പ്രവാസികളെ ഉന്നമിട്ട് വന്‍പെണ്‍വാണിഭ സംഘം..!! സീരിയല്‍ നടികളെ എത്തിച്ച് നല്‍കും..!!

  • By: അനാമിക
Subscribe to Oneindia Malayalam

മലപ്പുറം: ഫേസ്ബുക്ക്, വാട്‌സ്ആപ് പോലെയുള്ള നവമാധ്യമങ്ങള്‍ വഴിയാണ് ഇന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത്. പെണ്‍വാണിഭം ഉള്‍പ്പെടെ ഉള്ള കുറ്റകൃത്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രവാസികളെ ലക്ഷ്യമിട്ട് വന്‍ പെണ്‍വാണിഭ സംഘമാണ് നവമാധ്യമങ്ങളില്‍ വിലസുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

Read Also: മാണിയെ കണ്ട് ബിജെപി പനിക്കേണ്ട..!! ഒരു കാരണവശാലും മാണി ബിജെപി പാളയത്തിലെത്തില്ല..!!

Read Also: മോഹന്‍ലാലിനെ മാതൃകയാക്കി പോപ് രാജകുമാരൻ ജസ്റ്റിന്‍ ബീബര്‍..!! മുംബൈയില്‍ നടന്നത്..!!

 ഫേസ്ബുക്ക് വഴി പരസ്യം

ഫേസ്ബുക്ക് വഴി പരസ്യം

നവമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഈ പെണ്‍വാണിഭ സംഘം ആളുകളെ വലയിലാക്കുന്നത്. ആല്‍ബം നിര്‍മ്മാണത്തിന്റെ മറവില്‍ സീരിയല്‍ നടിമാരെ വരെ എത്തിച്ച് താരം എന്നാണ് ഈ സംഘം വാഗ്ദാനം ചെയ്യുന്നത്. ഫേസ്ബുക്കിലെ സീക്രട്ട് ഗ്രൂപ്പ് വഴിയാണ് ഇവരുടെ നീക്കങ്ങള്‍.

സിനിമാക്കാരെന്ന് പരിചയപ്പെടുത്തൽ

സിനിമാക്കാരെന്ന് പരിചയപ്പെടുത്തൽ

ചൈത്രം രവീഷ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ഒരു രഹസ്യ ഗ്രൂപ്പില്‍ പരസ്യം ചെയ്തിരിക്കുന്നത്. ഒരു പെണ്ണിനെ ആസ്വദിക്കണം എങ്കില്‍ ഞങ്ങള്‍ സഹായിക്കാം എന്നാണ് പരസ്യം. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.

പണമിറക്കിയാൽ സെക്സ്

പണമിറക്കിയാൽ സെക്സ്

തങ്ങളെ നൂറ് ശതമാനം വിശ്വസിക്കാമെന്നും ഉറപ്പ് പറയുന്നുണ്ട്. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ തയ്യാറുണ്ടെങ്കില്‍ അതിനൊപ്പം 3 ദിവസത്തെ സെക്‌സും റെഡി. ഇതാണ് പരസ്യത്തിലെ വാഗ്ദാനം. എഴുപതിനായിരം രൂപയാണ് ടോട്ടല്‍ ബഡ്ജറ്റ് പറഞ്ഞിരിക്കുന്നത്.

രണ്ട് ദിവസത്തെ ഷൂട്ടും സെക്സും

രണ്ട് ദിവസത്തെ ഷൂട്ടും സെക്സും

ഈ പരസ്യം പ്രകാരം റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സൗദിയിലെ സുഹൃത്ത് വഴി ഇയാളെ ഓണ്‍ലൈനില്‍ ബന്ധപ്പെടുകയായിരുന്നു. ഫേസ്ബുക്ക് ചാറ്റില്‍ സംസാരിച്ചപ്പോള്‍ പണം ഇറക്കിയാല്‍ രണ്ട് ദിവസത്തെ ഷൂട്ടിംഗിനൊപ്പം രണ്ട് ദിവസത്തെ സെക്‌സ് എന്നായിരുന്നു വാഗ്ദാനം.

സീരിയൽ താരങ്ങളടക്കം

സീരിയൽ താരങ്ങളടക്കം

പണം ഇറക്കിയാല്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ സീരിയല്‍ താരങ്ങളുടെ ചിത്രങ്ങളും മിനുറ്റുകള്‍ക്കകം ചാറ്റ് ബോക്‌സിലെത്തി. താല്‍പര്യം ഉണ്ടെങ്കില്‍ നേരിട്ട് ഫോണഇല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം ഇയാളെ ഫോണില്‍ വിളിച്ച് സംസാരിച്ചു. സംഭാഷണത്തിന്റെ ഓഡിയോയും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.

ദിവസം കൂടിയാൽ ചിലവ് കൂടും

ദിവസം കൂടിയാൽ ചിലവ് കൂടും

പറഞ്ഞതില്‍ ഒരു ദിവസം കൂടിയാല്‍ ചിലവ് കൂടുമെന്നും അപ്പോള്‍ ഷൂട്ടിന്റെ കാര്യങ്ങളും നോക്കേണ്ടി വരുമെന്നും ഏജന്റ് പറയുന്നുണ്ട്. രണ്ട് പേരാണെങ്കില്‍ കുഴപ്പമില്ലെന്നും അതില്‍ കൂടുതലാണെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും കാഷ് കൂടുമെന്നും സംഭാഷണത്തില്‍ പറയുന്നത് കേള്‍ക്കാം.

 പണം കിട്ടിയാൽ മുങ്ങും

പണം കിട്ടിയാൽ മുങ്ങും

ആല്‍ബം നിര്‍മ്മിക്കാനുള്ള പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറാനാണ് തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശം. പണം കയ്യിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ഈ ഏജന്റിന്റെ പൊടിപോലും കാണില്ല. നിരവധി പ്രവാസികളാണ് ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്. മാനഹാനി ഭയന്ന് ആരും പരാതിപ്പെടില്ലെന്നതാണ് ഈ സംഘത്തിന്റെ ധൈര്യം.

English summary
Sex Racket working in social media to trap NRIs in Gulf countries
Please Wait while comments are loading...