കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുവിനെ കുരിശില്‍ തറച്ചത് കുറ്റം ചെയ്തിട്ടാണോ? ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ മെത്രാൻമാർ ജയിലിൽ

  • By Desk
Google Oneindia Malayalam News

പാലാ: ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെ സന്ദർശിക്കാൻ ജയിലിൽ മെത്രാൻമാരുടെ സംഘമെത്തി. പാലാ സബജയിലെത്തിയാണ് മെത്രാൻമാർ ബിഷപ്പിനെ കണ്ടത്. പ്രാർത്ഥനാ സഹായത്തിനായാണ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാനെത്തിയതെന്ന് മെത്രാൻമാർ പറഞ്ഞു.

ബിഷപ്പിനെതിരെ പീഡനപരാതി നൽകിയിട്ടും കന്യാസ്ത്രീയുടെ വാദങ്ങളെ തള്ളിക്കളയുകയും ബിഷപ്പിനെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സഭ കൈക്കൊള്ളുന്നതെന്ന് കന്യാസ്ത്രീമാർ തന്നെ ആരോപണം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മെത്രാൻമാരുടെ സംഘം ജയിലിലെത്തിയത്.

സന്ദർശനം

സന്ദർശനം

തിങ്കളാഴ്ച രാവിലെയാണ് മെത്രാൻമാർ ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാ മെത്രൻ മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് പാലാ സബ് ജയിലിലെത്തിയത്.

പിന്തുണ

പിന്തുണ

ഫ്രാങ്കോ മുളയ്ക്കലിന് പൂർണ പിന്തുണയാണ് സഭ നൽകുന്നതെന്നാണ് മെത്രാൻമാരുടെ സന്ദർശനത്തോടെ ബോധ്യമായത്. ഞായറാഴ്ച ഇവർ സബ് ജയിലിൽ എത്തിയിരുന്നെങ്കിലും അവധി ദിവസമായതിനാൽ അനുമതി ലഭിച്ചിരുന്നില്ല. യേശു ക്രിസ്തുവിനെ കുരുശിൽ തറച്ചത് തെറ്റ് ചെയ്തിട്ടാണോ എന്നായിരുന്നു സന്ദർശന ശേഷം മാർ മാത്യു അറയ്ക്കലിന്റെ പ്രതികരണം.

ആരും വിധിക്കേണ്ട

ആരും വിധിക്കേണ്ട

ഫ്രാങ്കോ മുളയ്ക്കൽ തെറ്റ്കാരനാണെന്ന് ആരും അനാവശ്യം പറയരുതെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും മെത്രാൻ പറഞ്ഞു. കോടതി വിധി സ്വന്തമായി വിധിക്കാൻ ആരും നിൽക്കേണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികൾ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റ് ചെയ്തതവരാണോയെന്നും മാർ മാത്യു അറയ്ക്കൽ ചോദിച്ചു.

ജയിലിൽ

ജയിലിൽ

ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറയാനിരിക്കെയാണ് മെത്രാൻമാരുടെ സന്ദർശനം. ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജയിലിൽ ഫ്രാങ്കോ മുളയ്ക്ക‌ലിന് പ്രത്യേക പരിഗണനകളൊന്നും നൽകുന്നില്ല. ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിക്കാൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജും ജയിലിലെത്തിയിരുന്നു.

 സ്വാധീനിക്കാൻ

സ്വാധീനിക്കാൻ

പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാടെ മഠത്തിൽ കഴിഞ്ഞ ദിവസം വൈദികനായ നിക്കോളാസ് മണിപ്പറമ്പിലും സന്ദർശനം നടത്തിയത് വിവാദമായിരുന്നു. വൈദികൻ സ്വാധീനിക്കാൻ ശ്രമം നടത്തിയതായി കന്യാസ്ത്രികൾ ആരോപിച്ചു. കൊലക്കേസ് പ്രതിക്കൊപ്പമായിരുന്നു വൈദികൻ മഠത്തിൽ മഠത്തിലെത്തിയത്. കന്യാസ്ത്രീയെ ആദ്യം പിന്തുണയ്ക്കുകയും പിന്നീട് മലക്കം മറിയുകയും ചെയ്ത വൈദികനാണ് നിക്കോളാസ്.

Recommended Video

cmsvideo
ബിഷപ്പ് ഫ്രാങ്കോ മുളക്കൽ , അറിയേണ്ടതെല്ലാം | Biography | Oneindia Malayalam

ഡ്രൈവിംഗിനിടയിലെ ഉറക്കം ഒഴിവാക്കാൻ ഒരു വിദേശതന്ത്രം; സ്റ്റോപ്പ്,സിപ്, സ്ലീപ്പ്... കുറിപ്പ് വൈറൽ!!!ഡ്രൈവിംഗിനിടയിലെ ഉറക്കം ഒഴിവാക്കാൻ ഒരു വിദേശതന്ത്രം; സ്റ്റോപ്പ്,സിപ്, സ്ലീപ്പ്... കുറിപ്പ് വൈറൽ!!!

ലോക്സഭാ തിര‍ഞ്ഞെടുപ്പ്:സഖ്യത്തിലേക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് ക്ഷണം, വേണ്ടെന്ന് കോണ്‍ഗ്രസ്ലോക്സഭാ തിര‍ഞ്ഞെടുപ്പ്:സഖ്യത്തിലേക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് ക്ഷണം, വേണ്ടെന്ന് കോണ്‍ഗ്രസ്

English summary
bishops visited franco mulakkal at jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X