Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുരേന്ദ്രന് തിരിച്ചടി; ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത്, കേന്ദ്ര നേതൃത്വം ഇടപെട്ടു, മോദി കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് വെട്ടിയ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കേന്ദ്രം അംഗീകരിച്ചില്ല. ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മല്‍സരിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍ കഴിഞ്ഞ തവണ മല്‍സരിച്ച മണ്ഡലമാണ് കഴക്കൂട്ടം.

സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെയുണ്ടാകും. തൊട്ടുപിന്നാലെ കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിന് കേരളത്തിലെത്തും. യോഗി ആദിത്യനാഥും നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെത്തും. വിശദാംശങ്ങള്‍ ഇങ്ങനെ...

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ശോഭയ്ക്ക് വേണ്ടി കേന്ദ്ര ഇടപെടല്‍

ശോഭയ്ക്ക് വേണ്ടി കേന്ദ്ര ഇടപെടല്‍

ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വലുമായി ഉടക്കി നില്‍ക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് ശോഭ ഉടക്കിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കി തന്നെ ഒതുക്കി എന്നായിരുന്നു ശോഭയുടെ ആക്ഷേപം. എന്നാല്‍ കേന്ദ്ര നേതൃത്വ്ം വിഷയത്തില്‍ ഇടപെടുകയാണ്.

പ്രമുഖര്‍ ഇടപെട്ടു

പ്രമുഖര്‍ ഇടപെട്ടു

കേന്ദ്ര നേതൃത്വം പല തവണ സമവായ ശ്രമങ്ങള്‍ നടത്തിയിരുന്നു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, പാര്‍ട്ടിയുടെ സംസ്ഥാന ചുമതലുള്ള നേതൃത്വങ്ങള്‍ എന്നിവരെല്ലാം ഇടപെട്ടു ശോഭയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ജെപി നദ്ദ കേരളത്തിലെത്തിയ വേളയില്‍ ശോഭ ഏറെകാലത്തിന് ശേഷം ആദ്യമായി സംസ്ഥാന സമിതി യോഗത്തിനെത്തി.

മല്‍സരിക്കാനില്ല എന്ന്

മല്‍സരിക്കാനില്ല എന്ന്

കേന്ദ്ര നേതൃത്വം നല്‍കുന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നടപ്പാക്കുന്നില്ല എന്നാണ് ശോഭയുടെ പരാതി. ഇക്കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശോഭ ദില്ലിയിലെത്തി മോദിയെ കണ്ടിരുന്നു. സമവായ ശ്രമങ്ങള്‍ കേന്ദ്രം നിര്‍ദേശിക്കുമെങ്കിലും കെ സുരേന്ദ്രന്‍ മുഖം തിരിച്ചതാണ് സമവായ നീക്കം പാളിയത്. തുടര്‍ന്നാണ് ഇത്തവണ മല്‍സരിക്കാനില്ല എന്ന് ശോഭ പ്രഖ്യാപിച്ചത്.

ശോഭയുടെ പേരില്ലാത്ത പട്ടിക

ശോഭയുടെ പേരില്ലാത്ത പട്ടിക

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ശോഭയുടെ പേരുണ്ടായിരുന്നില്ല. ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കില്ലെന്ന് എംടി രമേശ് പറയുകയും ചെയ്തു. പ്രചാരണ രംഗത്ത് അവര്‍ സജീവമാകുമെന്നും രമേശ് പറഞ്ഞു. എന്നാല്‍ അധികം വൈകാതെയാണ് പുതിയ വിവരം വന്നത്.

കഴക്കൂട്ടത്ത് മല്‍സരിക്കണം

കഴക്കൂട്ടത്ത് മല്‍സരിക്കണം

കേന്ദ്ര നേതൃത്വം ഇടപെട്ട് ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പുതിയ വിവരം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് മല്‍സരിക്കാനാണ് നിര്‍ദേശം. വി മുരളീധരന്‍ കഴിഞ്ഞ തവണ മല്‍സരിച്ച മമണ്ഡലമാണ് കഴക്കൂട്ടം. ഇവിടെ സംസ്ഥാന നേതൃത്വം ചിലരുടെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും കേന്ദ്രം തള്ളുകയായിരുിന്നുവത്രെ.

നരേന്ദ്ര മോദി കേരളത്തിലേക്ക്

നരേന്ദ്ര മോദി കേരളത്തിലേക്ക്

അതേസമയം, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര നേതൃത്വം കേരളത്തില്‍ പ്രചാരണത്തിന് എത്തും. നരേന്ദ്ര മോദി നാല് റാലികളില്‍ പങ്കെടുക്കും. ആദ്യ റാലി ഈ മാസം 30നാണ്. സംസ്ഥാനത്ത് എവിടെയെല്ലാം മോദി റാലിയില്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

അമിത് ഷായും യോഗിയും

അമിത് ഷായും യോഗിയും

മാര്‍ച്ച് 24ന് അമിത് ഷാ കേരളത്തിലെത്തും. തൊട്ടുപിന്നാലെ ജെപി നദ്ദയുമെത്തും. മാര്‍ച്ച് 27നാണ് യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തുക. രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, ഖുഷ്ബു സുന്ദര്‍, വിജയശാന്തി എന്നിവരെല്ലാം കേരളത്തില്‍ പ്രചാരണത്തിന് ആവേശം പകരുമെന്നാണ് വിവരം. ശബരിമല, ലൗ ജിഹാദ്, കേരളത്തിലെ അഴിമതികള്‍ എന്നിവയാണ് ബിജെപി ആയുധമാക്കുക.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+