കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരും പുറത്ത് വിടുമെന്ന് ബിജു രമേശ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകള്‍ അയയുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ആരോപണം ഉന്നയിച്ച ബിജു രമേശ് രണ്ടും കല്‍പിച്ച് തന്നെ. ഇനിയും പ്രകോപനമുണ്ടായാല്‍ കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകളും പുറത്ത് പറയും എന്നാണ് ബിജു രമേശിന്റെ ഭീഷണി.

ഏത് വിധേനയും തെളിവുകള്‍ പുറത്താവുന്നത് തടയാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കെപിസിസി പ്രസിഡന്റും അടക്കമുള്ളവര്‍ പരസ്യവെല്ലുവിളികള്‍ തുടരുകയാണ്.

Biju Ramesh

വെറുതേ ആരോപണം ഉന്നയിച്ചാല്‍ പോര, തെളിവ് നല്‍കണം എന്നാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറയുന്നത്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്ന് എക്‌സൈസ് മന്ത്രിയും പറയുന്നു. തെളിവ് ഹാജരാക്കാനാണ് മുഖ്യമന്ത്രിയുടേയും വെല്ലുവിളി.

മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്റെ നേതൃത്വത്തിലാണ് അനുനയ ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം. സര്‍ക്കാരിന് മദ്യനയത്തില്‍ ഇനി കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ കോടതിയിലെ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി കാര്യം സാധിക്കാനാണ് ബാര്‍ ഉടമകളുടെ തീരുമാനം.

എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദ തന്ത്രമാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. മദ്യനയത്തിനെതിരെ കെ മുരളീധരന്‍ അടക്കമുള്ളവര്‍ ഇപ്പോഴും പരസ്യമായി രംഗത്ത് വരുന്നും ഉണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ് അണിയറ സംസാരം. ബാര്‍ അസോസിയേഷന്‍ യോഗത്തിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ പിന്നിലാരാണെന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

English summary
Biju Ramesh says he will reveal the names of Congress Ministers in Bar Bribe Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X