കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷ്മാനന്ദയെ മുള്‍മുനയില്‍ നിര്‍ത്തി ബിജു രമേശിന്റെ മൊഴി പുറത്ത്

  • By Siniya
Google Oneindia Malayalam News

കൊച്ചി: ശാശ്വതീകാന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷാനന്ദയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായുള്ള ബിജുരമേശിന്റെ മൊഴി പുറത്ത്. ബിജുരമേശ് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയാണ് പുറത്തായിരിക്കുന്നത്. സ്വാമിയുടെ സഹായി സാബുവിനെ നുണ പരിശോധനയില്‍ നിന്ന് ഒഴിവാക്കാന്‍ സുക്ഷ്മാനന്ദ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് പറയുന്നു.

ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുക്കുന്നതിനിടെ സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ശാശ്വതീകാനന്ദയുടേത് കൊലപാതകമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു.

ബിജു രമേശിന്റെ മൊഴി

ബിജു രമേശിന്റെ മൊഴി

ശാശ്വതീകാനന്ദ കുളിക്കാന്‍ പോകുന്നതിന് മുമ്പ് സ്വാമി ശാശ്വതീകാനന്ദയ്ക്ക് ഇന്‍സുലിന്‍ ചേര്‍ത്ത പാല്‍ നിര്‍ബന്ധിച്ച് നല്‍കിയിരുന്നതായാണ് മൊഴി. സ്വാമി കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ വിറയല്‍ വന്ന് മുങ്ങി മരിച്ചതാകമെന്നാണ് സംശയം

നുണ പരിശോധന

നുണ പരിശോധന

ബിജു രമേശിന്റെ നുണ പരിശോധനയില്‍ നിന്ന് സാബുവിനെ ഒഴിവാക്കാന്‍ സൂക്ഷ്മാനന്ദ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി- ശാശ്വതീകാനന്ദ

തുഷാര്‍ വെള്ളാപ്പള്ളി- ശാശ്വതീകാനന്ദ

എസ് എന്‍ ഡി പി വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും തമ്മില്‍ വിദേശത്ത് വച്ച്് തര്‍ക്കമുണ്ടായിരുന്നതായും സ്വാമിയെ മര്‍ദ്ദിച്ചിരുന്നതായും മൊഴിയില്‍ പറയുന്നു.

തര്‍ക്കം 40 കോടി രൂപയ്ക്ക്

തര്‍ക്കം 40 കോടി രൂപയ്ക്ക്

തുഷാര്‍ വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും തമ്മില്‍ തര്‍ക്കിച്ചത് 40 കോടി രൂപയ്ക്കായിരുന്നു.

മുങ്ങി മരണം

മുങ്ങി മരണം

മുങ്ങി മരണമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രമക്കേട് നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സൂക്ഷ്മാനന്ദ

സൂക്ഷ്മാനന്ദ

സ്വാമി ശാശ്വതികാനന്ദയുടേത് സ്വാഭാവിക മരണമാണെന്നും തനിക്ക് അതുമായി ബന്ധമില്ലെന്നും സ്വാമി സൂക്ഷ്മാനന്ദ.

English summary
biju ramesh revealed to crimebranch shaswatheekanantha murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X