• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ തനിസ്വഭാവം പുറത്ത് വരും'; ബിഗ് ബോസ് താരം റിതു മന്ത്ര പ്രതികരിക്കുന്നു

Google Oneindia Malayalam News

കൊച്ചി: കണ്ണൂർ ജില്ലയിലെ ആലക്കോട് ഒരു ഗ്രാമത്തിൽ നിന്നുമാണ് ബിഗ് ബോസ് എന്ന വൻ റിയാലിറ്റി ഷോയിലേക്ക് റിതു മന്ത്ര എത്തുന്നത്. ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്നവർക്ക് റിതു ഒരു പ്രചോദനമാണ്. ബിഗ് ബോസിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും ഫിനാലെ വരെ എത്താൻ റിതുവിനായി. ബിഗ് ബോസിന് ശേഷം സിനിമാ തിരക്കുകളിലാണ് റിതു മന്ത്ര.

'താൻ പോയ ഗ്യാപ്പിൽ തന്റെ ബെസ്റ്റ് ഫ്രണ്ടുമായി റിലേഷൻ', ജാനിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി ആര്യ'താൻ പോയ ഗ്യാപ്പിൽ തന്റെ ബെസ്റ്റ് ഫ്രണ്ടുമായി റിലേഷൻ', ജാനിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി ആര്യ

അടുത്തിടെ നടനും മോഡലുമായ ജിയ ഇറാനി റിതുവിന് എതിരെ ആരോപണങ്ങൾ ഉയർത്തി രംഗത്ത് വന്നിരുന്നു. റിതുവുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ബിഗ് ബോസിന് ശേഷം റിതുവുമായി ബന്ധം ഇല്ലെന്നുമാണ് ജിയ ഇറാനി പറയുന്നത്. ജിയ ഇറാനിയുടെ വാദങ്ങളോട് റിതു ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അതിനിടെ തന്റെ ബിഗ് ബോസ് ജീവിതവും ബിഗ് ബോസിന് പുറത്തുളള ജീവിതവും തുറന്ന് പറയുന്ന റിതുവിന്റെ അഭിമുഖം ശ്രദ്ധ നേടുകയാണ്.

1

റിതു മന്ത്രയുടെ വാക്കുകൾ ഇങ്ങനെ: '' പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് തനിക്ക് പേര് മാറ്റണം എന്ന് തോന്നിയത്. അമ്മ തനിക്ക് ഇട്ട പേര് അനു എന്നായിരുന്നു. ചെറുപ്പത്തില്‍ തന്നെ തനിക്ക് വ്യത്യസ്തയായിരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. താന്‍ അമ്മയോട് പറഞ്ഞു, അനു എന്നുളള പേര് എല്ലാവര്‍ക്കും ഇല്ലേ, തനിക്ക് പേര് മാറ്റണം എന്ന്. അങ്ങനെയാണ് റിതു മന്ത്ര എന്ന് പേര് മാറ്റുന്നത്. വീടിന് മന്ത്ര ഹൗസ് എന്നാണ് പേരിടാനിരിക്കുന്നത്.

നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

2

ബിഗ് ബോസിലേക്ക് ഏഷ്യാനെറ്റില്‍ നിന്ന് വിളിച്ചപ്പോള്‍ ഇത്ര വലിയ പണിയാണ് എന്ന് അറിയില്ലായിരുന്നു. ബിഗ് ബോസിന്റെ വളരെ കുറച്ച് എപിസോഡുകള്‍ മാത്രമേ താന്‍ കണ്ടിരുന്നുളളൂ. അവര്‍ ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ താന്‍ ബിഗ് ബോസ് മുഴുവന്‍ കാണാറുണ്ട് എന്നായിരുന്നു പറഞ്ഞത്. അവര്‍ ഷോയിലേക്ക് തിരഞ്ഞെടുത്തില്ലെങ്കിലോ എന്ന് കരുതി. ഷിയാസ് കരീം സുഹൃത്ത് ആയത് കൊണ്ട് അമ്മ ബിഗ് ബോസ് കാണുമായിരുന്നു.

3

ആ സമയത്ത് താനും ചിലതൊക്കെ കണ്ടിട്ടുണ്ട്.. എന്നാല്‍ ബിഗ് ബോസ് എന്താണ് എന്നൊരു ഐഡിയ ഒന്നും ഇല്ലായിരുന്നു. എല്ലാവരും ലൈഫില്‍ ഒരു തവണ ബിഗ് ബോസില്‍ പോകണം. ജീവിതത്തില്‍ പലതും പഠിക്കും. ജീവിക്കാന്‍ പഠിക്കും. അവിടെ ഫോണില്ല, തിയ്യതി അറിയില്ല, നമുക്ക് ഒരു വിഷമം വന്നാല്‍ ആരെ വിശ്വസിച്ച് പറയും എന്ന് അറിയില്ല. തന്നെ സംബന്ധിച്ച് അത് വലിയൊരു വെല്ലുവിളി തന്നെ ആയിരുന്നു.

4

ബിഗ് ബോസില്‍ അവസാനം വരെ നില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അത് സത്യമാണോ എന്ന് താന്‍ നുള്ളി നോക്കാറുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ആണ് ഫാഷന്‍ എന്ന സിനിമ കാണുന്നത്. അപ്പോള്‍ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു നിനക്കും ശ്രമിക്കാമല്ലോ എന്ന്. തന്നെക്കൊണ്ട് പറ്റില്ല എന്നാണ് അന്ന് പറഞ്ഞത്. പിന്നീട് പിജി പഠിക്കാന്‍ താന്‍ ബെംഗളൂരു പോയി. മോഡലാകാനും സിനിമയില്‍ വരാനുമൊക്കെ അന്നേ ആഗ്രഹം ഉണ്ടായിരുന്നു.

5

എന്നാല്‍ അതിന് വേണ്ടി എന്ത് ചെയ്യണം എന്നോ ആരെ സമീപിക്കണം എന്നോ ഒന്നും അറിയില്ലായിരുന്നു. മോഡലിംഗിലോ സിനിമാ രംഗത്തോ അറിയുന്ന ആരും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു സുഹൃത്ത് വഴി ഫാഷന്‍ ഷോ കാണാന്‍ പോയി. അവിടെയുളള ഡിസൈനറെ പരിചയപ്പെട്ടു. നല്ല ഹൈറ്റ് ഉണ്ടല്ലോ, തനിക്ക് വേണ്ടി ഒന്ന് വാക്ക് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് വരെ തനിക്ക് തന്റെ ഉയരം ഇഷ്ടമല്ലായിരുന്നു. പക്ഷേ അപ്പോള്‍ തോന്നി ദൈവം തന്നെ ഇങ്ങനെ ജനിപ്പിച്ചത് ഇതിന് വേണ്ടി ആയിരിക്കുമെന്ന്.

6

അങ്ങനെയാണ് താന്‍ മോഡലിംഗിലേക്ക് കടന്നത്. പിന്നെ ജോലിക്ക് പോയില്ല. മോഡലിംഗ് ഒരു പാഷനായി മാറിയിരുന്നു. ഒരിക്കലും ശ്രമം ഉപേക്ഷിക്കരുത് എന്നതാണ് ഇതുവരെ ലൈഫില്‍ പഠിച്ച ഒരു പാഠം. നമുക്ക് ചിലപ്പോള്‍ ഗോഡ് ഫാദറോ പിന്തുണയ്ക്കാന്‍ ആളുകളോ ഒന്നും ഉണ്ടാകില്ല. തനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുളളൂ. നീ ചെയ്യ് എന്ന് പറഞ്ഞ് തന്നെ പറക്കാന്‍ വിട്ടത് അമ്മ ആയിരുന്നു. പിന്തുണയ്ക്കാന്‍ ആരും ഇല്ലെങ്കിലും നമുക്ക് നമ്മുടെ സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.

7

ബിഗ് ബോസ് പോലുളള ഒരു ഷോയില്‍ ജെനുവിനായിട്ട് മാത്രമേ നമുക്ക് നില്‍ക്കാന്‍ സാധിക്കുകയുളളൂ. 24 മണിക്കൂറും ആളുകളും ക്യാമറയും നമ്മളെ കാണുകയാണ്. നമ്മള്‍ കാണാത്തതും ക്യാമറ കാണുന്നുണ്ട്. അപ്പോള്‍ റിയല്‍ ആയിരിക്കുക എന്നതല്ലാതെ മറ്റൊരു വഴിയില്ല. താന്‍ ബിഗ് ബോസില്‍ കയറിയപ്പോഴേ അമ്മയോട് പറഞ്ഞ കാര്യം എത്ര ദിവസം നില്‍ക്കും എന്നൊന്നും അറിയില്ല. സ്ട്രാറ്റജി എന്താണെന്നോ കോര്‍ണറിംഗ് എന്താണെന്നോ ഒന്നും അറിയില്ല. പക്ഷേ നില്‍ക്കുന്നിടത്തോളം കാലം ഞാനായിട്ട് തന്നെ നില്‍ക്കും.

8

കാരണം നമുക്ക് എത്ര നാള്‍ ഫേക്ക് ആയിട്ട് നില്‍ക്കാന്‍ സാധിക്കും. ഒരാഴ്ചയോ രണ്ടാഴ്ചയോ പറ്റുമായിരിക്കും. ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ തനിസ്വഭാവം പുറത്ത് വരും. തനിക്ക് ഒരാളെ ഇഷ്ടമല്ല എന്നുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ മുഖത്ത് വരും. സുഹൃത്തുക്കള്‍ പറയും നിനക്കൊന്ന് ആക്ട് ചെയ്തു കൂടെ എന്ന്. തനിക്ക് അതിന് ആവില്ല. അതാണ് താന്‍ ജെനുവിനാണെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ തന്നെ കുറേ പേര്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും റിതു പറഞ്ഞു.

9

പെണ്‍കുട്ടികള്‍ സാമ്പത്തികമായി സ്വതന്ത്രരായിട്ട് മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് തനിക്ക് തോന്നുന്നത്. തങ്ങളുടെ കരിയര്‍ അവര്‍ ഫോളോ ചെയ്യണം. തന്റെ കൂടെ പഠിച്ചവരോട് ചോദിക്കുമ്പോള്‍ അവര്‍ പറയും, ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ തങ്ങളെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന്. അത് കേള്‍ക്കുമ്പോള്‍ തനിക്ക് വിഷമം തോന്നും. കാരണം ചിലപ്പോള്‍ തന്നെക്കാളും അര്‍ഹത ഉളളവരായിരിക്കും അവര്‍. നമുക്ക് എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനും ജോലി ചെയ്യാനും സ്വപ്‌നം സ്വന്തമാക്കാനും ഉളള അവകാശമുണ്ട്. മാതാപിതാക്കള്‍ മക്കളെ അത്തരത്തില്‍ വിടണം എന്നും റിതു പറഞ്ഞു.

cmsvideo
  ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍
  English summary
  Bigg Boss malayalam season 3 fame Rithu Manthra opens up about her life Inside and Outside Bigg Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X