കോണ്‍ഗ്രസ് തകര്‍ന്നടിയും?ബിജെപിയില്‍ നിന്ന് ക്ഷണം ലഭിച്ചെന്ന് കേരളത്തിലെ മുതിര്‍ന്നകോണ്‍ഗ്രസ് നേതാവ്

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപിയിലേക്ക് ക്ഷണം ലഭിച്ചതായി കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ മേഘാലയ ഗവര്‍ണറുമായ എംഎം ജേക്കബാണ് തനിക്ക് ബിജെപിയില്‍ നിന്ന് ക്ഷണം ലഭിച്ചതായി പറഞ്ഞത്. തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവാണ് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ക്ഷണിച്ചതെന്നും, എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നുമാണ് ജേക്കബ് യോഗത്തില്‍ വെളിപ്പെടുത്തിയത്.

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

ഏപ്രില്‍ 19 ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി യോഗത്തിലാണ് എംഎം ജേക്കബ്ബ് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച കാര്യം വെളിപ്പെടുത്തിയത്.

ക്ഷണിച്ചത് ദേശീയ ജനറല്‍ സെക്രട്ടറി...

ക്ഷണിച്ചത് ദേശീയ ജനറല്‍ സെക്രട്ടറി...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും,മുന്‍ മേഘാലയ ഗവര്‍ണറുമായ എംഎം ജേക്കബിനെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവാണ് ബിജെപിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് ജേക്കബിനെ ക്ഷണിച്ചത്.

വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ കോണ്‍ഗ്രസ്....

വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ കോണ്‍ഗ്രസ്....

എന്നാല്‍ തനിക്ക് ലഭിച്ച ക്ഷണം നിരസിക്കുകയായിരുന്നുവെന്നാണ് എംഎം ജേക്കബ് കെപിസിസി യോഗത്തില്‍ പറഞ്ഞത്. മുന്‍ ഗവര്‍ണറും കര്‍ണ്ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്എം കൃഷ്ണയും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ദില്ലി പിസിസി മുന്‍ അദ്ധ്യക്ഷനും, ദില്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. എംഎം ജേക്കബിന്റെ പുതിയ വെളിപ്പെടുത്തലും കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

ആരോപണം നിഷേധിച്ച് തരൂര്‍...

ആരോപണം നിഷേധിച്ച് തരൂര്‍...

ശശി തരൂരടക്കം നാല് കോണ്‍ഗ്രസ് എംപിമാര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും ഈ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു നീക്കവുമില്ലെന്നും, താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നുമാണ് ശശി തരൂര്‍ പ്രതികരിച്ചത്.

English summary
Senior congress leader mm jacob says that bjp was invited, and he refused.
Please Wait while comments are loading...