ഫ്രാങ്കോ മുളയ്ക്കൽ കേസ്: കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും പുറത്ത്; കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം നടത്തിയ കന്യാസ്ത്രീയുടെ കേസ് ഹൈക്കോടതി റദ്ദാക്കി. കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് റദ്ദാക്കിയത്.
രണ്ട് കന്യാസ്ത്രീകളെ പ്രതി ചേർത്തായിരുന്നു കേസ്. സിസ്റ്റർ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. കുറവിലങ്ങാട് പൊലീസാണ് നേരത്തെ കേസെടുത്തിരുന്നത്.
കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതി ചേർക്കപ്പെട്ട രണ്ട് കന്യാസ്ത്രികൾ ഇ - മെയില്‍ ചെയ്തിരുന്നു.

എന്നാൽ, ഇ - മെയില്‍ സന്ദേശത്തില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രം ഉണ്ടായിരുന്നു. ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ഇ- മെയിലിൽ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പ്രസ്തുത ഇ - മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് കോടതി ചൂണ്ടി കാട്ടന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
Recommended Video


അതേസമയം, ഇക്കഴിഞ്ഞ ജനുവരി പതിനാലിനാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി കോടതി പുറപ്പെടുവിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്. വിധി കേൾക്കാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു. കോടതി വിധിയ്ക്ക് പിന്നാലെ ബിഷപ്പ് പൊട്ടി കരഞ്ഞിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുളള കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ദൈവത്തിന് സ്തുതി എന്നാണ് വിധിയോടുളള ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം ഉണ്ടായത്.

അതേസമയം, ബലാത്സംഗത്തിനിരയായ സഹ പ്രവർത്തകർക്ക് നീതി തേടി 14 ദിവസമാണ് എറണാകുളം ഹൈക്കോടതിക്ക് മുന്നിൽ സമരം ഇരുന്നത്. ക്രൈസ്തവ സഭാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു ഇത്. നീതി തേടി പരസ്യ പ്രതിഷേധത്തിനും സമരത്തിനും വേണ്ടി കന്യാ സ്ത്രീകൾ ഇറങ്ങിയിരുന്നു. ഈ പ്രതിഷേധത്തിനും സമരത്തിനൊടുവിൽ ആണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നത്.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞിരിന്നത്. കേസിലെ 89 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചിരുന്നു. 122 പ്രമാണങ്ങളും പരിശോധിച്ചിരുന്നു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മൂന്ന് ബിഷ്പപുമാരും വൈദികരും കന്യാ സ്ത്രീകളും ഉൾപ്പടെയുള്ള സാക്ഷികളെ ഇതിന്റെ ഭാഗമായി വിസ്തരിച്ചിരുന്നു. കേസിൽ 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് നവംബറിൽ 2019 നാണ് വിചാരണ തുടങ്ങിയത്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി കോടതി പറഞ്ഞത്. വിചാരണ തുടങ്ങുന്നതിന് മുൻപ് വിടുതൽ ഹർജി നൽകിയിരുന്നു.

എന്നാൽ, കോടതി ഇത് തള്ളിയിരുന്നു. തുടർന്ന് വിചാരണ നടപടികൾ പൂർണ്ണമായും അടച്ചിട്ട കോടതിയിൽ ആണ് നടന്നത്. രണ്ട് വർഷം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2004 - 2016 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യ സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് 2018 സെപ്റ്റംബർ 23 - ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തിരുന്നു.

അതേസമയം, 2018 ജൂൺ 27 - ന് കോട്ടയം എസ്.പിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസറ്റർ ചെയ്തത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ 2018 സെപതംബർ 21 നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications