ബിഗ് ബോസ് സീസൺ 4 : ഹരം കൊള്ളിച്ച് ദില്‍ഷയും റോബിനും: ട്വിസ്റ്റ്
കൊച്ചി: ബിഗ് ബോസ് സീസൺ 4 ആവേശകരമായ രീതിയിൽ പ്രേക്ഷകരെ ഹരം കൊള്ളിച്ച് മുന്നേറുകയാണ്. ബിഗ് ബോസ് വീട്ടിലെ പ്രണയത്തിൽ തട്ടിയ എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകർ കണ്ടത്. 'A Love Triangle' എന്നാണ് എപ്പിസോഡിന് നൽകിയ വിളിപ്പേര്. ബിഗ് ബോസ് വീട്ടില്‍ ദില്‍ഷയെ കേന്ദ്രീകരിച്ച് നടക്കുന്ന രണ്ട് പ്രണയങ്ങളുടെ വിശദീകരണമാണ് പ്രേക്ഷകർ കണ്ട എപ്പിസോഡ്. തന്റെ സ്വന്തം നിലപാടുകളിൽ ഉണ്ടാകുന്ന സംശയങ്ങളുമായി ദില്‍ഷയെ സമീപിക്കുന്ന ബ്ലെസ്ലി.
ദില്‍ഷയോട് ഉളള തന്‍റെ പ്രണയത്തിടെ മറ്റൊരു പ്രണയ ട്രാക്ക് കൂടി പുറത്ത് കാഴ്ചക്കാരിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ടെന്നും എന്നാൽ, അത്തരം ഒന്നില്‍ തനിക്ക് ഒട്ടും താത്പര്യമില്ലെന്ന് പറയുന്ന ഡോ.റോബിനുമായിരുന്നു ഈ എപ്പിസോഡിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍ ആയത്.
സ്വന്തം നിലപാടുകളിലെ അവിശ്വാസം ബ്ലെസ്ലിയെ, ദില്‍ഷയുടെ മുന്നിലേക്ക് എത്തിച്ചു എന്ന തോന്നൽ ഉണ്ടാക്കുന്ന തരത്തിലാണ് ബ്ലെസ്ലിയുടെ ദില്‍ഷയുമായുള്ള സംഭാഷണം. ബിഗ് ബോസ് വീടിലെ മത്സരങ്ങളും മറ്റ് മത്സരാര്‍ത്ഥികളുടെ നിരന്തരമായ ഇടപെടലുകള്‍ സൃഷ്ടിച്ച സങ്കീര്‍ണതയാണോ അതോ, ഡോ. റോബിനുമായി പുതുതായി സഖ്യം ചേര്‍ന്ന ദില്‍ഷയെ അസ്വസ്ഥമാക്കുന്നതിനുള്ള നീക്കമാണോ ബ്ലെസ്ലിയുടെതെന്ന് വ്യക്തമായിരുന്നില്ല.
എങ്കിലും സ്വന്തം നിലപാടുകളില്‍ വെള്ളം ചെര്‍ക്കപ്പെട്ടോ എന്ന ചെറിയ സംശയ ദുരീകരണത്തിനാണ് ബ്ലെസ്ലി, ദില്‍ഷയെ സമീപിക്കുന്നത്. " ഒരു വ്യക്തി എന്‍റെയടുത്ത് വന്നിട്ട് സോറി പറയുകയാണ്. എടാ... ഇന്ന കാര്യം ഞാന്‍ ചെയ്തത്... അത് ഒരു തെറ്റായിരുന്നു എന്ന് പറഞ്ഞിട്ട് അവരെന്നോട് സോറി പറഞ്ഞു. എന്നിട്ട് ഇന്നലത്തെ ഡിബേറ്റില്‍ അവര് പറഞ്ഞത് എന്‍റെത് തന്ത്രമായിരുന്നു അത് ഇങ്ങനെ, അത് അങ്ങനെ, അത് ഇങ്ങനെയാണ്....." എന്ന പരാതിയുമായാണ് ബ്ലെസ്ലി, ദില്‍ഷയെ സമീപിക്കുന്നത്.
'ഞാനൊരു കാര്യത്തില്‍ സോറി പറഞ്ഞിട്ട് അത് എപ്പോഴെങ്കിലും മാറ്റി പറഞ്ഞിട്ടുണ്ടോ ?' ബ്ലെസ്ലിക്ക് സംശയം മാറിയില്ല. ഞാനിതുവരെ കണ്ടിട്ടില്ലെന്ന് ദില്‍ഷ മറുപടി പറഞ്ഞു.. നീ വേറെയാരുടെയെങ്കിലും അടുത്ത് പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ലെന്നും ദില്‍ഷ മറുപടി നൽകുകയായിരുന്നു.
സുചിത്ര ചേച്ചിയോടാണ് താന്‍ സോറി പറഞ്ഞിട്ടുള്ളത്. അതിപ്പോഴും മാറ്റിയിട്ടില്ല എന്നും ബ്ലെസ്ലി വ്യക്തമാക്കി. അപ്പോള്‍ ഡെയ്സിയുടെ അടി വസ്ത്ര പ്രശ്നത്തിലും നീ മാപ്പ് പറഞ്ഞിട്ടില്ലെന്നും നിലപാട് മാറ്റിയിട്ടില്ലെന്നും ദില്‍ഷ ബ്ലെസ്ലിയെ പറഞ്ഞ് സമാധാനിപ്പിച്ചു. 'ഞാന്‍ ജനുവിനാണോയെന്ന് എനിക്ക് തന്നെ സംശയം തോന്നിയിട്ടാണ് ഞാന്‍ നിന്നോട് ചോദിക്കുന്നതെന്ന്' ബ്ലെസ്ലി ആവര്‍ത്തിച്ചു. 'അതിപ്പോ എനിക്ക് ഏങ്ങനെയാണ് നീ ജനുവിനാണോയെന്ന് അറിയുക ? നിനക്കല്ലേ അറിയുക' എന്നായിരുന്നു ദില്‍ഷയുടെ മറുപടി. പക്ഷേ, ബ്ലെസ്ലി വിടാന്‍ തയ്യാറായിരുന്നില്ല.
"ഞാന്‍ അന്ന് അങ്ങനെ ചെയ്തു. ഇപ്പോ മാറ്റി പറഞ്ഞു. അങ്ങനെയെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ'യെന്നും ബ്ലെസ്ലി, ദില്‍ഷയോട് ആവര്‍ത്തിച്ചു. 30 ദിവസത്തിനിടെ അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും ബ്ലെസ്ലി ചോദിച്ചു. 'നിന്‍റെ കേസില്‍ മാത്രമല്ല, എല്ലാവരുടെയും അടുത്ത് എങ്ങനയെന്ന്......' ബ്ലെസ്ലി പൂര്‍ത്തിയാക്കും മുമ്പേ ദില്‍ഷ പറഞ്ഞത്, 'നീ എല്ലാവരുടെയും അടുത്ത് ഏങ്ങനെ പെരുമാറുന്നുവെന്ന് എനിക്കറിയില്ലെ'ന്നായിരുന്നു.
ബ്ലെസ്ലി വീണ്ടും തന്‍റെ ചോദ്യം ആവര്‍ത്തിച്ചു. 'സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറുന്നൊരാളാണ് താനെന്ന് തോന്നിയിരുന്നോ ?' ഇല്ലെന്ന് തന്നെയായിരുന്നു ദില്‍ഷയുടെ മറുപടി. അപ്പോള്‍, തനിക്ക് ഈ കളിയിലെ എളുപ്പ വഴി മനസിലായി എന്നായി ബ്ലെസ്ലി. 'ഈ കളി ഒരു നദിയെ പോലെയാണ്. അതായത്, നല്ലവനായി അഭിനയിക്കുന്ന വ്യക്തി കള്ളങ്ങളിലേക്ക് പോവുകയാണെന്ന് വച്ചോ... ആദ്യമേ തന്നെ നമ്മളൊരു നല്ലവനാണെന്നൊരിത് സമൂഹത്തില്‍ ഉണ്ടാക്കി വച്ചിട്ടുണ്ടെങ്കില്‍ ഇവിടെ നിക്കാന്‍ ഭയങ്കര പാടാണ്.
അതിക്രമ വാര്‍ത്തകള്‍ തുടർ കഥ;ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്;നിയമ നിര്‍മ്മാണം വേഗത്താലാക്കി സര്‍ക്കാര്‍
പിന്നെ അയാളുടെ ഉടായിപ്പുകളെല്ലാം പുറത്ത് വന്നുകൊണ്ടിരിക്കും. പക്ഷേ ഫെയ്ക്ക് ആണെന്ന് ഞാന്‍ പ്രൂവ് ചെയ്ത് കഴിഞ്ഞാല്... പിന്നെ ഈ ഗെയിമില്‍ എനിക്ക് എന്തും ചെയ്യാം. ഞാനിപ്പോ ഈ ഗെയിമില് വന്ന് ഒരു ഉടായ്പ്പാണ്, തെണ്ടിയാണ്, ചെറ്റയാണ് എന്ന് ആദ്യമേ തന്നെ പറഞ്ഞാല് പിന്നെ ഞാന്‍ ചെയ്യുന്നതെല്ലാം ഗെയ്മിന്‍റെ ഭാഗമാണെന്ന് പറഞ്ഞാപ്പോരേ?'.... ബ്ലോസ്ലി ആവര്‍ത്തിച്ചു.