കേരളത്തില്‍ അക്രമം തുടങ്ങിവച്ചത് ബിജെപിയോ സിപിഎമ്മോ,പരസ്പരം പഴിചാരി പാര്‍ട്ടികള്‍
ദില്ലി: തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടികള്‍ തമ്മിലുളള പഴിചാരലും സംഘര്‍ഷങ്ങളും പരാതി നല്‍കലും തുടരുകയാണ്. കേരളത്തില്‍ അക്രമം നടത്തുന്നത് ബിജെപിയാണെന്ന് സിപിഎമ്മും സിപിഎമ്മാണെന്ന് ബിജെപിയും പരസ്പരം ആരോപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ തേടിയിരിക്കുകയാണ് ഇരു പാര്‍ട്ടികളും. കേരളത്തില്‍ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയെ സന്ദര്‍ശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം വര്ദ്ധിച്ചുവരിയാണെന്നും അതവസാനിപ്പിക്കണമെങ്കില്‍ രാഷ്ട്രപതി ഇടപെടമെന്നുമാണ് നേതാക്കള്‍ രാഷ്ട്രപതിയെ ബോധ്യപ്പെടുത്തിയത്. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ല്പ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കേരളത്തില്‍ പോലീസ് നിഷ്ക്രിയമാണെന്നും സംഘം രാഷ്ടപതിയോട് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുളളവര്‍ സംഘത്തിലുണ്ടായിരുന്നു.

ബിജെപി ഉന്നയിച്ച വിഷയങ്ങളില്‍ നടപടി സ്വീകരിക്കാന്‍ കേരളത്തിന് നിര്‍ദ്ദേശം നല്‍കാമെന്ന് രാഷ്ട്രപതി ഉറപ്പു നല്‍കിയതായി നിതിന്‍ ഗഡ്ക്കരി പിന്നീട് അറിയിച്ചു. കേരളത്തിലെ സിപിഎം അക്രമത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിക്കുമെന്നും പ്രത്യയശാസ്ത്രത്തെ അക്രമംകൊണ്ടല്ല പ്രത്യയശാസ്ത്രം കൊണ്ടാണ് നേരിടേണ്ടതെന്നും ഗഡ്ക്കരി നേരത്തേ തുറന്നടിച്ചിരുന്നു.അതേസമയം കേരളത്തില്‍ അരാജകത്വമാണന്നും സംസ്ഥാനത്ത് അക്രമം തുടങ്ങിവച്ചതെന്ന് ബിജെപിയാണെന്നും സിപിഎം ആരോപിച്ചു. ജനവിധി മാനിക്കാന്‍ ബിജെപി തയ്യാറാവണമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസ്താവിച്ചത്.
ദില്ലിയിലെ സിപിഎം ഓഫീസ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയായിരുന്നെന്നും യെച്ചൂരി ആരോപിച്ചു.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ബിജെപി സിപിഎം സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം കേന്ദ്ര ആസ്ഥാനമായ ഏകെജി ഭവനിലേക്ക് ബിജ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ എകെജി ഭവന്റെ ബോര്‍ഡ് തകര്‍ത്തിരുന്നു.സംഘത്തെ ഒടുവില്‍ പോലീസ് അറസറ്റു ചെയ്തു നീക്കുകയാണ് ചെയ്തത്. ആര്‍എസ്എസ് നിയമമല്ല ഇന്ത്യന്‍ ഭരണഘടനയെന്ന് അക്രമങ്ങളില്‍ പ്രതിഷേധിച്ച് വൃന്ദാകാരാട്ടും പ്രസ്താവിച്ചിരുന്നു.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം











Click it and Unblock the Notifications