Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് 8 സീറ്റുകള്‍ വരെ: സഖ്യം വിടില്ലെന്ന് വ്യക്തമാക്കി ആർജെഡി, ചർച്ച പുരോഗമിക്കുന്നു

പട്ന: 24 നിയമസഭാ കൗൺസിൽ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർ ജെ ഡിയുമായുള്ള സഖ്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിരിക്കിട്ട നീക്കങളുമായി ബിഹാർ കോണ്‍ഗ്രസ്. നേതൃതലത്തിലെ ചർച്ചകള്‍ക്ക് എ ഐ സി സി നേതൃത്വത്തിന്റെ നിർദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാർട്ടികളും സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നതെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറിൽ രണ്ട് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പരസ്പരം രണ്ട് സീറ്റുകളിൽ മത്സരിച്ചപ്പോൾ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം തകർന്നിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ ഇരുപാർട്ടികളും ജെഡിയുവിനോട് തോല്‍ക്കുകയും ചെയ്തു. എന്നാല്‍ കോൺഗ്രസുമായുള്ള സഖ്യം തുടരുമെന്നായിരുന്നു ആർജെഡി തലവൻ ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് കാര്യമായ ചർച്ചകള്‍ നടന്നില്ല.

ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന കൗൺസിൽ

ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍, കോൺഗ്രസിന് 7-8 സീറ്റുകൾ വാഗ്ദാനം ചെയ്യുമെന്നും ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) ചിരാഗ് പാസ്വാൻ വിഭാഗത്തിനും ഇടത് പാർട്ടികൾക്കും 1-2 സീറ്റുകളിൽ നോമിനികളെ മത്സരിപ്പിക്കാൻ അനുവദിക്കുമെന്നും ലാലു പ്രസാദ് സൂചിപ്പിച്ചിരുന്നു. ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞ എല്‍ ജെ പി ഇപ്പോള്‍ പ്രതിപക്ഷത്തോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.

പുത്തന്‍ ലുക്കില്‍ നൃത്തമാടി ആര്യ ബഡായി: വൈറലായി പുതിയ ചിത്രങ്ങള്‍

ആർ ജെ ഡി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു

ഏഴ്-എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആർ ജെ ഡി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നുവെങ്കിലും കോൺഗ്രസ് ഇക്കാര്യത്തില്‍ കാര്യമായി മുന്നോട്ട് പോയിട്ടി. "സഖ്യത്തിന്റെ വിഷയം പാർട്ടി ഹൈക്കമാൻഡിന്റേതാണ്. ആർ ജെ ഡിയുമായി ചർച്ച നടത്താനുള്ള അവരുടെ വാക്കിനായി ഞങ്ങൾ കാത്തിരിക്കുകയാണ്," ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) തലവൻ മദൻ മോഹൻ ഝാ പറഞ്ഞു.

ആർ ജെ ഡി നേതാവ് തേജസ്വി പ്രസാദ് യാദവ്

തിങ്കളാഴ്ച സീറ്റ് വിഭജന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആർ ജെ ഡി നേതാവ് തേജസ്വി പ്രസാദ് യാദവ് ഝായുമായി സംസാരിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്. "ഇതുവരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് പങ്കിടൽ ഫോർമുല പരിഹരിക്കാനും സ്ഥാനാർത്ഥികളെ അന്തിമമാക്കാനും ഞങ്ങൾക്ക് മതിയായ സമയമുണ്ട്, അവർക്ക് സൗകര്യപ്രദമായ എല്ലാ സീറ്റുകളിലും ഇതിനകം തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്," ഝാ പറഞ്ഞു.

ബേട്ടിയ, സഹർസ, കതിഹാർ, പൂർണിയ എന്നീ നാല് സീറ്റുകളിൽ

കഴിഞ്ഞ തവണ, ബേട്ടിയ, സഹർസ, കതിഹാർ, പൂർണിയ എന്നീ നാല് സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ച് കോണ്‍ഗ്രസ് ബേട്ടിയയില് മാത്രമായിരുന്നു വിജയിച്ചത്. എന്നാൽ, വിജയിച്ച രാജേഷ് റാം പിന്നീട് ജെഡിയുവിലേക്ക് കൂറുമാറുകയും ചെയ്തു. അതുപോലെ, 2015-ൽ നടന്ന തെരഞ്ഞെടുപ്പിൽ മുൻഗർ, വൈശാലി, അരാ, സിതാമർഹി എന്നീ നാല് സീറ്റുകൾ ആർജെഡി നേടിയിരുന്നു. എന്നിരുന്നാലും, വിജയിച്ച മൂന്ന് നേതാക്കളായ സഞ്ജയ് പ്രസാദ്, രാധാ ചരൺ സേത്ത്, ദിലീപ് റായ് എന്നിവർ 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ടു. . വൈശാലി മണ്ഡലത്തിൽ നിന്ന് വിജയിച്ച സുബോധ് റായ് മാത്രമാണ് പാർട്ടിയില്‍ തുടരുന്നത്.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്കുള്ള (പിആർഐ)

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്കുള്ള (പിആർഐ) തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, കഴിഞ്ഞ വർഷം ജൂലൈ 16 മുതൽ ഒഴിഞ്ഞുകിടക്കുന്ന തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിലെ 24 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ശുപാർശ അയച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പിആർഐകളുടെ പുനഃസംഘടനയിലെ കാലതാമസം കാരണം ഈ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതുവരെ നടത്താൻ കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+