യുവതിയുടെ പാസ്പോര്‍ട്ടിലും ഭാര്‍ത്താവിന്‍റെ പേര് ബിനോയ്; പീഡന പരാതിയില്‍ കുരുക്ക് മുറുകുന്നു
കൊച്ചി: ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കി ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്ക് കുരുക്കായി പരാതിക്കാരിയുടെ പാസ്പോര്‍ട്ട്. 2014 ല്‍ പുതുക്കിയ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേരിന്‍റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2004 ല്‍ എടുത്ത പാസ്പോര്‍ട്ടിന്‍റെ കാലാവധി 2014 ല്‍ തീര്‍ന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ചേര്‍ത്തത്. ഇതിന്‍റെ പകര്‍പ്പുകള്‍ ടിവി ചാനലുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.
പാസ്പ്പോര്‍ട്ടിന്‍റെ പകര്‍പ്പ് യുവതി പരാതിയോടൊപ്പം മുംബൈ ഓഷിവാര പോലീസിന് കൈമാറിയിട്ടുണ്ട്. 2004 ല്‍ എടുത്ത പാസ്പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം മാതാപിതാക്കളുടെ വിവരങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ 2014 ല്‍ പുതുക്കിയ പാസ്പോര്‍ട്ടില്‍ ആദ്യപേരായി പരാതിക്കാരിയുടേയും രണ്ടാംപേരായി ഭര്‍ത്താവിന്‍റെ സ്ഥാനത്ത് ബിനോയി വിനോദി ബാലകൃഷ്ണന്‍റെ പേരുമാണ് ചേര്‍ത്തിരിക്കുന്നത്.

പാസ്പോര്‍ട്ട് നിലനില്‍ക്കുന്നതാണെന്ന് തെളിഞ്ഞതോടെ ഇതൊരു പ്രധാന തെളിവായി ഓഷിവാര പോലീസ് സ്വീകരിക്കുകായിരുന്നു. പാസ്പോര്‍ട്ട് നമ്പര്‍ പരിശോധിച്ചതിലൂടെ ഇതില്‍ കൃത്രിമമൊന്നും നടത്തിയിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്‍റെ രേഖകളും പരാതിക്കാരി നേരത്തെ പോലീസില്‍ ഹാജരാക്കിയിരുന്നു. ആ രേഖകളിലും ഭര്‍ത്താവിന്‍റെ പേരിന്‍റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പരാതിയില്‍ വിശദമായ മൊഴി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു കൂടുതല്‍ തെളിവുകള്‍ യുവതി പോലീസിന് കൈമാറിയത്. ഭര്‍ത്താവിന്‍റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് രേഖപ്പെടുത്തിയ ബാങ്ക് ഇടപാടിന്‍റെ രേഖകളും യുവതി നല്‍കിയ തെളിവുകളില്‍ ഉള്‍പ്പെടുന്നു. ബിനോയ് യുവതിക്കൊപ്പം താമസിച്ചിരുന്ന എന്നതിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നെന്ന് ഓഷിവാര പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications