ചാരായം ഇഷ്ടമാണെങ്കില്‍ വാറ്റാന്‍ അംഗീകരിക്കുമോ?കശാപ്പ് നിരോധിച്ചത് വെള്ളാപ്പള്ളിക്ക് പെരുത്തിഷ്ടമായി

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിനെതിരെ പ്രതിഷേധം കത്തുമ്പോള്‍, ഉത്തരവിനെ പിന്തുണച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കന്നുകാലികളെ പരസ്യമായി കശാപ്പു ചെയ്യുന്നത് നല്ലതാണെന്നും, സംസ്ഥാനത്ത് നല്ല കശാപ്പു ശാലകളില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

Read More: മലപ്പുറത്തെ മസ്ജിദുറഹ്മയില്‍ രണ്ട് മിംബറുകളിലായി ഖുതുബ!ഞെട്ടിത്തരിച്ച് വിശ്വാസികള്‍,പക്ഷേ സംഭവമിതാണ്

Read More: കേരളത്തിലെ ആദ്യ ഡബിള്‍ ഡക്കര്‍ റോഡ് മൂവാറ്റുപുഴയില്‍!റോഡിന് മുകളില്‍ മറ്റൊരു റോഡ്,അതിശയിപ്പിക്കും

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് എതിരാണെന്ന വാദം ശരിയല്ലെന്നും, സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാരായം കുടിക്കാന്‍ ഒരാള്‍ക്ക് ഇഷ്ടമാണെന്ന് കരുതി ചാരായം വാറ്റി കുടിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥ അംഗീകരിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

vellappallynatesan

കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയരുമ്പോളാണ് നിരോധനത്തെ അനുകൂലിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ കെഎസ്‌യു തുടങ്ങിയ സംഘടനകള്‍ വിവിധ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയാണ് പ്രതിഷേധിച്ചത്.

English summary
vellappally natesan supports ban on cattle slaughter.
Please Wait while comments are loading...