Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിയുടെ സ്ഥലം ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ വാങ്ങി... മാണിയുടെ മകന്‌ ഷോപ്പിംഗ് മാള്‍'

കൊച്ചി: സിനിമാ താരം മമ്മൂട്ടിയുടേയും ഭാര്യയുടേയും പേരില്‍ കൊച്ചി മരടില്‍ ഉണ്ടായിരുന്ന സ്ഥലം വാങ്ങിയത് ഉമ്മന്‍ ചാണ്ടിയുടെ രണ്ട് മക്കളുടെ പേരില്‍. കോടികള്‍ വിലയുളള സ്ഥലം ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ വാങ്ങിയതിന് കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിന്റെ സ്ഥിരീകരണം.

ബ്ലൂ ബ്ലാക്ക് മെയ്‌ലിംഗ് കേസിലെ പ്രതി ബിന്ധ്യാസുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ വിവരം സ്ഥിരീകരിയ്ക്കുന്ന അജയ് തറയിലിന്റെ ടെലിഫോണ്‍ സംഭാഷണവും വണ്‍ഇന്ത്യക്ക് ലഭിച്ചു.

Bindhyas

ബാര്‍ കോഴ കേസ് കത്തി നില്‍ക്കുന്ന സമയത്താണ് ബിന്ധ്യാസ് ബിജു രമേശിനെ കാണാന്‍ പോകുന്നത്. ചില നിര്‍ണായക രേഖകള്‍ നല്‍കാനാണെന്നായിരുന്നു ബിന്ധ്യാസ് പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് അന്വേഷിക്കാനായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ബിന്ധ്യാസിനെ വിളിച്ചത്.

ജോസ് കെ മാണിയ്ക്ക് കോയമ്പത്തൂരില്‍ ഒന്നര കോടിരൂപ വിലമതിയ്ക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് ഉണ്ടെന്നാണ് ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയില്‍ ബിന്ധ്യ പറയുന്നത്. ഇതിന്റെ ഡോക്യുമെന്റുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിന്റെ കൈയ്യില്‍ ഉണ്ടെന്നും ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

ഇതോടൊപ്പമാണ് മമ്മൂട്ടിയുടെ സ്ഥലം ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ വാങ്ങിയ കാര്യവും പറയുന്നത്. ഇതിന്റെ രേഖകളുടെ പകര്‍പ്പുകളും അജയ് തറയിലിന്റെ പക്കലുണ്ടെന്ന് ബിന്ധ്യാസിന്റെ ടെലിഫോണ്‍ സംഭാഷണത്തിലുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മകനും ഒരു മകളും ചേര്‍ന്നാണ് ഭൂമി വാങ്ങിയിട്ടുള്ളതെന്ന് ബിന്ധ്യാസ് പറയുന്നു. എന്നാല്‍ ഏത് മകളാണെന്ന് അറിയില്ല.

Chandy Oommen

ഇത് സംബന്ധിച്ച് സ്ഥിരീകരണത്തിന് വേണ്ടിയാണ് അജയ് തറയിലിനെ ബന്ധപ്പെടുന്നത്. ബിന്ധ്യാസിനെ കണ്ട കാര്യം സ്ഥിരീകരിച്ചെങ്കിലും അവര്‍ തെളിവുകളൊന്നും തന്നിട്ടില്ലെന്നാണ് അജയ് തറയില്‍ പറയുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ മമ്മൂട്ടിയുടെ ഭൂമി വാങ്ങിയ സംഭവം സത്യമാണെന്ന് അദ്ദേഹം സമ്മതിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+