കലും ഒരു അബദ്ധമായി കാണാന്‍ എനിക്ക് സാധിക്കില്ല. അക്കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. രേഷ്മ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കണ്ണില്‍ മുളക് തേച്ചേനെ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സൃതി കാണിക്കുകയായിരുന്നു എന്നാണ് ന്യായീകരണമായി പറഞ്ഞത്. എന്ത് തരത്തിലുള്ള കുസൃതിയാണ് ഇത്. കൊച്ചുകുട്ടികളായി അഭിനയിക്കാന്‍ മാത്രമായിരുന്നു ടാസ്കി. അതിന് ഇങ്ങനെയൊക്കെ ചെയ്താല്‍ എങ്ങനെ ന്യായീകരിക്കാനാവും.

20% കാഴ്ച

20% കാഴ്ച

അദ്ദേഹത്തിന്‍റെ ആ പ്രവര്‍ത്തി രേഷ്മയെ വളരെ അധികം ബാധിച്ചു. ആ കുട്ടിയുടെ കരിയറിനെ ബാധിച്ചു. ഇപ്പോള്‍ 20% കാഴ്ച ശക്തിയില്ല ആ കുട്ടിക്ക്. കാര്യങ്ങല്‍ ഇത്രയൊക്കെ ആയിട്ടും ഒരു വിഭാഗം ഇപ്പോഴും കുറ്റപ്പെടുത്തുന്നത് രേഷ്മയെയാണ്, അതെന്തിനാണെന്ന് മനസിലാകുന്നില്ല. അവര്‍ പ്രതികരിക്കുന്ന ഭാഷ വളരെ മോശമാണ്. രജിത് കുമാര്‍ കാര്യങ്ങള്‍ മാറ്റിപ്പറയുന്നകാര്യം ബിഗ് ബോസ് ഷോയുടെ സമയത്ത് തന്നെ ഞങ്ങള്‍ക്ക് മനസിലായതാണെന്നും ആര്യ പറയുന്നു.

പെണ്ണാണ് എന്ന ഭാവം

പെണ്ണാണ് എന്ന ഭാവം

കാര്യങ്ങള്‍ പറയുമ്പോള്‍ നീയൊരു പെണ്ണാണ് എന്ന ഭാവം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ബിഗ് ബോസ് തുടങ്ങുന്ന സമയത്ത്, ജീന്‍സ് ഇടരുതെന്നും അതിന്റെ ദോഷങ്ങളുമൊക്കെ പറഞ്ഞ് ഞങ്ങളെ വിളിച്ചിരുത്തി ഉപദേശങ്ങളൊക്കെ തന്നിരുന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും ജീന്‍സ് ഇടുന്നതില്‍ കുഴപ്പമൊന്നുമില്ല എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്.

പെയ്ഡ് മാര്‍ക്കറ്റിങ്

പെയ്ഡ് മാര്‍ക്കറ്റിങ്

രജിത് കുമാറിന്‍റെ ആരാധക സമൂഹം എന്ന് പറയുന്നത് ഒരു പരിധിവരെ പെയ്ഡ് മാര്‍ക്കറ്റിങ് സ്ട്രാറ്റജി ആയിരുന്നു എന്നാണ് ഞങ്ങള്‍ എല്ലാവരും മനസിലാക്കിയത്. പെയ്ഡ് മാര്‍ക്കറ്റിങ് ടീമില്‍ ഉള്‍പ്പെട്ട പലരും തന്നെ പിന്നീട് ഞങ്ങളോട് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. അതിനെ പെയ്ഡ് പിആര്‍ എന്ന് പറയും. ഇതൊക്കെ ഇത്തരം മത്സരങ്ങളുടെ ഭാഗമാണ്.രജിത് ആര്‍മി എന്ന് പറയുന്ന ആളുകളെ ഇപ്പോള്‍ കാണുന്നില്ല.

cmsvideo
  രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
  ഷോയുടെ സമയത്ത്

  ഷോയുടെ സമയത്ത്

  വലിയ തോതിലുള്ള നെഗറ്റീവ് കമന്‍റുകളോ തെറിവിളികളോ ഇപ്പോള്‍ കാണാനില്ല. ഷോയുടെ സമയത്ത് ഇതിന്‍റെ അതിപ്രസരമായിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പെയ്ഡ് മാര്‍ക്കറ്റിങ്ങിനെ കുറിച്ചുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലായത്. ഒരു നിശ്ചിത സമയത്തേക്കാണ് അവര്‍ക്ക് പണം നല്‍കിയിരുന്നതെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. ഭൂരിഭാഗം മോശം കമന്റുകളും വന്നിരുന്നത് ഫെയ്ക് അക്കൗണ്ടില്‍ നിന്നായിരുന്നുവെന്നും അഭിമുഖത്തില്‍ ആര്യ വ്യക്തമാകുന്നു.

   ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും

  English summary
  big boss; actress arya about rajith kumar and reshma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X