ദുബായിൽ കോടികൾ കടംവാങ്ങി മുങ്ങിയ ബിനോയ് കേരളത്തിലും ലോണെടുത്തു; ആഡംബര കാറിന്... ഫാൻസി നമ്പർ വേറെ

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ബിനോയ് കോടിയേരിയുടെ കേരളത്തിലെ പണമിടപാടുകൾ | Oneindia Malayalam

  തിരുവനന്തപുരം: ദുബായില്‍ ടൂറിസം കമ്പനിയുടെ പരാതിയില്‍ യാത്രാ വിലക്ക് നേരിടുന്ന ബിനോയ് കോടിയേരി കേരളത്തില്‍ ആഡംബര കാര്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ട്. ദുബായിലെ കമ്പനിയെ കോടികള്‍ തട്ടിച്ചു എന്നാണ് ബിനോയ്‌ക്കെതിരെയുള്ള പരാതി.

  'കടലിൽ കുളിച്ച' ബിനീഷ് കോടിയേരിക്ക് എട്ടിന്റെ പണി; ബിനോയ് കോടിയേരിക്ക് പതിനാറിന്റെ പണിയുമായി ട്രോൾ

  ദുബായിലെ കമ്പനിക്ക് പണം കൊടുക്കാന്‍ ഉള്ള സമയത്ത് തന്നെയാണ് ബിനോയ് കേരളത്തില്‍ ആഡംബര കാര്‍ വാങ്ങിയത്. അതും ലോണ്‍ എടുത്ത്. ഈ കാറിന് ഫാന്‍സി നമ്പും ബിനോയ് സ്വന്തമാക്കിയിട്ടുണ്ട്.

  ബോബി ചെമ്മണ്ണൂര്‍ തെലങ്കാനയിലെ ജയിലില്‍; കേരളത്തില്‍ നടക്കാത്തത് അവിടെ സംഭവിച്ചു... എക്സ്ക്ലൂസ്സീവ് ചിത്രങ്ങൾ

  ബിനോയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ സിപിഎമ്മിനെ ശക്തമായ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ് ഇപ്പോള്‍.

  കേരളത്തില്‍ കാര്‍ വാങ്ങി

  കേരളത്തില്‍ കാര്‍ വാങ്ങി

  ദുബായിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ബിനോയ് കോടിയേരി കേരളത്തില്‍ പുതിയ കാര്‍ വാങ്ങിയത് എന്നാണ് ആരോപണം. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ബിനോയ് പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  25 ലക്ഷത്തിന്റെ കാര്‍

  25 ലക്ഷത്തിന്റെ കാര്‍

  25 ലക്ഷം വില വരുന്ന ആഡംബര കാര്‍ ആണ് ബിനോയ് കോടിയേരി കേരളത്തില്‍ വാങ്ങിയിട്ടുള്ളത്. തിരുവനന്തപുരം പുത്തന്‍ചന്തയിലെ സ്റ്റഏറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ് ഇതിന് ലോണ്‍ എടുത്തിട്ടുള്ളത്. കണ്ണൂരിലെ വിലാസത്തില്‍ ആണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  ഫാന്‍സി നമ്പര്‍

  ഫാന്‍സി നമ്പര്‍

  ആഡംബര കാര്‍ വാങ്ങി എന്നത് മാത്രമല്ല ഇതിലെ വിഷയം. ആ കാറിന് ഫാന്‍സി നമ്പറും ബിനോയ് സ്വന്തമാക്കിയിട്ടുണ്ട്. കെഎല്‍ 01, സിഇ 9 ആണ് ബിനോയുടെ കാറിന്റെ നമ്പര്‍.

  ചുളുവിലക്ക്

  ചുളുവിലക്ക്

  ഫാന്‍സി നമ്പറുകള്‍ക്ക് സാധാരണ ഗതിയില്‍ വന്‍ തുക തന്നെ കൊടുക്കേണ്ടതായി വരും. ലേലവും നടക്കാറുണ്ട്. എന്നാല്‍ ബിനോയ് കോടിയേരിക്ക് ഈ ഫാന്‍സി നമ്പര്‍ ലഭിച്ചത് വളരെ ചെറിയ തുകയ്ക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വെറും രണ്ടായിരം രൂപക്ക്.

  ഈ കണക്ക് ഞെട്ടിക്കും

  ഈ കണക്ക് ഞെട്ടിക്കും

  തിരുവനന്തപുരത്ത് സിഇ സീരീസില്‍ ഉള്ള ഫാന്‍സി നമ്പറുകള്‍ ലേലത്തില്‍ പോയ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ആരും അമ്പരന്ന് പോകും. സിഇ 7 ലേലത്തില്‍ പോയത് 2.05 ലക്ഷം രൂപയ്ക്കായിരുന്നു. സിഇ 8 ലേലത്തില്‍ പോയത് 52,000 രൂപക്കും സിഇ10 പോയത് 71,000 രൂപയ്ക്കും.

  ബിനോയുടെ ലേലത്തില്‍

  ബിനോയുടെ ലേലത്തില്‍

  ബിനോയ് കോടിയേരി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയ ലേലത്തില്‍ മറ്റാരു പങ്കെടുത്തിരുന്നില്ല എന്ന് കരുതേണ്ട. മൂന്ന് പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ 1500 രൂപയില്‍ താഴെ ആയിരുന്നു ഇവര്‍ രേഖപ്പെടുത്തിയിരുന്നത് എന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

  അതും പ്രമുഖരായിരുന്നോ?

  അതും പ്രമുഖരായിരുന്നോ?

  ഈ നമ്പറിന് വേണ്ടി ലേലത്തില്‍ പങ്കെടുത്തതും മറ്റ് ചില പ്രമുഖര്‍ ആയിരുന്നു എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

  English summary
  Binoy Kodiyeri bought 25 Lakh's car in Kerala.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്