• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യൂസില്‍ മദ്യം ചേർത്തു: സ്പോണ്‍സർ അർധ രാത്രി റൂമില്‍, ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യ

Google Oneindia Malayalam News

മലയാളത്തിലെ ആദ്യ വനിത ഡിജെകളില്‍ ഒരാളാണ് സൂര്യ ജെ മേനോന്‍. മികച്ച ഡാന്‍സർ കൂടിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ മത്സരാർത്ഥിയായി എത്തയതോടെയായിരുന്നു സൂര്യ ജെ മേനോന്‍ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ നേടിയത്.

താരത്തിന്റെ മത്സര രീതിയെക്കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് പ്രേക്ഷകർക്കിടയില്‍ ഉണ്ടാക്കിയതെങ്കിലും സീസണില്‍ 92 ദിവസം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു താരം പുറത്തായത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ താരത്തിന് വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നെങ്കിലും ഇപ്പോഴിതാ അതിലേറെ വലിയ ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സൂര്യ തന്നെ വ്യക്തമാക്കുന്നത്. ഫ്ലവേഴ്സ് ടിവിയുടെ കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരം.

ദുബായില്‍ ഒരു ഷോയ്ക്ക് പോയപ്പോഴുണ്ടായ അനുഭവം

ദുബായില്‍ ഒരു ഷോയ്ക്ക് പോയപ്പോഴുണ്ടായ അനുഭവമാണ് സൂര്യ ഒരു കോടി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കുന്നത്. ആദ്യമായിട്ടാണ് ഞാന്‍ ദുബായില്‍ പോവുന്നത്. അവിടുത്തെ സ്പോണ്‍സേഴ്സിനെ ഒന്നും പരിചയില്ല. മറ്റ് ഏതാനും ആർട്ടിസ്റ്റുകളും ഉണ്ടായിരുന്നു. പരിചയമുള്ള ഒരു ചേട്ടന്‍ വഴിയാണ് ആ ഷോയിലേക്ക് പോവുന്നതെന്നും സൂര്യ വ്യക്തമാക്കുന്നു.

മിണ്ടാതിരിക്കാമായിരുന്നു, പക്ഷെ പ്രതികരിക്കാന്‍ തീരുമാനിച്ചത് അത്തരമൊരു ഘട്ടത്തില്‍: ഭാവന പറയുന്നുമിണ്ടാതിരിക്കാമായിരുന്നു, പക്ഷെ പ്രതികരിക്കാന്‍ തീരുമാനിച്ചത് അത്തരമൊരു ഘട്ടത്തില്‍: ഭാവന പറയുന്നു

മറ്റുള്ള എല്ലാവരേയും ടിക്കറ്റ് കൊടുത്ത് വിട്ടപ്പോള്‍

ഷോ എല്ലാം ഭംഗിയായി കഴിഞ്ഞപ്പോള്‍ തിരികെ വരാന്‍ എനിക്ക് മാത്രം ടിക്കറ്റില്ല. മറ്റുള്ള എല്ലാവരേയും ടിക്കറ്റ് കൊടുത്ത് വിട്ടപ്പോള്‍ എന്നേയും മറ്റൊരു സ്ത്രീയേയും കൂടി അവിടെ പിടിച്ച് നിർത്തിയിരിക്കുകയാണ്. ചോദിച്ചപ്പോള്‍ സൂര്യക്കുള്ള ടിക്കറ്റ് ആയിട്ടില്ല. നിശ്ചിത എണ്ണം ടിക്കറ്റ് മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളു എന്നുമായിരുന്നു അവരുടെ മറുപടി.

എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്

വൈകീട്ട് എന്നെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു

അന്ന് വൈകീട്ട് എന്നെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. വേറെ കുറച്ച് സംഘാടകരും ഉണ്ടായിരുന്നു. എനിക്കാകെ സങ്കടവും ദേഷ്യവും വന്ന് നില്‍ക്കുന്ന സമയമാണ്. ഞാന്‍ വരില്ലെന്ന് പറഞ്ഞപ്പോള്‍ നാളെയെങ്കിലും പോവണ്ടെ നീ വാ എന്നും പറഞ്ഞ് കൂടെയുണ്ടായിരുന്നു ചേച്ചിയാണ് എന്നെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാന്‍ കൊണ്ടുപോവുന്നത്.

ഞാന്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല

ഹോട്ടലില്‍ എത്തിയെങ്കിലും ഞാന്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഒടുവില്‍ നിർബന്ധിച്ചപ്പോഴാണ് സൂപ്പ് കഴിക്കാമെന്ന് വെക്കുന്നത്. സൂപ്പ് കൊണ്ടുവന്നപ്പോള്‍ ഞാന്‍ കൈ കഴുകാന്‍ വാഷ് റൂമിന്റെ അടുത്ത് പോയപ്പോഴാണ് അവിടെ വർക്ക് ചെയ്യുന്ന ഒരു ചേച്ച് വന്ന് സൂപ്പ് കഴിക്കരുത് എന്ന് പറയുന്നത്.

സൂപ്പില്‍ കുറച്ച് കാര്യങ്ങള്‍ ചേർത്തിട്ടുണ്ടെന്ന്

സൂപ്പില്‍ കുറച്ച് കാര്യങ്ങള്‍ ചേർത്തിട്ടുണ്ടെന്ന് പറഞ്ഞ ചേച്ചി ഞാനിത് പറഞ്ഞെന്നും ആരോടും പറയല്ലേ എന്നും പറഞ്ഞ് പെട്ടെന്ന് ഓടിപ്പേയി. ഞാന്‍ ചെല്ലുമ്പോള്‍ ഇപ്പം ശരിയാക്കി തരാം എന്ന രീതിയില്‍ ആ സ്പോണ്‍സർ അഴകിയ രാവണന്‍ സ്റ്റൈലില്‍ ഇരിക്കുകയാണ്. ഞാന്‍ ചെന്ന് സൂപ്പ് എടുത്ത് വെച്ച് ഓക്കാനം വരുന്നത് പോലെ വാഷ് റൂമിലേക്ക് ഓടുകയും എനിക്ക് വയ്യെന്ന് പറഞ്ഞ് ജൂസ് കഴിക്കാതിരിക്കുകയും ചെയ്തു. അതോടെ പുള്ളിക്കാരന്റെ പ്ലാന്‍ എ ഫ്ലോപ്പായി.

തിരിച്ച് പോകുന്ന വഴിക്കായിരുന്നു സെക്കന്‍ഡ് പ്ലാന്‍

തിരിച്ച് പോകുന്ന വഴിക്കായിരുന്നു സെക്കന്‍ഡ് പ്ലാന്‍. മ്യൂസിക് ബാറില്‍ നിന്നും ജ്യൂസ് വാങ്ങിച്ചുകൊണ്ടുവന്ന് എന്നോട് കഴിക്കാന്‍ പറഞ്ഞു. ഞാന്‍ വേണ്ടെന്ന് പറഞ്ഞിട്ടും ബാക്കി എല്ലാവരും കഴിക്കുന്നുണ്ടല്ലോ നിനക്ക് മാത്രം എന്താണ് പ്രശ്നം എന്താണെന്ന് ചോദിച്ചു. പുകവലിയും മദ്യപാനവും ഇല്ലെങ്കിലും എനിക്ക് അതിന്റെ രുചി അറിയാം. എന്റെ അമ്മ തന്നെയാണ് അത് അറിഞ്ഞിരിക്കാന്‍ എന്നോട് പറഞ്ഞത്.

ജ്യൂസ് ഞാന്‍ രൂചിച്ച് നോക്കിയപ്പോള്‍ അതില്‍ മദ്യം

ആ ജ്യൂസ് ഞാന്‍ രൂചിച്ച് നോക്കിയപ്പോള്‍ അതില്‍ മദ്യം ചേർത്തിട്ടുണ്ടെന്ന് മനസ്സിലായി. ഇത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് ഭയങ്ക ദേഷ്യമായി. അന്ന് രാത്രി റൂമില്‍ എന്റെ കൂടെയുണ്ടായിരുന്നത് പുള്ളിക്കാരന്റെ ആളായിരുന്ന ചേച്ചിയാണ്. രാത്രി ഒരു പന്ത്രണ്ട് മണിയായപ്പോഴുണ്ട് പുള്ളിക്കാരന്‍ ഡോർ തുറന്ന് അകത്തേക്ക് വരുന്നു. കണ്ണ് തുറക്കുമ്പോള്‍ കാണുന്നത് പുള്ളിയെയാണ്, പെട്ടെന്ന് തന്നെ ഞാന്‍ ബാർക്കണിയുടെ അടുത്തേക്ക് പോയി. എന്തായാലും അർധരാത്രി റൂമിലേക്ക് വരുന്നത് നല്ല ഉദ്ദേശത്തോടെ ആയിരിക്കില്ലാലോ.

എനിക്ക് നാളെ ടിക്കറ്റ് എടുത്ത് തന്നില്ലെങ്കില്‍

എനിക്ക് നാളെ ടിക്കറ്റ് എടുത്ത് തന്നില്ലെങ്കില്‍ ഞാന്‍ ചാടുമെന്നും ചേട്ടന്‍ കുടുങ്ങുമെന്നും പറഞ്ഞ്. ചാടാന്‍ എനിക്ക് യാതൊരു മടിയും ഇല്ലെന്നും നേരത്തെ ഒരു ആത്മഹത്യ ശ്രമം നടത്തിയതിന്റെ പാട് കയ്യില്‍ കിടക്കുന്നതും കാണിച്ചു കൊടുത്തു. അപ്പോള്‍ വേറൊരു സംഘടകന്‍ സംഭവങ്ങള്‍ എല്ലാം അറിഞ്ഞ് സ്വന്തം കാശിന് ടിക്കറ്റ് എടുത്ത് തന്നതുകൊണ്ടാണ് ഇവിടെ എത്തിയത്. അത് വലിയൊരു ട്രാപ്പായിരുന്നുവെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam fame Soorya J Menon opens up how a sponsor misbehaved to her in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X