ചുവപ്പ് മുണ്ടുടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • By: Akshay
Subscribe to Oneindia Malayalam

തലശ്ശേരി: ചുവപ്പ് മുണ്ടുടുത്തതിന്റെ പേരില്‍ ദളിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ടെമ്പിള്‍ ഗേറ്റിലെ അണിയേരി ശ്രീജേഷ്, നങ്ങാറത്ത് പീടികയിലെ ടികെ വികാസ് എന്നിവരാണ് അറസ്റ്റിലായത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കൂട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെയാണ് ജനുവരി 18ന് ബിജെപിയുടെ ഹര്‍ത്താല്‍ ദിനത്തില്‍ മര്‍ദ്ദിച്ചത്. വിപിനേഷിന്റെ മാഹിയിലെ സഹോദരിയുടെ വീട്ടിലേക്ക് രണ്ട് പേരും ബൈക്കില്‍ പോകുമ്പോഴായിരുന്നു മര്‍ദ്ദനമേറ്റത്.

Kannur Map

പട്ടികജാതി ക്ഷേമ സമിതി തലശ്ശേരി ഏരിയ സംക്രട്ടറിയും മുനിസിപ്പല്‍ തൊഴിലാളഇ യൂണിയന്‍ നേതാവുമായ ശശീന്ദ്രന്റെ മകനാണ് പ്രിന്‍സ്, വിനോദ് ഓട്ടോ ഡ്രൈവറായ വിനോദന്റെ മകനാണ്. അക്രമി സംഘം ആദ്യം ഇവരുടെ മുണ്ടുരിഞ്ഞ് കെട്ടിടത്തിന് മുകളിലേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദിക്കുകയും ശേഷം വസ്ത്രമില്ലാതെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഓടി രക്ഷപ്പെട്ട യുവാക്കള്‍ അടുത്തുള്ള വീട്ടില്‍ നിന്നും വസ്ത്രം വാങ്ങിയാണ് പോയത്.

English summary
BJP activists held for assaulting youths for wearing red dothi
Please Wait while comments are loading...