കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദയുടെ കൊലപാതകം; വെള്ളാപ്പള്ളിക്കെതിരെ ബിജു രമേശ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ശാശ്വതീകാനന്ദയുടെ ദുരൂഹമരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലുമായി ബിജു രമേശ്. പീപ്പിള്‍ ടിവിയുടെ ന്യൂസ് ന്‍ വ്യൂസിലാണ് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.

കൊലപാതകത്തിന്റെ തലേദിവസം തുഷാര്‍വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ കൈയ്യേറ്റം ചെയ്‌തെന്നും ഇതിന്റെ പരിക്കുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നെന്നും ബിജു രമേശ് പറയുന്നു. ദുബായില്‍ വെച്ചായിരുന്നു കൈയ്യേറ്റം. മദ്യലഹരിയിലായിരുന്ന തുഷാര്‍വെള്ളാപ്പള്ളി സ്വാമിയെ കയ്യേറ്റം ചെയ്തു. സംഭവത്തിന് പിന്നാലെ സ്വാമി ദില്ലി വഴി തിരുവനന്തപുരത്തേക്ക് മടങ്ങി.

vellappally-natesan

തുഷാര്‍ വെള്ളാപ്പള്ളി സഹായിയായ ജോയ്‌സിനോട് പറഞ്ഞിരുന്നു. ഇതിനുശേഷമായിരുന്നു സ്വാമിയുടെ മരണം. പ്രിയന്‍ എന്നയാളാണ് സ്വാമിയെ കൊലപ്പെടുത്തിയത്. വാടക കൊലയാളിയായ ഇയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല. പ്രിയനെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ വെള്ളാപ്പള്ളി നടേശന്‍ സാമ്പത്തിക സഹായം നല്‍കിയെന്നും ബിജു രമേശ് പറഞ്ഞു.

ശാശ്വതീകാനന്ദയുടെ ബോഡി പോസ്റ്റുമോര്‍ട്ടം ചെയ്തതിലും ബിജു രമേശ് ദുരൂഹത ആരോപിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ഡോ. എന്‍ സോമന്‍ ഇടപെട്ടിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് ഡോ. എന്‍ സോമനെ എസ്എന്‍ഡിപിയോഗത്തിന്റെ പ്രസിഡന്റാക്കിയത്. സ്വാമിയുടെ മരണത്തിനുശേഷം വിലപ്പെട്ട രേഖകള്‍ വെള്ളാപ്പള്ളി നടേശന്‍ കടത്തിക്കൊണ്ടുപോയെന്നും ബിജു രമേശ് പറഞ്ഞു.

English summary
Biju Ramesh says Vellappally Natesan behind saswathikananda murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X