Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ഭക്ഷണം പോലും ഇറങ്ങിയില്ല, കരഞ്ഞ് തളർന്നു: റോബിനെക്കുറിച്ച് തിരക്കഥാകൃത്ത് ലേഖ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാർത്ഥിയായി നിറഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു ഏറെ നാടകീയമായി റോബിന്‍ രാധാകൃഷ്ണന് പുറത്ത് പോവേണ്ടി വന്നത്. സഹതാരമായ റിയാസിനെ ശാരീരികമായി നേരിട്ടുവെന്നതായിരുന്നു റോബിനെതിരായ നടപടിക്ക് കാരണമായത്. റോബിന്റെ പുറത്താകല്‍ ആരാധകർക്കിടയിലും വലിയ അമർഷമുണ്ടാക്കി.

ഇപ്പോഴിതാ അന്നത്തെ കാര്യങ്ങള്‍ ഓർത്തെടുക്കുകയാണ് ഗാനരചയിതാവും സംഗീത സംവിധായകയുമായ ലേഖ അംബുജാക്ഷന്‍. റോബിന്‍ ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും ലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു. ലേഖ അംബുജാക്ഷന്റെ വാക്കുകളിലേക്ക്.

റോബിന്‍ അഭിനയിച്ചതെന്ന് പറയാന്‍ വേണ്ടി

കണ്ണൂരിലെ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു ഷൂട്ട് ആഡ് ചെയ്യാനുണ്ടായിരുന്നു. അംബുജാക്ഷനേട്ടനാണ് ആ പരസ്യം ചെയ്ത്. അന്ന് എങ്ങനെയൊക്കെയാണ് റോബിന്‍ അഭിനയിച്ചതെന്ന് പറയാന്‍ വേണ്ടിയിട്ടാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. അതിന് മുമ്പ് തന്നെ ഞാന്‍ റോബിന്‍ ഫാമിലിയുടെ ഭാഗമാണ്. ഫാന്‍ എന്ന് പറയേണ്ട എന്ന് റോബിന്‍ തന്നെ പറഞ്ഞതിനാലാണ് ഫാമിലിയെന്ന് പറയുന്നതെന്നും ലേഖ അംബുജാക്ഷന്‍ വ്യക്തമാക്കുന്നു.

റോബിന്റെ ഒരു ഷോർട്ട് വീഡിയോ കണ്ടതിന് ശേഷം

റോബിന്റെ ഒരു ഷോർട്ട് വീഡിയോ കണ്ടതിന് ശേഷമാണ് ഞാന്‍ ബിഗ് ബോസ് സീസണ്‍ ഫോർ കാണാന്‍ തുടങ്ങിയത്. ആദ്യസമയത്തുള്ള പേർളി മാണിയുടെ ഷോയൊക്കെ കണ്ടിരുന്നു. പിന്നെ മടുത്തു. അപ്പോഴാണ് റോബിന്റെ ചെറിയൊരു റീല്‍ കാണുന്നതും പയ്യന്‍ കൊള്ളാലോ എന്ന് പറഞ്ഞ് വീണ്ടും ബിഗ് ബോസ് കാണാന്‍ തുടങ്ങുന്നത്. അങ്ങനെ സ്ഥിരം പ്രേക്ഷകയായി മാറിയ ഞാന്‍ രണ്ട് ഐഫോണ്‍ ഉള്‍പ്പടെ നാല് ഫോണ്‍ വെച്ച് റോബിന് വോട്ട് ചെയ്യാന്‍ തുടങ്ങി.

എന്നെ പോലുള്ള സ്ത്രീകള്‍ എത്രമാത്രം റോബിനുമായി

എന്നെ പോലുള്ള സ്ത്രീകള്‍ എത്രമാത്രം റോബിനുമായി അറ്റാച്ച്ഡ് ആയെന്നാണ്. അമ്മമാരും പെങ്ങരുമായി നിരവധിയാളുകളുണ്ട്. ജ്വല്ലറിയുടെ പരസ്യം ചെയ്യാന്‍ ഒരാള്‍ വേണമെന്ന് അംബുവേട്ടന്‍ പറഞ്ഞപ്പോള്‍ ഞാനാണ് റോബിനെക്കുറിച്ച് പറയുന്നത്. നല്ല ഫെയിം ആണ്, താരത്തെ കാണാന്‍ വലിയ തിക്കും തിരക്കുമാണെന്നൊക്കെ പറഞ്ഞെങ്കിലും ആദ്യം കണ്‍വീന്‍സ് ആയിരുന്നില്ല. പിന്നെ ഓരോ പരിപാടിയുടെ ലിങ്ക് അയച്ചുകൊടുത്താണ് ചീഫ് ഗസ്റ്റായി കൊണ്ടുവരാനും പരസ്യത്തിനും തീരുമാനിച്ചത്.

Vastu Tips for Main Door: ചില്ലറക്കാരനല്ല വാതില്‍ പടി: വാസ്തുവില്‍ പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

റോബിന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി

റോബിന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഒരു പരസ്യമായി തന്നെ പോവണമെന്ന് നിർബന്ധമുണ്ടായിരുന്നു. ശാലു പേയാട് വഴിയായിരുന്നു റോബിനിലേക്ക് എത്തിയത്. ബിഗ് ബോസ് പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് റോബിനെ വലിയ ഇഷ്ടമായതിനാലാണ് ഇതൊക്കെ സംഭവിക്കുന്നത്. ബിഗ് ബോസില്‍ നിന്നും റോബിന്‍ പുറത്തേക്ക് വരുന്ന ആ നിമിഷം എന്ന് പറയുന്നത് ഭയങ്കരമായിരുന്നു. സത്യം പറഞ്ഞാല്‍ അന്ന് ഭക്ഷണം പോലും ഇറങ്ങിയില്ല.

സത്യം പറഞ്ഞാല്‍ ഞാന്‍ നല്ല രീതിയില്‍ കരഞ്ഞു

സത്യം പറഞ്ഞാല്‍ ഞാന്‍ നല്ല രീതിയില്‍ കരഞ്ഞു. ഇതൊരു ഷോയല്ലെ, നീ എന്താണ് ഇങ്ങനെ എന്നൊക്കെ ചോദിച്ച് അംബുവേട്ടനായിരുന്നു അപ്പോള്‍ എന്നെ സമാധാനിപ്പിച്ചുകൊണ്ടിരുന്നത്. ഫേസ്ബുക്കിലൊക്കെ ഞാന്‍ വലിയ രീതിയില്‍ കമന്റൊക്കെയിട്ടപ്പോള്‍ ലേഖയേച്ചിയെന്താണ് ഇങ്ങനെയെന്ന് ചോദിച്ച് ആളുകളൊക്കെ എന്നെ കളിയാക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസ് നാലാം സീസണില്‍ റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് നാലാം സീസണില്‍ റോബിന്‍ രാധാകൃഷ്ണന്‍ എന്ന മത്സരാർത്ഥിയുണ്ടാക്കിയ തിരയിളക്കമാണ് ഞങ്ങളെപ്പോലുള്ളവരെ 'അങ്ങ് എടുത്തത്'. അതിന്റെ ഭാഗമായിട്ടാണ് ഇതൊക്കെ സംഭവിച്ചത്. റോബിന്‍ ഉദ്ഘാടനത്തിനൊക്കെ വരുമ്പോള്‍ അവിടെ പോയിട്ട് കുറേ പേരില്‍ ഒരാളായിട്ട് അദ്ദേഹത്തെ കാണാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല, റോബിന്‍ ഞങ്ങളുടെ അരികിലേക്ക് എത്തുമെന്ന് ഞാന്‍ കരുതിയിരുന്നു. അങ്ങനെ അത് സംഭവിക്കുകയും ചെയ്തു.

ആദ്യമായി ആക്ഷനും കട്ടിനും ഇടയില്‍

ആദ്യമായി ആക്ഷനും കട്ടിനും ഇടയില്‍ നില്‍ക്കുന്നതിന്റെ ഒരു പകപ്പ് റോബിനുണ്ടായിരുന്നു. എന്നാല്‍ ആക്ഷന്‍ പറഞ്ഞതിന് ശേഷം എന്താണോ വേണ്ടത് അത് കൃത്യമായി അദ്ദേഹം ചെയ്തു. തൃപ്തിയായിട്ടില്ലെങ്കില്‍ ഒന്നുകൂടി ചെയ്തോട്ടെ എന്ന് പറയും. റോബിന് അഭിനയിക്കാനൊന്നും അറിയില്ലെന്ന് പറയുന്നവർക്കുള്ള മറുപടിയായിട്ടാണ് ഞാനിത് പറയുന്നതെന്നും ലേഖ അംബുജാക്ഷന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+