ബിനോയ് കോടിയേരിയുടെ 'സ്വഭാവ സര്‍ട്ടിഫിക്കറ്റ്' വ്യാജമല്ല; ആ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെയാണ്...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  സ്വഭാവ സർട്ടിഫിക്കറ്റ് വ്യാജമോ?? സത്യം ഇതാണ് | Oneindia Malayalam

  തിരുവനന്തപുരം/ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കാണ്. അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ബിനോയ്ക്ക് കേരളത്തിലേക്ക് തിരിച്ചുവരാന്‍ പറ്റില്ലെന്നര്‍ത്ഥം.

  തനിക്കെതിരെ കേസ് ഒന്നും ഇല്ലെന്ന് പറഞ്ഞിരുന്ന ബിനോയ് കോടിയേരിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് എന്നാണ് പലരും ചോദിക്കുന്നത്. ദുബായ് പോലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ സാധുതയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.

  ആ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്ന് തന്നെ ചിലര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണോ? സോഷ്യല്‍ മീഡിയയിലെ സൈബര്‍ സഖാക്കള്‍ പടച്ചുവിട്ടതാണോ? അതിനുള്ള ഉത്തരം ഇങ്ങനെയാണ്...

  ഒറിജിനല്‍

  ഒറിജിനല്‍

  ദുബായ് പോലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ കള്ളത്തരങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബിനോയ് കോടിയേരിക്കെതിരെ കേസുകളൊന്നും ഇല്ലെന്നായിരുന്നു ആ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരുന്നത്.

  അപ്പോള്‍ ഇപ്പോഴത്തെ കേസ്?

  അപ്പോള്‍ ഇപ്പോഴത്തെ കേസ്?

  എന്നാല്‍ ഇപ്പോള്‍ ബിയോന് കോടിയേരിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതും ദുബായ് പോലീസ് തന്നെയാണ്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു എന്ന് വരെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. അപ്പോള്‍ നേരത്തെ കൊടുത്ത സര്‍ട്ടിഫിക്കറ്റിന് എന്ത് സംഭവിച്ചു എന്നാണ് ചോദ്യം.

  ബന്ധമില്ല?

  ബന്ധമില്ല?

  അന്ന് ദുബായ് പോലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇപ്പോഴത്തെ യാത്ര വിലക്കും തമ്മില്‍ നേരിട്ട് ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ ലഭിക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ബിനോയ്ക്ക് അന്ന് ലഭിച്ചത്.

  പരാതി കിട്ടിയത്

  പരാതി കിട്ടിയത്

  ബിനോയ്‌ക്കെതിരെ ജാസ് ടൂറിസം ഉടമ അല്‍ മര്‍സൂഖി പരാതി നല്‍കിയത് ഫെബ്രുവരി 1 ന് മാത്രമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം ഫെബ്രുവരി 2 മുതലാണ് ബിനോയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

  സാഹചര്യം മാറി

  സാഹചര്യം മാറി

  ആദ്യ ഘട്ടത്തില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ ബിനോയ്‌ക്കെതിരെ പരാതികള്‍ ഉണ്ടായിരുന്നില്ല. എന്തായാലും ഇനി ആ സര്‍ട്ടിഫിക്കറ്റിന് സാധുതയുണ്ടാകില്ല. കേസ് ഒത്തൂതീര്‍പ്പാക്കി ബിനോയ് തിരിച്ചെത്തിയാല്‍ ഒരുപക്ഷേ വീണ്ടും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചേക്കും.

  അക്ഷരത്തെറ്റ്

  അക്ഷരത്തെറ്റ്

  ബിനോയ് പുറത്ത് വിട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണ് എന്ന ആരോപണം ഉന്നയിക്കപ്പെടാന്‍ ചില കാരണങ്ങളും ഉണ്ടായിരുന്നു. കോണ്‍സുലേറ്റ് എന്ന് എഴുതിയതിലെ അക്ഷരത്തെറ്റ് തന്നെ ആയിരുന്നു പ്രധാനം. എന്നാല്‍ അത് സാങ്കേതികമായി സംഭവിച്ച ഒരു പിഴവ് മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  English summary
  Bineesh Kodiyeri Case: Clearance certificate issued by Dubai police was not fake.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്