നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നടനല്ല...!! അതൊരു മാഡം..!!ഞെട്ടിക്കുന്ന വമ്പന്‍ ട്വിസ്റ്റ്..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: യുവനടി മൃഗീയമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുറത്തുവരുന്ന ഓരോ വിവരവും സിനിമാ തിരക്കഥകളെ വെല്ലുന്ന തരത്തിലുള്ളതാണ്. നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും ചാക്കിട്ട് പിടിച്ചതില്‍ തുടങ്ങിയതാണ് കേസിലെ വന്‍ട്വിസ്റ്റുകള്‍. ഗൂഢാലോചന ഇല്ലെന്ന് വിധിയെഴുതി പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും തുറക്കുന്നത് സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോട് കൂടിയാണ്.

നടിയുടെ ദൃശ്യങ്ങളില്‍ ചിരിക്കുന്ന മുഖവും മോതിരവും വേണം...!! പൾസർ സുനിക്ക് ലഭിച്ച ക്വട്ടേഷന്‍...!!

ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പായപ്പോള്‍ അതാര് എന്നതായിരുന്നു അടുത്തതായി ഉത്തരം കണ്ടെത്തേണ്ട ചോദ്യം. സംശയത്തിന്റെ എല്ലാ മുനകളും ചെന്നു തറഞ്ഞത് നടിയുമായി അത്ര രസത്തിലല്ലാത്ത ദിലീപിന്റെ നെഞ്ചത്ത്. എന്നാല്‍ ദിലീപിനെ വേട്ടയാടുന്നത് നിര്‍ത്തേണ്ട സമയമായിക്കഴിഞ്ഞെന്നാണ് സൂചന. കാരണം അണിയറയിലുള്ളത് വിദഗ്ധനായ ഒരു കളിക്കാരനല്ല.. കളിക്കാരിയാണ്..!

അണിയറയിലെ ഒരാൾ

അണിയറയിലെ ഒരാൾ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയേയും, സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന ദിലീപിനേയും കൂടാതെ അണിയറയില്‍ മറ്റുചിലര്‍ കൂടിയുണ്ടെന്നത് പോലീസിന് ഉറപ്പായിക്കഴിഞ്ഞു. അത് ഒരു മാഡമാണ്.

വഴിത്തിരിവായി വെളിപ്പെടുത്തൽ

വഴിത്തിരിവായി വെളിപ്പെടുത്തൽ

സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനാണ് അത്തരമൊരു മാഡത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളുടെ വാക്കുകളില്‍ നിന്നാണ് ഈ മാഡത്തെ കുറിച്ച് വെളിപ്പെട്ടതെന്നാണ് അറിയുന്നത്.

സുനിയുടെ സുഹൃത്തുക്കൾ

സുനിയുടെ സുഹൃത്തുക്കൾ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ട് രണ്ട് പേര്‍ തന്നെ വന്നു കണ്ടിരുന്നതായി ഫെനി ബാലകൃഷ്ണന്‍ പറയുന്നു. പള്‍സര്‍ സുനിക്ക് കോടതിയില്‍ കീഴടങ്ങുന്നതിനുള്ള നിയമ സഹായം തേടിയായിരുന്നു അവരുടെ വരവ്.

കീഴടങ്ങാൻ സഹായം

കീഴടങ്ങാൻ സഹായം

സുനിയുടെ സുഹൃത്തുക്കളെന്ന് പറഞ്ഞ് മനോജ്, മഹേഷ് എന്നിവരാണ് ഫെനിയെ ചെന്ന് കണ്ടത്. ചെങ്ങന്നൂരില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. കേസിന്റെ വിവരങ്ങള്‍ സംസാരിക്കുന്നതിനിടെ തന്റെ ഫീസ് അടക്കമുള്ള കാര്യങ്ങള്‍ അവരോട് പറഞ്ഞു.

മാവേലിക്കരയിൽ ഹർത്താൽ

മാവേലിക്കരയിൽ ഹർത്താൽ

പള്‍സര്‍ സുനി കീഴടങ്ങുകയാണെങ്കില്‍ മാവേലിക്കര കോടതിയില്‍ ഹാജരാകാനാണ് അവരോട് ഫെനി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചത്. എന്നാല്‍ അന്ന് മാവേലിക്കരയില്‍ ഹര്‍ത്താല്‍ ആയതിനാല്‍ പോലീസുകാര്‍ കൂടുതലുണ്ടാവാനുള്ള സാധ്യത ഉണ്ടായിരുന്നു.

ആരാണാ മാഡം

ആരാണാ മാഡം

അക്കാരണം കൊണ്ട് മാവേലിക്കരിയില്‍ ഹാജരാകാന്‍ പള്‍സര്‍ സുനിക്ക് താല്‍പര്യം ഇല്ലായിരുന്നു. ഫീസടക്കമുള്ള കാര്യങ്ങള്‍ മാഡത്തോട് ചോദിച്ച ശേഷം പറയാം എന്നവര്‍ പറഞ്ഞെന്നാണ് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ദിലീപിനെ അറിയിച്ചു

ദിലീപിനെ അറിയിച്ചു

എന്നാല്‍ പിന്നീട് അവര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഫെനി പറയുന്നു.അവരുടെ സംസാരത്തില്‍ നിന്നും ദിലീപിനെ കുടുക്കാനുള്ള ഒരു ശ്രമം മണത്തതിനാല്‍ താന്‍ അക്കാര്യം നടനെ വിളിച്ച് അറിയിച്ചുവെന്നും ഫെനി പറയുന്നു.

പോലീസിന് മൊഴി

പോലീസിന് മൊഴി

ദിലീപ് തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിന് ഇടയില്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഫെനി ബാലകൃഷ്ണന്‍ തന്നെ മൂന്ന് തവണ വിളിച്ചിട്ടുണ്ടെന്ന് ദിലീപ് പോലീസിനോട് പറഞ്ഞുവെന്നാണ് സൂചന.

ഇനി പോലീസിന് പണി

ഇനി പോലീസിന് പണി

ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നിര്‍ണായക വഴിത്തിരിവ് കേസിനെ വീണ്ടും സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം ആരെന്ന് കണ്ടെത്തുകയാണ് ഇനി പോലീസിന് മുന്നിലുള്ള ദൗത്യം.

പിന്നിലൊരു സ്ത്രീ ഉണ്ട്

പിന്നിലൊരു സ്ത്രീ ഉണ്ട്

സംഭവത്തിന് പിന്നിലൊരു സ്ത്രീ ഉണ്ടെന്ന സംശയം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. ക്വട്ടേഷന്‍ കൊടുത്തത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്ന് നടി തന്നെ മൊഴി നല്‍കിയിരുന്നതാണ്. എന്നാല്‍ പള്‍സര്‍ സുനി അത് നിഷേധിച്ചിരുന്നു.

ട്വിസ്റ്റിന് പിന്നാലെ ട്വിസ്റ്റ്

ട്വിസ്റ്റിന് പിന്നാലെ ട്വിസ്റ്റ്

മാത്രമല്ല ദിലീപിന് സംഭവത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്നുവെന്നും പള്‍സര്‍ സുനി മൊഴി നല്‍കി. സംഭവം നടന്ന ദിവസം ദിലീപും പള്‍സര്‍ സുനിയും ഒരേ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്.

English summary
Fenny Balakrishnan has made shocking revealation in actress attack case.
Please Wait while comments are loading...