പോലീസ് കസ്റ്റഡിയിൽ ശ്രീജിത്തിന്റെ മരണം: പറവൂരിൽ ബിജെപി ഹർത്താൽ.. വാഹനങ്ങൾ തടയുന്നു
Recommended Video

കൊച്ചി: പറവൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നു. പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിലുള്ള പ്രതിഷേധസൂചകമായാണ് ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാരാപ്പുഴയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് മര്‍ദ്ദനത്തിലാണ് ശ്രീജിത്ത് മരണപ്പെട്ടത് എന്നാണ് ആരോപണം. ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കേയാണ് ശ്രീജിത്ത് മരിട്ടത്.
വാരാപ്പുഴയില്‍ വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീജിത്ത് ഉള്‍പ്പെടെ 14 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നുമാണ് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ അവശനിലയില്‍ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റതാണ് മരണകാരണം.

മനുഷ്യാവകാശ കമ്മീഷന്‍ അംഗം തിങ്കളാഴ്ച ശ്രീജിത്തിനെ സന്ദര്‍ശിച്ച് മൊഴിയെടുത്തിരുന്നു. പോലീസ് മര്‍ദ്ദിച്ചതായി ശ്രീജിത്തിന്റെ ബന്ധുക്കളും മനുഷ്യാവകാശ കമ്മീഷന്‍ അംഗത്തിന് പരാതി നല്‍കി. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ശ്രീജിത്തിനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും നാട്ടുകാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് പറവൂരില്‍ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. എറണാകുളം-ഗുരുവായൂര്‍ ദേശീയപാത ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വാഹനങ്ങള്‍ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ ഒരു ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ചു. സ്ത്രീകള്‍ അടക്കമുള്ളവരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറയുന്നതായും ആക്ഷേപമുണ്ട്.












Click it and Unblock the Notifications