യു പ്രതിഭക്ക് ബിജെപി വാതില്‍ തുറക്കുന്നു? ഗോപാലകൃഷ്ണന് പിന്നാലെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിപിന്‍ സി ബാബുവും
ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ കായംകുളം എം എല്‍ എ പ്രതിഭ എം എൽ എയെ പിന്തുണച്ച് ബി ജെ പി സംസ്ഥാന സമിതി അഗമായ ബിപിൻ സി ബാബു. വിശ്വസിക്കുന്ന പ്രസ്ഥാനം എം എൽ എയ്ക്ക് പിന്തുണ നൽകിയില്ലെന്നും കൂടെ നിൽക്കേണ്ടവർ കൂടെ നിന്നില്ലെന്നുമാണ് കായംകുളത്ത് നിന്നുള്ള മുന്‍ സി പി എം നേതാവ് കൂടിയായ ബിപിന്‍ സി ബാബു അഭിപ്രായപ്പെടുന്നത്. നാളെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാൻ പ്രിയപ്പെട്ട എം എല്‍ എയെ സ്വാഗതം ചെയ്യുന്നുവെന്നും ബിപിന്‍ സി ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
'പ്രിയമുള്ളവരേ രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങള് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ അവരുടെ കുടുംബാംഗങ്ങളുടെയും മാനസിക അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിചിട്ടുണ്ടേൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണം ആയിരുന്നു.' ബിപിന്‍ സി ബാബു അഭിപ്രായപ്പെടുന്നു.

അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയം ആണ് . എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.നാളെയുടെ വാഗ്ദാനങ്ങൾ ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല. നാളെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാൻ പ്രിയപ്പെട്ട എം എല്‍ എയെ സ്വാഗതം ചെയ്യുന്നു - എന്നും ബി ജെ പി സംസ്ഥാന സമിതി അംഗം കൂട്ടിച്ചേർത്തു.
നേരത്തെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ ബി ഗോപാലകൃഷ്ണനും യു പ്രതിഭയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. 'അഡ്വ പ്രതിഭ എം എൽ എയെ വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ ആവില്ല. ഇതിന്റെ പിന്നിൽ ചരട് വലിച്ച കമ്മ്യൂണിസ്റ്റ് സാഡിസം അനീതിയും അപലപനീയവുമാണ്. സി പി എം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസിൽ അവരുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അവർ ഒരു എംഎൽഎ മാത്രമല്ല. ഒരു സ്ത്രീയാണ്, അമ്മയാണ്. എന്തിന്‍റെ പേരിൽ ആണെങ്കിലും ഇമ്മാതിരി വളഞ്ഞിട്ട് ആക്രമിക്കുന്നത് ജുഗുപ്സാവഹമാണ്'. എന്നായിരുന്നു ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ












Click it and Unblock the Notifications