ബിജെപി-സിപിഎം കുട്ടുകെട്ട് കൊടകര കേസ് ഒത്തുതീർപ്പാക്കുന്നു; ആരോപണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസ് ഒത്തുര്‍പ്പിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍ ആരഭിച്ച സംസ്ഥാനത്തെ ബിജെപി-എല്‍ഡിഎഫ് കൂട്ടുകെട്ടിന്‍രെ ഭാഗമായാണ് ഈ കേസും ഇപ്പോള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ നോക്കുന്നത്. ഇത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഈ ഒത്തുതീര്‍പ്പിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ഒത്തുതീര്‍പ്പ് സംസ്ഥാനത്ത് ഉടനീളം നടന്നിട്ടുണ്ട്. 69 നിയോജക മണ്ഡലങ്ങളിലാണ് ബിജെപിയുടെ വോട്ട് സിപിഎമ്മിനും എല്‍ഡിഎഫിനും മറിച്ചുനല്‍കിയത്. ബിജെപി മാത്രമല്ല, എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളും വ്യപമായി എല്‍ഡിഎഫിന് വേണ്ടി വോട്ട് ചെയ്തുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഏറെ വിവാദമായ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാവില്ലെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെങ്കിലും ഇദ്ദേഹം ഉള്‍പ്പടേയുള്ളവരെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും. എന്നാല്‍ കുറ്റപത്രത്തില്‍ ബിജെപി നേതാക്കളുടെ മൊഴികള്‍ ഉള്‍പ്പെടുത്തും. കേസില്‍ 19 ബിജെപി നേതാക്കളെ ഇതുവരെ ചോദ്യം ചെയ്തിരുന്നു. കേസിൽ കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം ആകെ 22 പ്രതികളുള്ള കേസില്‍ ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിക്കുക.












Click it and Unblock the Notifications