Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ബിനോയ് കോടിയേരിക്കൊപ്പമുള്ള ആ യുവതി? 13 കോടിയിൽ കുടുംബത്തെ പോലും അധിക്ഷേപിച്ച് ചിലർ... വൈറൽ

Recommended Video

cmsvideo
    ബിനോയ് കോടിയേരിക്കൊപ്പമുള്ള ആ യുവതിയെ തേടി സോഷ്യൽ മീഡിയ | Oneindia Malayalam

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായ് കമ്പനിയെ 13 കോടി തട്ടിച്ചുകടന്നു എന്നാണ് ആരോപണം. ഈ ആരോപണം ബിനോയ് കോടിയേരി നിഷേധിച്ചിട്ടുണ്ട്.

    ആദ്യമായല്ല കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ മക്കളുടെ പേരില്‍ വിവാദത്തില്‍ പെടുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. ബിനോയുടെ കുടുംബത്തെ പോലും ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ് ചിലര്‍.

    പതിമൂന്ന് കോടി എങ്ങോട്ട് പോയി എന്നതിന്റെ തെളുവ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കുറേയറെ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വാട്സ് ആപ്പ് വഴിയാണ് ഇത്തരം ചിത്രങ്ങള്‍ ഏറേയും പ്രചരിപ്പിക്കപ്പെടുന്നത്. ഒരു സ്ത്രീയ്‌ക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇത്തരം അടിക്കുറിപ്പുകള്‍ നല്‍കിയിട്ടുള്ളത്. ആരാണ് ആ ചിത്രങ്ങളില്‍ ബിനോയ്‌ക്കൊപ്പം ഉള്ളത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

    പതിവ് ആരോപണങ്ങള്‍

    പതിവ് ആരോപണങ്ങള്‍

    സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ക്ക് തൊട്ടുപിറകേ വരുന്ന ആരോപണങ്ങളാണ് ലൈംഗികാരോപണങ്ങള്‍. ബിനോയ് കോടിയേരിയുടെ കാര്യത്തിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അത്തരം കാര്യങ്ങളാണ്.

    ആരാണ് ആ യുവതി?

    ആരാണ് ആ യുവതി?

    ബിനോയ് കോടിയേരി ഒരു യുവതിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതേ കുറിച്ച് വരുന്ന കമന്റുകള്‍ പലതും പ്രസിദ്ധീകരണ യോഗ്യമല്ല.

    ഭാര്യയാണോ?

    ഭാര്യയാണോ?

    ബിനോയും ഭാര്യയും കൂടി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നും ആരോപണം ഉണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. പക്ഷേ, നടക്കുന്നത് പച്ചയായ വ്യക്തിഹത്യ തന്നെയാണ്.

    കുടുംബത്തെ പോലും

    കുടുംബത്തെ പോലും

    രാഷ്ട്രീയമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വലിയ പുതുമയൊന്നും അല്ല. പലപ്പോഴും വ്യക്തിപരമായിത്തന്നെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വീട്ടുകാരെ കൂടി ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വഴി.

    അത്ര വലിയ കേസ് ആണോ?

    അത്ര വലിയ കേസ് ആണോ?

    ഇങ്ങനെ ഒരു കേസ് ഉണ്ടെങ്കില്‍ തന്നെ അത്ര വലിയ കേസ് ആണോ എന്ന ചോദ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ പതിവ് സംഭവം ആണെന്നും ചിലര്‍ പറയുന്നു.

    സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍

    സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍

    സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തട്ടിപ്പ് നടത്തി എന്നാണല്ലോ ആരോപണം. അത്രയും സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ ഈ പരാതി പുറത്ത് വരാതെ തന്നെ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുമായിരുന്നില്ലേ എന്ന ചോദ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

    കേസുണ്ടോ?

    കേസുണ്ടോ?

    ബിനോയ്‌ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട് എന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ തനിക്കെതിരെ ദുബായില്‍ കേസ് ഒന്നും ഇല്ലെന്നാണ് ബിനോയുടെ വിശദീകരണം. ചെക്ക് കേസുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത ശിക്ഷയാണ് നിലവില്‍ ഉള്ളത്. യാത്രാനിരോധനം അടക്കമുള്ള നടപടികളും ഉണ്ടാകാറുണ്ട്.

    നാല് വര്‍ഷം മുമ്പ്

    നാല് വര്‍ഷം മുമ്പ്

    2014 ല്‍ തന്നെ ഒത്തുതീര്‍പ്പാക്കിയ ഇടപാടാണ് ഇപ്പോള്‍ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നാണ് ബിനോയ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച രേഖകള്‍ ദുബായിലെ കോടതിയില്‍ ഹാജരാക്കും എന്നും ബിനോയ് വ്യക്തമാക്കിയിട്ടുണ്ട്.

    ദുരുദ്ദേശപരം

    ദുരുദ്ദേശപരം

    തന്റെ പേരില്‍ ദുബായില്‍ ഇപ്പോള്‍ കേസ് ഒന്നും ഇല്ലെന്നാണ് ബിനോയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. പാര്‍ട്ണറുമായുണ്ടായിരുന്ന ചെക്ക് കേസ് കോടതി വഴി പരിഹരിക്കപ്പെട്ടതാണെന്നും ബിനോയ് പറയുന്നുണ്ട. ഇപ്പോഴത്തെ ആരോപണങ്ങള്‍ ദുരുദ്ദേശപരമാണെന്നും ബിനോയ് ആരോപിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+