കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മുന്‍ മത്സരാർത്ഥികളും?: പക്ഷെ ആരാധകരുള്ളവർക്ക് വന്‍ നഷ്ടം

Google Oneindia Malayalam News

അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തി നാല് സീസണുകള്‍ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളും വലിയ വിജയമായതിന്റെ ആവേശത്തിലാണ് ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് കടക്കാന്‍ പോവുന്നത്. അടുത്ത സീസണിലേക്കുള്ള ഓഡീഷന്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിയിരിക്കുകയാണ്.

അന്യഭാഷകളില്‍ ഉള്ളത് പോലെ മുന്‍ സീസണുകളില്‍ വന്ന താരങ്ങള്‍ പുതിയ സീസണില്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ സാധാരണക്കാർക്കുള്ള ഓഡീഷന്‍സ് എവിടേയും നടക്കുന്നില്ല. അങ്ങനെ വല്ല ഓഡീഷന്‍സ് എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് ഫേക്ക് ആണെന്നുമാണ് ബിഗ് ബോസ് മല്ലു ടോക്ക്സ് എന്ന യൂട്യൂബ് ചാനല്‍ അവതാരക രേവതി വ്യക്തമാക്കുന്നത്.

പതിവ് പോലെ അറിയപ്പെടുന്ന സെലിബ്രീറ്റീസും

പതിവ് പോലെ അറിയപ്പെടുന്ന സെലിബ്രീറ്റീസും സോഷ്യല്‍ മീഡിയയിലെ ഇന്‍ഫ്ളൂവേഴ്സും ആയിരിക്കും ഇത്തവണയും ഉണ്ടാവുക. വലിയ രീതിയിലുള്ള സൈബർ അക്രമണമൊക്കെ ഇതിന്റെ ഭാഗമായതിനാല്‍ തന്നെ ഏതൊക്കെ സെലിബ്രിറ്റികള്‍ ഷോയിലേക്ക് വരുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍ ഒട്ടനവധി ഇന്‍ഫ്ലൂവേഴ്സ് ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ലെന്നും അവതാരക വ്യക്തമാക്കുന്നു.

അങ്ങനെയെങ്കില്‍ ലാലേട്ടനേയും പഴംകഞ്ഞിയെന്ന് വിളിക്കണ്ടെ: അത് ബിഗ്ബോസില്‍ തന്നെ പറഞ്ഞത്: ഫിറോസ്അങ്ങനെയെങ്കില്‍ ലാലേട്ടനേയും പഴംകഞ്ഞിയെന്ന് വിളിക്കണ്ടെ: അത് ബിഗ്ബോസില്‍ തന്നെ പറഞ്ഞത്: ഫിറോസ്

ഷോയിലേക്ക് അവസരം കാത്തിരിക്കുന്ന ഒരുപാട് പേർ

ഷോയിലേക്ക് അവസരം കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ഓഡീഷനും നടക്കും. ചിലർക്ക് നാലോ അഞ്ചോ ഓഡീഷന്‍സ് ഉണ്ടാവും. ചിലർക്ക് അത് രണ്ടെണ്ണമാവും. നിങ്ങള്‍ എന്തൊക്കെ കണ്ടന്റായിരിക്കും കൊടുക്കുക, ഒറ്റപ്പെടല്‍ ഗെയിം കളിക്കുമോ, ലൌവ് സ്ട്രാറ്റജി പുറത്തെടുക്കുമോ, ആഗ്രിമാന്‍ ആയിരിക്കുമോ എന്ന് തുടങ്ങിയ ചോദ്യങ്ങളായിരിക്കും ഓഡീഷന്‍ സമയത്ത് ഉണ്ടാവുക. സ്ക്രീന്‍ ടെസ്റ്റും ഈ സമയത്ത് തന്നെ നടത്തപ്പെടും.

'എത്രപേർ തേച്ചു, നിങ്ങള്‍ ആണോ പെണ്ണോ': ചോദ്യങ്ങള്‍ക്ക് പരിഹാസം, ട്രോള്‍ വീഡിയോയുമായി ദീപ തോമസ്'എത്രപേർ തേച്ചു, നിങ്ങള്‍ ആണോ പെണ്ണോ': ചോദ്യങ്ങള്‍ക്ക് പരിഹാസം, ട്രോള്‍ വീഡിയോയുമായി ദീപ തോമസ്

ലാലേട്ടന്‍ തന്നെയാണ് ആ സ്ഥാനത്ത് ഇത്തവണയും

ആരായിരിക്കും ഹോസ്റ്റ് എന്നതാണ് അടുത്ത പ്രധാനപ്പെട്ട ചോദ്യം. ലാലേട്ടന്‍ തന്നെയാണ് ആ സ്ഥാനത്ത് ഇത്തവണയും ഉണ്ടാവുക എന്നുള്ളതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. 80 ശതമാനവും അത് അങ്ങനെ തന്നെയാവും. എവിടെ വെച്ചായിരിക്കും ഇത്തവണത്തെ ഷോ നടക്കുക എന്നത് സംബന്ധിച്ച് ഒരു പിടിയും ഇല്ല. എല്ലാവരും പറയുന്നത് മുംബൈയിലെ ഹിന്ദി സെറ്റ് മതിയെന്നാണ്. അതിന് ബിഗ് ബോസ് ഹിന്ദി തുടങ്ങി അവസാനിക്കേണ്ടതുണ്ട്.

എന്തായാലും എല്ലാരും പറയുന്നത് മുംബൈ വേണമെന്ന്

എന്തായാലും എല്ലാരും പറയുന്നത് മുംബൈ സെറ്റ് തന്നെ മതിയെന്നാണ്. ആർക്കും തമിഴ് സെറ്റിനോട് താല്‍പര്യമില്ല. അവിടെ വെച്ച് നടത്തിയതെല്ലാം അവതാളത്തിലായി. രണ്ട് സീസണ്‍ പൂർത്തീകരിക്കാതെ അവസാനിപ്പിക്കേണ്ടി വന്നു. ഏകദേശം കഴിഞ്ഞ സീസണ്‍ നടന്ന ഫെബ്രുവരി-മാർച്ച് സമയത്തായിരിക്കും സീസണ്‍ ഫൈവ് നടക്കുകയെന്നും രേവതി പറയുന്നു.

പ്രേക്ഷകരുടെ പ്രധാനപ്പെട്ട ഒരു ചോദ്യം

പ്രേക്ഷകരുടെ പ്രധാനപ്പെട്ട ഒരു ചോദ്യം പഴയ ആള്‍ക്കാർ ഉണ്ടാവുമോ എന്നുള്ളതാണ്. അടുത്തിടെ തുടങ്ങിയ കന്നഡ സീസണ്‍ 9 ല്‍ അഞ്ച് പഴയ മത്സരാർത്ഥികളാണ് ഉള്ളത്. അതുപോലെ മലയാളം സീസണ്‍ ഫൈവില്‍ പഴയ മത്സരാർത്ഥികള്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ വലിയ ഉറപ്പില്ല. ഉണ്ടെങ്കില്‍ തന്നെ ഗസ്റ്റായിട്ട് വരാനായിരിക്കും സാധ്യത കൂടുതല്‍. ടോപ്പ് ഫൈവിലേക്ക് ഒക്കെ അവരെ കൊണ്ടുവരല്‍ വളരെ സാധ്യത കുറഞ്ഞ കാര്യമാണ്.

ഒരുപാട് ഫാന്‍സിനെയൊക്കെ ഉണ്ടാക്കിയ ആളുകളെ

ഒരുപാട് ഫാന്‍സിനെയൊക്കെ ഉണ്ടാക്കിയ ആളുകളെ അവർ എടുക്കാനുള്ള സാധ്യത വളര കുറവാണ്. അള്‍ട്ടിമേറ്റില്‍ അവർ ഉണ്ടാവാം, എന്നാല്‍ മെയിന്‍ സീസണിലെ മത്സരാർത്ഥികളായി എത്തുന്നത് വളരെ കുറവായിരിക്കും. എന്തായാലും അള്‍ട്ടിമേറ്റ് ഇത്തവണ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നും ബിഗ് ബോസ് മല്ലു ടോക്സ് വ്യക്തമാക്കുന്നു.

English summary
Bigg boss nalayalam season five: Ex-contestants may return, Mohanlal will continue as the host
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X