കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി വീട്ടില്‍ കിടന്നുറങ്ങില്ല, മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരും'- ഭീഷണിയുമായി ബിജെപി നേതാവ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊടകര കുഴല്‍പണ കേസിന്റെ അന്വേഷണത്തോട് ഇനി ബിജെപി സഹകരിക്കില്ല. അക്കാര്യം അവര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളെ ആക്രമിക്കാനുള്ള ഗൂഢാലോചനയാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്നത് എന്നാണ് ബിജെപിയുടെ പക്ഷം.

ആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യതആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യത

എംടി രമേശ് അല്ല; ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യത ഈ മൂന്ന് പേര്‍ക്ക്എംടി രമേശ് അല്ല; ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യത ഈ മൂന്ന് പേര്‍ക്ക്

ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി മുഴക്കിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്. കെ സുരേന്ദ്രന് നേര്‍ക്കുള്ള അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധികനാള്‍ വീട്ടില്‍ കിടന്നുറങ്ങില്ല എന്നാണ് ഭീഷണി. വിശദാംങ്ങള്‍ നോക്കാം...

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

സത്യഗ്രഹം

സത്യഗ്രഹം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും പാര്‍ട്ടിയുടെ നേതാക്കളേയും സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം. ഇത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സത്യഗ്രഹം നടത്തി. അവിടെ വച്ചായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ ഭീഷണി.

ഹുങ്കും അഹങ്കാരവുമായി വന്നാല്‍

ഹുങ്കും അഹങ്കാരവുമായി വന്നാല്‍

ഹുങ്കും അഹങ്കാരവുമായി വന്നാല്‍, അതിന്റെ പതിന്‍മടങ്ങില്‍ ജനാധിപത്യ കേരളം തിരിച്ചടിയ്ക്കുമെന്നാണ് പിണറായി വിജയനോട് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നത്. അതി ശക്തവും ഐതിഹാസികവുമായ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കള്ളക്കേസില്‍ കുടുക്കിയാല്‍

കള്ളക്കേസില്‍ കുടുക്കിയാല്‍

തങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിപാടിയൊന്നും വേണ്ടെന്നാണ് അടുത്ത ഘട്ടത്തില്‍ പറഞ്ഞത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി മൂന്നോട്ട് പോകാമെന്ന് കരുതേണ്ടെന്നും പറയുന്നുണ്ട്. ശബരിമല സമരകാലത്ത് കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍ കെ സുരേന്ദ്രനെ കയറ്റിയിറക്കിയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

വീട്ടില്‍ കിടന്നുറങ്ങാമെന്ന് കരുതണ്ട

വീട്ടില്‍ കിടന്നുറങ്ങാമെന്ന് കരുതണ്ട

ആ അഹങ്കാരവുമായി മുന്നോട്ട് പോയാല്‍, പിണറായി വിജയന്‍ അധികം ദിവസം വീട്ടില്‍ കിടന്നുറങ്ങില്ല എന്നാണ് എഎന്‍ രാധാകൃഷ്ണന്റെ വെല്ലുവിളി. മക്കളെ കാണാന്‍ ചിലപ്പോള്‍ ജയിലില്‍ വരേണ്ട സാഹചര്യമുണ്ടാകുമെന്ന ഭീഷണിയും ഉണ്ട്.

കൊടുത്താല്‍ കൊല്ലത്തും കിട്ടും

കൊടുത്താല്‍ കൊല്ലത്തും കിട്ടും

കേരളത്തില്‍ ഇപ്പോള്‍ പിണറായി വിജയന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മാന്യമായ പൊതുപ്രവര്‍ത്തനം നടത്തുന്നവരെ അവഹേളിക്കുകയും മാധ്യമ വേട്ടയ്ക്ക് എറിഞ്ഞുകൊടുക്കുകയും ആണ് ചെയ്യുന്നതും എന്നും ആരോപിച്ചു. കൊടകര കേസില്‍ പോലീസ് ഗൂഢാലോചന നടത്തിയെന്നും കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തീരുമാനം കോര്‍ കമ്മിറ്റിയില്‍

തീരുമാനം കോര്‍ കമ്മിറ്റിയില്‍

കൊടകര കുഴല്‍പണ കേസിന്റെ അന്വേഷണത്തോട് ബിജെപി നേതാക്കള്‍ സഹകരിക്കേണ്ടതില്ലെന്ന തീരുമാനം തത്വത്തില്‍ ബിജെപി എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോര്‍ കമ്മിറ്റി ആയിരിക്കും സ്വീകരിക്കുക. കേസ് അന്വേഷണത്തില്‍ സഹകരിക്കേണ്ടതില്ലെന്ന നിയമോപദേശവും ബിജെപിയ്ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

കൊടകര കുഴല്‍ പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്നായിരുന്നു അന്വേഷണ സംഘം നേരത്തേ വ്യക്തമാക്കിയത്. പണം കവര്‍ച്ച ചെയ്യപ്പെട്ടതിന് ശേഷം ധര്‍മരാജന്‍ ആദ്യം വിളിച്ചത് കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കായിരുന്നു. കേസില്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ഒരുതവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

പ്രസീതയുടെ ഫോണ്‍ ശബ്ദരേഖയില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍; മാധ്യമപ്രവർത്തകരോട് കയർത്തു, ആര് പറഞ്ഞുവിട്ടതെന്ന്പ്രസീതയുടെ ഫോണ്‍ ശബ്ദരേഖയില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍; മാധ്യമപ്രവർത്തകരോട് കയർത്തു, ആര് പറഞ്ഞുവിട്ടതെന്ന്

ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന് സുരേന്ദ്രന്‍, ഓഡിയോക്ലിപ്പിൽ കൃത്രിമം; അടുത്തത് നിയമനടപടിഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന് സുരേന്ദ്രന്‍, ഓഡിയോക്ലിപ്പിൽ കൃത്രിമം; അടുത്തത് നിയമനടപടി

സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

English summary
If Pinarayi Vijayan government take any grim action against K Surendra, Pinarayi Vijayan will not sleep in his house for long time- warns BJP State Vice President AN Radhakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X