എംടി മാപ്പുപറയണം; അസഹിഷ്ണുതയുമായി വീണ്ടും ബിജെപി നേതാവ്
മലപ്പുറം: നോട്ട് നിരോധനത്തിനെതിരായി പ്രസംഗിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എം.ടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന അധിക്ഷേപത്തിനെതിരെ സംസ്ഥാനമെമ്പാടും പ്രതിഷേധം ശക്തമായിരിക്കെയാണ് വീണ്ടും വിമര്‍ശനവുമായി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്ത് എത്തിയത്.
നേരത്തെയും രാധാകൃഷ്ണന്‍ തന്നെയാണ് എംടിക്കെതിരെ ആദ്യം രംഗത്തെത്തിയത്. മോദിയെ വിമര്‍ശിക്കുന്ന എംടിക്ക് ഗൂഢലക്ഷ്യമുണ്ടെന്നും സാമ്പത്തിക വിദഗ്ധനല്ലാത്ത എംടി പ്രതികരിക്കാന്‍ ആരാണെന്നുമായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. പിന്നീട് ബിജെപി നേതാക്കളും എംടിക്കെതിരെ പരാമര്‍ശവുമായി രംഗത്തെത്തുകയായിരുന്നു.

നോട്ട് നിരോധനത്തിനെതിരായ തോമസ് ഐസക്കിന്റെ പുസ്തകം പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് എം.ടി നോട്ട് നിരോധനത്തെയും പ്രധാനമന്ത്രിയുടെ പരിഷ്‌കാരത്തെ തുഗ്ലക്ക് പരിഷ്‌കാരമായും ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ചത്. കറന്‍സി നിരോധിച്ച എല്ലാ രാജ്യങ്ങളും വലിയ ആപത്ത് നേരിച്ചകാര്യവും എംടി ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ എംടിക്കെതിരെ സാഹിത്യകാരന്മാരും രംഗത്തെത്തിയതോടെ ബിജെപി വിഷയത്തില്‍ ഒറ്റപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംടി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications