Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൃശൂര്‍ എടുക്കാന്‍ ഉറപ്പിച്ച് ബിജെപി', അമിത് ഷാ എത്തുന്നത് മാസ്റ്റര്‍ പ്ലാനുകളുമായി, ലക്ഷ്യം ഇങ്ങനെ

2021ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും തൃശൂരിലെ ഏഴ് മണ്ഡലങ്ങളിലും ബി ജെ പി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു.

bjp

തൃശൂര്‍: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍ എത്തും. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ തൃശൂരില്‍ എത്തുന്നതിന് പിന്നില്‍ ഒരുപാട് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കേരളം സന്ദര്‍ശിക്കുന്നതിന് എന്തുകൊണ്ട് അമിത് ഷാ തൃശൂര്‍ തിരഞ്ഞെടുത്തു എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബി ജെ പി ഏറ്റവും വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. കേരളത്തിലെ പ്രമുഖ ബി ജെ പി നേതാക്കള്‍ക്കും കണ്ണുള്ള ഒരു മണ്ഡലമായിരുന്നു തൃശൂര്‍.

കേരളത്തില്‍ അക്കൗണ്ട് തുറക്കുക

കേരളത്തില്‍ അക്കൗണ്ട് തുറക്കുക

ഇനി നടക്കാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തിനായി കാലങ്ങളായി കൊണ്ടു നടക്കുന്ന മണ്ഡലമാണ് തൃശൂര്‍. ഇതിനായി ബി ജെ പിയുടെ കേന്ദ്രം നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത് നടനും മുന്‍ എം പിയുമായ സുരേഷ് ഗോപിയെയാണ്. സുരേഷ് ഗോപിക്കുള്ള പ്രതിച്ഛായ മുതലെടുത്ത് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്നാണ് നേതൃത്വം കരുതുന്നത്.

അടുത്ത ലക്ഷ്യം കേരളം

അടുത്ത ലക്ഷ്യം കേരളം

ഇക്കഴിഞ്ഞ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞത് അടുത്ത ലക്ഷ്യം കേരളമാണെന്നാണ്. കേരളത്തില്‍ ബി ജെ പി അധികാരത്തില്‍ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് ആദ്യ പടിയെന്നോണം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പിടിച്ചെടുക്കണം. ഈ ലക്ഷ്യങ്ങള്‍ അടക്കം മുന്‍നിര്‍ത്തിയാണ് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തുന്നത്.

17 ശതമാനത്തിന്റെ വോട്ട് വര്‍ദ്ധന

17 ശതമാനത്തിന്റെ വോട്ട് വര്‍ദ്ധന

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി മത്സരിച്ച സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു. രണ്ടാം സ്ഥാനത്തുള്ള സി പി ഐ സ്ഥാനാര്‍ത്ഥിയേക്കാള്‍ 28000 വോട്ടിന്റെ കുറവ് മാത്രമാണ് ബി ജെ പിക്കുണ്ടായിരുന്നത്. സുരേഷ് ഗോപി മണ്ഡലത്തില്‍ എത്തിയതോടെ 17 ശതമാനത്തിന്റെ വോട്ട് വര്‍ദ്ധനവാണ് ബി ജെ പി സ്വന്തമാക്കിയത്.

തൃശൂരിലെ ഏഴ് മണ്ഡലങ്ങളിലും

തൃശൂരിലെ ഏഴ് മണ്ഡലങ്ങളിലും

2021ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും തൃശൂരിലെ ഏഴ് മണ്ഡലങ്ങളിലും ബി ജെ പി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റ് പിടിക്കുകയെന്ന ലക്ഷ്യത്തോടെ സുരേഷ് ഗോപി മണ്ഡലങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അടക്കം ചര്‍ച്ച ചെയ്തുകൊണ്ട് വലിയ രീതിയിലുള്ള പദ്ധതി സുരേഷ് ഗോപി തയ്യാറാക്കുന്നുണ്ട്.

തൃശൂര്‍ കൈവിടാതിരിക്കാനുള്ള പദ്ധതി

തൃശൂര്‍ കൈവിടാതിരിക്കാനുള്ള പദ്ധതി

മണ്ഡലത്തില്‍ സുരേഷ് ഗോപി നടത്തുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ മറ്റ് പാര്‍ട്ടിക്കാരെ ഞെട്ടിച്ചിരുന്നു. തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രതിരോധ ജാഥ ചാരിറ്റി രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്ന് എം പി ഗോവിന്ദന്‍ പറഞ്ഞത് ഇതിന് തെളിവാണ്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കൈവിടാതിരിക്കാനുള്ള പദ്ധതികളും എതിര്‍ ചേരിയിലും നടക്കുന്നുണ്ട്.

മണ്ഡലത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തും

മണ്ഡലത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തും

ഇന്ന് അമിത് ഷാ തൃശൂരില്‍ എത്തി സംസ്ഥാന നേതൃത്വത്തെ ഒന്നടങ്കം തൃശൂരില്‍ എത്തിച്ച് മണ്ഡലത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തും. ഇതിന് വേണ്ടിയാണ് തൃശൂര്‍ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് സംസ്ഥാനത്തെ മനസിലാക്കുന്നതിന് കൂടിയാണ് അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തുന്നത്.

ആര്‍എസ്എസ് മുന്നോട്ടുവച്ചത്

ആര്‍എസ്എസ് മുന്നോട്ടുവച്ചത്

അതേസമയം, സുരേഷ് ഗോപിയെ തൃശൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം നേരത്തെ ആര്‍ എസ് എസും മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് വിവരം. സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ ആര്‍ എസ് എസ് നേതാവിനോട് തൃശ്ശൂരിലെത്തിയ സര്‍സംഘചാലക് മോഹന്‍ ഭാഗവത് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

ആറ് ലോക്സഭ മണ്ഡലങ്ങള്‍

ആറ് ലോക്സഭ മണ്ഡലങ്ങള്‍

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആറ് ലോക്സഭ മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളില്‍ ബി ജെ പി പിന്നോട്ട് നില്‍ക്കുന്ന 100 ബൂത്തുകള്‍ കണ്ടെത്തി പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് നീക്കം. ഇത്തവണ കഠിനാധ്വാനം ചെയ്താല്‍ ബി ജെ പിക്ക് തൃശൂര്‍ കയ്യിലെടുക്കാന്‍ സാധിക്കുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+