പിരിവ് നല്‍കിയില്ല; വ്യാപാരിക്ക് ബിജെപി നേതാവിന്റെ ഭീഷണി, രേഖകള്‍ പുറത്ത്, നേതാവ് ഔട്ട്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊല്ലം: പിരിവ് നല്‍കാത്തതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ പാര്‍ട്ടി നേതൃത്വം സസ്‌പെന്റ് ചെയ്തു. കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെതിരേയാണ് പാര്‍ട്ടി നടപടിയെടുത്ത.് ചവറയില്‍ കുടിവെള്ള വ്യാപാരിയായ മനോജിനെ ഫോണില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു സുഭാഷ്.

അയ്യായിരം രൂപ പിരിവ് ചോദിച്ചപ്പോള്‍ മൂവായിരം നല്‍കാമെന്ന് വ്യാപാരി പറഞ്ഞു. ഈ സമയമാണ് ഭീഷണിപ്പെടുത്തിയത്. കാണിച്ചുതരാമെന്നായിരുന്നു ഭീഷണി. ഇതിന്റെ ശബ്ദ രേഖ പുറത്തുവന്നു.

Bjp2

തുടര്‍ന്നാണ് പാര്‍ട്ടി സുഭാഷിനെതിരേ നടപടി സ്വീകരിച്ചത്. ബിജെപിയുടെ സംസ്ഥാനതല ഫണ്ട് പിരിവിന്റെ ഭാഗമായിട്ടാണ് വ്യാപാരിയെയും സമീപിച്ചത്. അയ്യായിരം രൂപ തന്നെ വേണമെന്നായിരുന്നു സുഭാഷിന്റെ ആവശ്യം.

അത് തരാനാകില്ലെന്നും മൂവായിരം തരാമെന്നും വ്യാപാരി പറഞ്ഞു. എന്നാല്‍ ചോദിച്ച പണം തന്നില്ലെങ്കില്‍ കാണിച്ചുതരാം എന്നായിരുന്നു സുഭാഷ് പറഞ്ഞത്. ശബ്ദരേഖ മനോജ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്‍കിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളും വാര്‍ത്ത നല്‍കി.

ഇതോടെ സുഭാഷിനെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുകയായിരുന്നു. മുമ്പും ബിജെപിക്ക് പിരിവ് നല്‍കിയിട്ടുള്ള വ്യക്തിയാണ് മനോജ്. ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരനുഭവമെന്ന് മനോജ് പറഞ്ഞു.

English summary
BJP leader threatens Merchant for money
Please Wait while comments are loading...