എംടി രമേശിനെ ഒറ്റുകൊടുത്തത് ഒപ്പം നിന്ന സുഹൃത്തുക്കൾ? ബിജെപിയിൽ സംഭവിക്കുന്നത്....

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ തന്റെ പോര് വെറുതെ വലിച്ചിഴക്കുകായിരുന്നെന്ന് ബിജെപി നേതാവ് എംടി രമേശ്. കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മറ്റിയിലാണ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. തന്റെ സുഹൃത്തുക്കളായി ഒപ്പം നിന്നവര്‍ തന്നെ ഒറ്റുകൊടുക്കുകയായിരുന്നെന്നും ഇങ്ങനെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാല്‍ സംഘടനാ രംഗത്തുതുടരില്ലെന്നും വികാരാധീനനായി എംടി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ ബിജെപി കേരള ഘടകത്തിൽ ചേരിപ്പോര് മൂർച്ഛിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് എംടി രമേശിനെതിരെ നടപടിയുണ്ടാകില്ലെന്ന് ഇപ്പോൾ കേന്ദ്രനേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വഷളാക്കിയതെന്നാണ് കൃഷ്ണദാസ് പക്ഷനേതാക്കളും മുരളീധരപക്ഷ നേതാക്കളും അഭിപ്രായപ്പെടുന്നത്.

പിന്നിൽ മുരളീധര വിഭാഗം

പിന്നിൽ മുരളീധര വിഭാഗം

പാര്‍ട്ടി രഹസ്യമായി സൂക്ഷിക്കേണ്ട അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് പിന്നില്‍ മുരളീധരവിഭാഗമാണെന്നാണ് കൃഷ്ണദാസ് പക്ഷമാരോപിക്കുന്നത്.

കൃഷ്ണദാസ് പക്ഷവും മോശക്കാരല്ല

കൃഷ്ണദാസ് പക്ഷവും മോശക്കാരല്ല

പാര്‍ട്ടിയില്‍ ഉണ്ടായ അഴിമതി ആരോപണം ഒരു വിഭാഗത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും മുരളീധരവിഭാഗം നടത്തിയ അഴിമതിക്കഥകള്‍ കൃഷ്ണദാസ് വിഭാഗം ബിഎല്‍ സന്തോഷിനെ അറിയിച്ചിട്ടുണ്ട്.

നടപടി വേണം

നടപടി വേണം

കൃഷ്ണദാസ് വിഭാഗത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മുരളീധരപക്ഷം പറയുന്നത്. റിപ്പോര്‍ട്ട് ചോര്‍ത്തിയത് അന്വേഷണകമ്മീഷന്‍ തന്നെയാണെന്ന നിലപാടിലാണ് മുരളീധര വിഭാഗം നേതാക്കള്‍. കെപി ശ്രീശന്‍, എംകെ നസീര്‍, വിവി രാജേഷ് തുടങ്ങിയ നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്നും ഇവര്‍ പറയുന്നു.

എല്ലാം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്

എല്ലാം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്

കോഴിക്കോട് നടന്ന ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ച് കള്ളരശീതുണ്ടാക്കി പണം പിരിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നുണ്ടെങ്കിലും ഇരുവിഭാഗങ്ങളും അതിന്റെ നേര്‍ചിത്രങ്ങള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ചെളിവാരിയെറിയുന്നത് അവസാനിപ്പിക്കണം

ചെളിവാരിയെറിയുന്നത് അവസാനിപ്പിക്കണം

ഇരുവിഭാഗങ്ങളും പരസ്പരം ചളിവാരിയെറിയുന്നത് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാട് കൈക്കൊള്ളുമെന്ന് കേന്ദ്രനേതൃത്വം ഇരുവിഭാഗത്തെയും അറിയിച്ചിട്ടുണ്ട്.

ഇരു പക്ഷവും കേന്ദ്രത്തിൽ

ഇരു പക്ഷവും കേന്ദ്രത്തിൽ

കൃഷ്ണദാസ് മുരളീധര വിഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമാണ് കേന്ദ്രനേതാക്കളെ കണ്ടത്. കേന്ദ്ര സഹ. സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിനെയാണ് ഇരുപക്ഷവും പ്രത്യേകം കണ്ടത്.

ബിജെപിയെ കേരലം കൈവിടും?

ബിജെപിയെ കേരലം കൈവിടും?

കേരളത്തിലെ സ്ഥിതി അത്യന്തം ഗുരുതരമാണെന്നും പാര്‍ട്ടികക്കത്ത് അഴിച്ചുപണി വേണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടതായിട്ടാണ് വിവരം.

English summary
BJP corruption and allegations
Please Wait while comments are loading...