ബീഫ് വിളമ്പി പ്രതിഷേധിക്കുന്നവരേ....സുരേന്ദ്രന്‍ ഇപ്പറഞ്ഞതില്‍ കാര്യമുണ്ട്!! ഇതാണ് അവസ്ഥ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കന്നുകാലികളെ അറവ് ശാലകള്‍ക്ക് വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരിക്കുകയാണ്. ഉത്തരവിനെ വെല്ലുവിളിച്ച് കേരളത്തില്‍ പല സംഘടനകളും മാംസം പാകം ചെയ്ത് തന്നെ പ്രതിഷേധിക്കുകയാണ്. ഇതിനിടെ കേരളത്തിലെ അറവ് ശാലകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

കേരളത്തിലെ അനധികൃത അറവ്ശാലകള്‍ അടച്ചുപൂട്ടണമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ലൈസന്‍സ് ഇല്ലാത്ത ആയിരത്തോളം അറവ്ശാലകള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അറവ്ശാലകള്‍ പൂട്ടണം

അറവ്ശാലകള്‍ പൂട്ടണം

കേരളത്തിലും അനധികൃതമായ അറവ് ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവ അടച്ചു പൂട്ടണമെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്. ആയിരത്തോളം അറവ്ശാലകളാണ് ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

ഇത്തരം അറവ് ശാലകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് സുരേന്ദ്രപക്ഷം. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മാരക രോഗം ബാധിച്ച കന്നുകാലികളെ പരിശോധനകളൊന്നും ഇല്ലാതെ ചെക്കുപോസ്റ്റുകളില്‍ കൈക്കൂലി കൊടുത്താണ് ഇവിടേക്ക് കടത്തുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.

വൃത്തിയില്ലാത്ത പരിസരം

വൃത്തിയില്ലാത്ത പരിസരം

വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവയെ അറുത്ത് വില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. പത്തും ഇരുപതും കന്നുകാലികളെ കൂട്ടിക്കെട്ടി ലോറികളില്‍ കടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും ഇവിടെ ഇല്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

പശ്ചാത്യ രാജ്യങ്ങളിലെ കശാപ്പ്

പശ്ചാത്യ രാജ്യങ്ങളിലെ കശാപ്പ്

മൃഗങ്ങളെ പീഡിപ്പിക്കാതെയും വേദന ഇല്ലാതെയുമാണ് ഗള്‍ഫ് രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലും കശാപ്പ് ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവുകള്‍ക്ക് പുല്ലുവില

ഉത്തരവുകള്‍ക്ക് പുല്ലുവില

കേരളത്തില്‍ ആര്‍ക്കും ഒരു നിയമവും ബാധകമല്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. എന്‍ജിടിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ക്ക് ഇവിടെ പുല്ലുവിലയാണെന്നും അദ്ദേഹം പറയുന്നു. ഇത് അധികകാലം തുടരാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍.

ഉത്തരവിനെ പോസിറ്റീവ് ആയി കാണണം

ഉത്തരവിനെ പോസിറ്റീവ് ആയി കാണണം

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിനെ പോസിറ്റീവ് ആയി കാണണമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അറവുശാലകള്‍ ആധുനികവത്കരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.

ലൈസന്‍സ് നല്‍കണം പക്ഷെ....

ലൈസന്‍സ് നല്‍കണം പക്ഷെ....

ജന്തു പീഡന നിരോധന നിയമം പാലിച്ചും ആരോഗ്യ പരിസ്ഥിതി നിബന്ധനകള്‍ അനുസരിച്ചും പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്നും അല്ലാത്തവ അടച്ച് പൂട്ടണമെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയവത്കരിക്കുന്നവര്‍ക്ക് തിരിച്ചടി

അറവ് ശാലകള്‍ പൂട്ടണമെന്നത് രഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയായിരിക്കും വരാന്‍ പോകുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു. കായ്ന്‍സറും ഹൃദ്രോഗങ്ങളും പ്രമേഹവുമുള്‍പ്പെടെ കേരളത്തില്‍ പടരുന്നതിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മതന്യൂനപക്ഷങ്ങളിലടക്കം ഉണ്ടെന്ന വസ്തുത മറക്കരുതെന്നും സുരേന്ദ്രന്‍.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ചാരായം ഇഷ്ടമാണെങ്കില്‍ വാറ്റാന്‍ അംഗീകരിക്കുമോ?കശാപ്പ് നിരോധിച്ചത് വെള്ളാപ്പള്ളിക്ക് പെരുത്തിഷ്ടമായി...കൂടുതല്‍ വായിക്കാന്‍

'മോദി ഹിന്ദുരാഷ്ട്രത്തിലെ രാജാവല്ല;കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഫെഡറല്‍തത്വങ്ങളോടുള്ള വെല്ലുവിളി...കൂടുതല്‍ വായിക്കാന്‍

മോഹന്‍ലാലിന്റെ 'മകള്‍' നായികയായി എത്തുന്നു, നായകന്‍ താരപുത്രന്‍... !! എസ്തറിന്റെ പ്രായം ?കൂടുതല്‍ വായിക്കാന്‍

English summary
bjp leader k surendran facebook post on cattle slaughter centres in kerala.
Please Wait while comments are loading...