കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തിപരമായ പ്രശ്നങ്ങളില്‍ നിന്നും കൊലപാതകത്തിലേക്ക്..രാജേഷിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം ??

കോളനിവാസികള്‍ക്കിടയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന സംഭവമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: ഇടവക്കോട് കരിമ്പുകോണത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്തെ കോളനിവാസികള്‍ക്കിടയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന സംഭവമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി അദ്ദേഹം അറിയിച്ചു.

ശ്രീകാര്യത്ത് വെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന് വെട്ടേറ്റത്. ശാഖയില്‍ നിന്നും മടങ്ങും വഴി വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കയില്‍ കയറിയപ്പോഴാണ് അക്രമികള്‍ രാജേഷിനെ വെട്ടിയത്. വലതു കൈ അറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

രാജേഷിന്റെ മരണത്തില്‍ സിപിഎമ്മിന് പങ്കില്ല

രാജേഷിന്റെ മരണത്തില്‍ സിപിഎമ്മിന് പങ്കില്ല

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ അറിയിച്ചു. വ്യക്തിപരമായ കാര്യങ്ങളാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നതെന്നും നാഗപ്പന്‍ പറഞ്ഞു.

 പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു

പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്തെ കോളനിവാസികള്‍ക്കിടയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഭവമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെട്ടേറ്റു

സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെട്ടേറ്റു

ശ്രീകാര്യത്ത് വെച്ചാണ് ആര്‍എസ്എസ് കാര്യവാഹക് രാജേഷിന് വെട്ടേറ്റത്. ശാഖയില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് അക്രമികള്‍ രാജേഷിനെ വെട്ടിയത്.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം

രാജേഷിന്റെ മരണത്തിന് പിന്നില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

നടുക്കം മാറാതെ തലസ്ഥാനവാസികള്‍

നടുക്കം മാറാതെ തലസ്ഥാനവാസികള്‍

കഴിഞ്ഞ കുറച്ചു നാളുകളായി സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ നടന്ന കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും പ്രദേശവാസികള്‍ മുക്തരായിട്ടില്ല. സിപിഎം ബിജെപി സംഘര്‍ഷം തുടരുന്നതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നിട്ടുള്ളത്.

അതീവ സുരക്ഷയില്‍

അതീവ സുരക്ഷയില്‍

സിപിഎം ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശവും നിരോധാനാഞ്ജയും പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതോടെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്.

English summary
CPM denies the responsibility of RSS activist Rajesh murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X