കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 ലോക്സഭ പിടിക്കാന്‍ ബിജെപിയുടെ തന്ത്രം.. അഹമ്മദാബാദില്‍ നിന്നുള്ള മോദിയുടെ വിളി

  • By Aami Madhu
Google Oneindia Malayalam News

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക ഐടി സെല്‍ രൂപീകരിച്ച് സോഷ്യല്‍ മീഡിയ കൈപ്പിടിയില്‍ ഒതുക്കിയ പാര്‍ട്ടിയാണ് ബിജെപി. പിന്നീട് ഇങ്ങോട്ടേക്ക് അവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നുണഞ്ഞതോടെ ബിജെപിയുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്.

ഇതോടെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വീണ്ടും സോഷ്യല്‍ മീഡിയ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി എന്നാല്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന പേജുകള്‍ ഒരുപക്ഷെ എട്ടിന്‍റെ പണിയാണ് നല്‍കുകയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 താരമായി സോഷ്യല്‍ മീഡിയ

താരമായി സോഷ്യല്‍ മീഡിയ

കൂറ്റന്‍ ഭൂരിപക്ഷത്തിലായിരുന്നു 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. മോദിപ്രാഭാവമായിരുന്നു ബിജെപിയുടെ വിജയത്തിന്‍റെ ആക്കം കൂട്ടിയത്. എന്നാല്‍ മോദിയെ ബിജെപി മാര്‍ക്കറ്റ് ചെയ്തത് അവരുടെ കൃത്യമായ സോഷ്യല്‍ മീഡിയ സംവിധാനങ്ങളിലൂടെയായിരുന്നു.

 വിപുലമായ ഐടി സെല്‍

വിപുലമായ ഐടി സെല്‍

എതിരാകളികളെ കീഴ്പ്പെടുത്താന്‍ സര്‍വ്വ സജ്ജമായ ഐടി സെല്‍, ട്രോളുകളും പരിഹാസങ്ങളും നേരിടാന്‍ പ്രത്യേക വിങ്ങ്, ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ ലക്ഷം പേരടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയാണ് ബിജെപിയുടെ സോഷ്യല്‍ പ്രൊപ്പഗാണ്ട സംവിധാനം.

 2019 ലേക്ക്

2019 ലേക്ക്

അതേസമയം വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധവും അടിമുടി വ്യാജ വാര്‍ത്തകളും നിറഞ്ഞ ബിജെപിയുടെ പേജുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഉള്ള പ്രതിഷേധങ്ങളാണ് ഉള്ളത്.എന്നാല്‍ 2019 ലേക്സഭ ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ അടുത്ത സോഷ്യല്‍ മീഡിയ തന്ത്രം അതിനെക്കാള്‍ വലിയ പണിയാണെന്നാണ് വിവരം.

 നേഷന്‍ വിത്ത് നമോ

നേഷന്‍ വിത്ത് നമോ

ബിജെപിക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന നേഷന്‍ വിത്ത് നമോയെന്ന പേജുകളടക്കം വന്‍ തട്ടിപ്പാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 13,76,365 വൊളണ്ടിയേഴ്സ് ഉള്ള നേഷന്‍ വിത്ത് നമോ എന്ന വെബ്സൈറ്റ് അത്തരത്തില്‍ ഒന്നാണെന്നാണ് വിവരം. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 പ്രതിജ്ഞ

പ്രതിജ്ഞ

വൈബ്സൈറ്റ് തുറക്കുമ്പോള്‍ തന്നെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണമെന്നും ആ ഉത്തരങ്ങളുടെയെല്ലാം ഉത്തരവാദി നമ്മള്‍ മാത്രമാകുമെന്നും വാര്‍ത്തയില്‍ പറയുന്നു.
വൈബ്സൈറ്റ് തുറന്നാല്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണയ്ക്കണമെന്ന് പ്രതിജ്ഞയെടുക്കണമത്രേ.

 ഒരു ഫോണ്‍ കോള്‍

ഒരു ഫോണ്‍ കോള്‍

അത് കഴിയുമ്പോള്‍ അഹമ്മദാബാദ് നമ്പറില്‍ നിന്ന് ഒരു ഫോണ്‍ ലഭിക്കും. പ്രീയപ്പെട്ട ജനങ്ങളേ പുതിയ ഇന്ത്യ നിര്‍മ്മിക്കുന്നതിനുള്ള പരിശ്രമത്തിലാണ് നമ്മള്‍ എന്ന മോദിയുടെ ശബ്ദസന്ദേശം കേള്‍ക്കുമത്രേ.

 കൈമാറ്റം ചെയ്യപെട്ടേക്കാം

കൈമാറ്റം ചെയ്യപെട്ടേക്കാം

പിന്നീട് കോള്‍ കട്ടായാല്‍ സുഹൃത്തുക്കളെ കൂടി ഈ യജ്ഞത്തില്‍ പങ്കാളികളാക്കിയാല്‍ ഔദ്യോഗിക മോദി ടീഷര്‍ട്ട് സൗജന്യമായി ലഭിക്കുമെന്നും സന്ദേശമെത്തുമത്രേ. എന്നാല്‍ വൈബ്സൈറ്റിലേക്ക് കടക്കുന്ന ഓരോ ഘട്ടത്തിലും നമ്മള്‍ നല്‍കുന്ന ഫോണ്‍ നമ്പറുകളും ഈമെയില്‍ ഐ‍ഡികളുമെല്ലാം കൈമാറ്റാം ചെയ്യപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 സൈബര്‍ തന്ത്രങ്ങള്‍

സൈബര്‍ തന്ത്രങ്ങള്‍

മുന്‍പും തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഇത്തരത്തിലുള്ള സൈബര്‍ തന്ത്രങ്ങള്‍ പയറ്റിയിരുന്നു.തിരഞ്ഞെടുപ്പില്‍ അടക്കം മത്സരിക്കണമെങ്കില്‍ ഫെയ്സ്ബുക്ക് പേജില്‍ മൂന്ന് ലക്ഷം ലൈക്കുകള്‍ ഉറപ്പു വരുത്തണമെന്ന് നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇനിയുള്ള തിരഞ്ഞെടുപ്പ്

ഇനിയുള്ള തിരഞ്ഞെടുപ്പ്

കുറഞ്ഞത് 25000 ലൈക്കുകളും ഫോളോവേഴ്സും മാത്രം ഉള്ളവരെ മാത്രമാണത്രേ സ്ഥാനാര്‍ത്ഥികളായി പഗിഗണിക്കൂവെന്നായിരുന്നത്രേ അന്ന് ഉണ്ടായ നിര്‍ദ്ദേശം. ഇപ്പോള്‍ വ്യാജമാണോയെന്ന് പോലും നോക്കാതെ മറ്റ് പാര്‍ട്ടികള്‍ക്കെതിരെ എന്തു വാര്‍ത്തകളും പ്രചരിപ്പിക്കാനാണ് അമിത് ഷായുടെ നിര്‍ദ്ദേശം. കാരണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വലിയ സ്വാധീനം സോഷ്യല്‍ മീഡിയകള്‍ ആകുമെന്ന് ബിജെപി കണക്കാക്കുന്നു.

English summary
bjp and its modi namo app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X