Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ ഒഴിവാക്കണമെന്ന് അമിത് ഷായോട് പറഞ്ഞിട്ടുണ്ടെന്ന് മേജര്‍ രവി, അല്ലെങ്കില്‍ ഞാന്‍ പെട്ട് പോയേനെ'; മാരാര്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ പേര്‍ പ്രചരിപ്പിച്ച ഒന്നായിരുന്നു 'ഓട്ടോറിക്ഷ പെര്‍മിറ്റ് പുതുക്കുന്നത് 400 രൂപയില്‍ നിന്നും 4000 ആക്കാന്‍ പോകുന്നു' എന്നത്. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു പലരും ഈ പോസ്റ്റ് പങ്ക് വെച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് അടക്കം പത്തിരട്ടിയായി ഉയര്‍ത്തി വിജ്ഞാപനം ഇറക്കിയത് കേന്ദ്ര സര്‍ക്കാരാണ്.

ഇത് മറച്ചുവെച്ചായിരുന്നു പലരുടേയും പ്രചരണം. ഈ പ്രചരണം ഏറ്റെടുത്തവരില്‍ സംവിധായകനും ബിഗ് ബോസ് സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാരുമുണ്ടായിരുന്നു. എന്നാല്‍ സത്യാവസ്ഥ മനസിലായതോടെ അഖില്‍ മാരാര്‍ തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരവധി പേരാണ് അഖില്‍ മാരാരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇടതുപക്ഷ അനുഭാവികളായിരുന്നു മാരാര്‍ക്കെതിരെ രംഗത്തെത്തിയത്.

akhil marar

ഇതിന് പിന്നാലെ മാരാര്‍ ഇത് സംബന്ധിച്ച ഒരു വിശദീകരണ കുറിപ്പും പങ്ക് വെച്ചിരുന്നു. എന്നാല്‍ ഇതിന് താഴേയും സൈബറിടങ്ങളിലെ ഇടത് അനുകൂലികള്‍ വിമര്‍ശനവുമായി കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പോസ്റ്റ് പങ്ക് വെച്ചിരിക്കുകയാണ് അഖില്‍ മാരാര്‍. താന്‍ എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധനായത് എന്ന് വ്യക്തമാക്കി കൊണ്ടാണ് അഖില്‍ മാരാരുടെ പുതിയ പോസ്റ്റ്.

ഇതിനൊപ്പം ഈ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ബി ജെ പിക്ക് അനുകൂലമായി നിലപാടെടുക്കുകയും പ്രചരണത്തിനിറങ്ങുകയും ചെയ്താല്‍ ചില പരസ്യകമ്പനികള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു എന്നും അഖില്‍ മാരാര്‍ വെളിപ്പെടുത്തുന്നുണ്ട്. അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈബര്‍ ഗ്രൂപ്പുകള്‍ തിരഞ്ഞെടുപ്പ് പ്രചരണം പോലും മറന്ന് എനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇവരുടെ ഈ ഭയവും വെപ്രാളവും കാണുമ്പോള്‍ എനിക്ക് ഇത്രത്തോളം പ്രാധാന്യം ഇവര്‍ നല്‍കിയിരുന്നു എന്നതാണ് എനിക്ക് സന്തോഷം നല്‍കുന്നത്. എന്റെ വാക്കും എഴുത്തും നല്ല പോലെ പാവങ്ങള്‍ക്ക് പൊള്ളിയിട്ടുണ്ട്. ഇനി കാര്യത്തിലേക്ക് കടക്കാം.

എന്റെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് വിരുദ്ധം ആണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കൊടുത്തിട്ടുള്ള ഇന്റര്‍വ്യൂകളില്‍ പോലും പറഞ്ഞിട്ടുണ്ട്. എന്തു കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകേണ്ടി വന്നു എന്ന് ചോദിച്ചാല്‍ എന്താണ് കമ്മ്യൂണിസം എന്ന് നിങ്ങള്‍ കരുതി ജീവിക്കുന്നുവോ ആ മൂല്യങ്ങള്‍ എന്റെ ഉള്ളില്‍ ഉള്ളത് കൊണ്ടും കമ്മ്യൂണിസം ലവലേശം സിപിഎമ്മില്‍ ഇല്ല എന്നത് കൊണ്ടുമാണ്.

അതുകൊണ്ട് എന്റെ വിമര്‍ശനങ്ങള്‍ ഈ പാര്‍ട്ടിക്കെതിരെ ആകും കൂടുതലും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായി കാര്യങ്ങള്‍ നടക്കുമ്പോള്‍ വിമര്‍ശനം ഉയരുന്നത് സ്വാഭാവികം. ബിജെപി അവര്‍ പറയുന്ന കാര്യങ്ങള്‍ ആണ് ചെയ്യുന്നത്. അതിന് വിമര്‍ശിച്ചിട്ടെന്ത് കാര്യം. അവരെ വോട്ട് നല്‍കി അധികാരത്തില്‍ എത്തിച്ചവര്‍
ആ അധികാരം വീണ്ടും നല്‍കും.

നിങ്ങളുടെ പാര്‍ട്ടിക്കെതിരെ പറയുന്നത് മാത്രമേ നിങ്ങള്‍ കാണു. കാരണം അടിമകള്‍ ആയ നിങ്ങളുടെ ജോലി നിലവില്‍ പാര്‍ട്ടിയെ പ്രതിരോധിക്കണം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ ഞാന്‍ പറയുന്നത് നിങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യില്ല. പൗരത്വ വിഷയത്തില്‍ ഞാന്‍ പറഞ്ഞത് സഖാക്കള്‍ കേട്ടിട്ടില്ല. 10 മിനിറ്റിനുള്ളില്‍ ഞാന്‍ പിന്‍വലിച്ച ഒരു പോസ്റ്റിന് എന്താണ് ഇത്ര വലിയ പ്രാധാന്യം.

സംസ്ഥാന സര്‍ക്കാര്‍ എന്നത് കേന്ദ്ര സര്‍ക്കാര്‍ ആയി തിരുത്തി ഞാന്‍ എഴുതിയില്ല എന്നതാണോ...? ഇലക്ഷന് പ്രഖ്യാപിച്ച ശേഷം ഞാന്‍ ഒരു രാഷ്ട്രീയ പോസ്റ്റ് എഴുതിയിട്ടില്ല. 7 മില്യണ്‍ ആണ് കഴിഞ്ഞ മാസം എന്റെ ഫേസ് ബുക്ക് റീച്. 8 മില്യണ്‍ ആണ് ഇന്‍സ്റ്റാഗ്രാം റീച്. രാഷ്ട്രീയ പോസ്റ്റ് ഇട്ടാലും ബിജെപിക്ക് വേണ്ടി തിരുവനന്തപുരം, തൃശൂര്‍ ഇവിടെ പ്രചാരണത്തിനു ഇറങ്ങിയാലും ലക്ഷങ്ങള്‍ എനിക്ക് ഓഫറുകള്‍ ചെയ്തു പരസ്യ കമ്പനികള്‍ സമീപിച്ചതാണ്.

കാലങ്ങള്‍ ആയി ഞാന്‍ എഴുതുകയും പറയുകയും ചെയ്യുന്നത് പോലെ മാത്രമേ എന്റെ ഇടപെടലുകള്‍ നിങ്ങള്‍ കാണു. എന്നാല്‍ ഞാന്‍ അവരോട് ഒരു കാരണവശാലും ചെയ്യില്ല എന്നാണ് പറഞ്ഞത്. ഇടയ്ക്ക് മേജര്‍ രവി കൊച്ചിയില്‍ സ്ഥാനാര്‍ഥി ആകും എന്ന് കേട്ടപ്പോള്‍ ഞാന്‍ പേടിച്ചു. അദ്ദേഹവും ഞാനും തമ്മിലുള്ള അടുപ്പം പണിയാകുമല്ലോ. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. സാറേ ഒരു പ്രചരണത്തിനും ഇറങ്ങില്ല എന്നാണ് തീരുമാനം.

കൊച്ചിയില്‍ സാര്‍ മത്സരിച്ചാല്‍ ഞാന്‍ പെട്ടു പോകുമല്ലോ. ചിരിച്ചു കൊണ്ട് മേജര്‍ പറഞ്ഞു. ഹേയ് ഇല്ലെടാ എന്നെ ഒഴിവാക്കണം എന്ന് അമിത് ഷാ യോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. നീ പേടിക്കണ്ട. രാഷ്ട്രീയം ശരികളുടെ ആകണം എന്നതാണ് എന്റെ കാഴ്ചപാട്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ജിഹ്വ അല്ല, ആവുകയും ഇല്ല. ബിഗ് ബോസ്സില്‍ വെച്ച് ഒരു ജേര്‍ണലിസ്റ്റ് എന്നോട് ചോദിച്ചു മുന്നോട്ട് പോകാന്‍ അഖിലിനൊപ്പം കുറച്ചു ആള്‍ക്കാര്‍ വേണം എന്നുണ്ടോ?

ഞാന്‍ പറഞ്ഞു, മാരാര്‍ നില്‍ക്കുന്നിടത്താണ് ആള്‍ക്കൂട്ടം. അത് സഖാക്കളോടും സൈബര്‍ അണികളോടും വെട്ട് കിളി കൂട്ടങ്ങളോടും കടന്നല്‍ ടീമിനോടും പറയുന്നു, മാരാര്‍ ഒറ്റയ്ക്കാണ്. കൂട്ടം ചേര്‍ന്ന് എത്രയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും ആക്രമിച്ചാലും ഞാന്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകും. എന്നെ തിരിച്ചറിയുന്ന ജനത എനിക്കൊപ്പം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+