കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്ദു കൃഷ്ണ: നിലപാട് പറയാന്‍ പേടിയില്ല

  • By Soorya Chandran
Google Oneindia Malayalam News

കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. പക്ഷേ ചിലപ്പോഴൊക്കെ അഭിപ്രായം പറഞ്ഞവര്‍ക്ക് നല്ല പണി കിട്ടിയ ചരിത്രവുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തന്‍റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനുള്ള ധൈര്യമുണ്ട് ബിന്ദു കൃഷ്ണക്ക്.

രണ്ട് മാസം മുമ്പ് വരെ യുഡിഎഫിന്റെ നില അത്ര പന്തിയായിരുന്നില്ല എന്ന് സമ്മതിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അല്‍പം പോലും മടിയില്ല. സരിതയൊക്കെ ഉണ്ടാക്കിയ പുകില് പക്ഷേ ഇപ്പോള്‍ ഇല്ലാതായെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന്റെ സ്ഥിതി ഭദ്രമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Bindu Krishna

കേന്ദ്രത്തിന്റെ പല നയങ്ങളോടും കടുത്ത എതിര്‍പ്പുണ്ട് ഈ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷക്ക്. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം ബിന്ദു കൃഷ്ണ തുറന്ന് സമ്മതിച്ചു. യുപിഎ സര്‍ക്കാരിന്‍റെ നയപരിപാടിയുടെ ഭാഗമായി വന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഉറച്ച നിലപാടെടുത്ത പിടി തോമസിനൊപ്പമാണ് താനെന്ന് ബിന്ദു കൃഷ്ണ പറയുന്നു. പക്ഷേ പിടിക്ക് സീറ്റ് കൊടുക്കാതിരുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം എടുത്തത് പ്രായോഗിക രാഷ്ട്രീയമാണെന്നാണ് ബിന്ദുവിന്‍റെ പക്ഷം.

തനിക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങളില്‍ അല്‍പം മനോ വിഷമമുണ്ട് ബിന്ദുവിന്. വെറുതേ തന്റെ കുടുംബത്തിനെ എന്തിനാണ് ഇത്തരം വിഷയങ്ങളില്‍ കക്ഷി ചേര്‍ക്കുന്നതെന്നാണ് ചോദ്യം. എതിര്‍ സ്ഥാനാര്‍ത്ഥി സമ്പത്തിനെ കുറിച്ച് അത്തരം കാര്യങ്ങള്‍ പറയാന്‍ ഏറെയുണ്ട്. പക്ഷേ അങ്ങനെ പ്രചാരണം നടത്താന്‍ തനിക്ക് താത്പര്യമില്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.

സമയം രണ്ട് മണിയോടടുക്കുന്നു, സ്ഥാനാര്‍ത്ഥി ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല. ഒന്ന് രണ്ട് പ്രവര്‍ത്തകര്‍ വന്ന് ഭക്ഷണത്തിന്റെ കാര്യം സംസാരിച്ചു. പക്ഷേ ഉച്ചക്ക് മുമ്പ് എത്താമെന്നേറ്റ ചില സ്ഥലങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അതിന് ശേഷമാകട്ടെ ഭക്ഷണം എന്നായി സ്ഥാനാര്‍ത്ഥി. ഒടുവില്‍ മണമ്പൂര്‍ നാലുമുക്കിലെത്തിയപ്പോള്‍ വിജയാശംസകള്‍ നേര്‍ന്ന് സ്ഥാനാര്‍ത്ഥിയോട് യാത്ര പറഞ്ഞു.

<strong>ബിന്ദു കൃഷ്ണ ഹാപ്പിയാണ്, വിജയ പ്രതീക്ഷയില്‍</strong>ബിന്ദു കൃഷ്ണ ഹാപ്പിയാണ്, വിജയ പ്രതീക്ഷയില്‍

English summary
Bindu Krishna is happy and 100 percent confident in victory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X