Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോ അക്കാദമിയിലെ സംഘര്‍ഷം; ബുധനാഴ്ച തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ റോഡ് ഉപരോധം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ബുധനാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

harthal

ബിജെപി നേതാവ് കെ സുരേന്ദ്രനടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയിലെ ലോ അക്കാദമിക്ക് മുന്നില്‍ റോഡ് ഉപരോധം ആരംഭിച്ചത്.

ലക്ഷ്മി നായര്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ റോഡ് ഉപരോധം. ഉപരോധം രണ്ട് മണിക്കൂര്‍ പിന്നിട്ടതിന് ശേഷമാണ് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയത്.

വനിതകളടക്കമുള്ള ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇവരെയെല്ലാം പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം ഒരു മണിക്കൂറോളം പേരൂര്‍ക്കടയിലെ ലോ അക്കാദമി പരിസരം യുദ്ധക്കളമായി മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+