'മോദി ഹിന്ദുരാഷ്ട്രത്തിലെ രാജാവല്ല;കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഫെഡറല്‍തത്വങ്ങളോടുള്ള വെല്ലുവിളി

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കാലികളുടെ തുകലുകൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസ്വാമിമാരുടെ മാത്രം പ്രതിനിധിയല്ല , ഇന്ത്യയുടെ പ്രധാനമന്ത്രി. അദ്ദേഹം ഒരു ഹിന്ദു രാഷ്ട്രത്തിലെ രാജാവുമല്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കന്നുകാലികളുടെ വില്‍പ്പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഗോസംരക്ഷകരുടെ കാല്‍ കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടയറ വെക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.

 ഭക്ഷണത്തിനും തുകലിനും യാത്രയ്ക്കും...

ഭക്ഷണത്തിനും തുകലിനും യാത്രയ്ക്കും...

ഭക്ഷണത്തിനും തുകലിനും യാത്രയ്ക്കുമെല്ലാം കാലികളെ ഉപയോഗിക്കുന്ന നാടാണ് ഇന്ത്യ. അത്തരം ആവശ്യങ്ങള്‍ക്കെല്ലാം കാലികളെ കൈമാറ്റം ചെയ്യുകയും വേണ്ടിവരുമെന്നും വിഎസ് പറഞ്ഞു.

 സ്വാധികാരപ്രമത്തരായ ഭ്രാന്തന്‍

സ്വാധികാരപ്രമത്തരായ ഭ്രാന്തന്‍

സ്വാധികാരപ്രമത്തരായ ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറവെക്കുന്നത് എന്ത് വിലകൊടുത്തും ചെറുക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

 മൗലീകാവകാശത്തെ ധ്വംസിക്കുന്നു

മൗലീകാവകാശത്തെ ധ്വംസിക്കുന്നു

സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു എന്നതുമാത്രമല്ല, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള മൗലീകാവകാശത്തെ പോലും ധ്വംസിക്കുംവിധം ഏകാധിപത്യപരമായ വിജ്ഞാപനമിറക്കിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.

 നാനാത്വത്തെയും വൈവിദ്ധ്യപൂര്‍ണതയെയും അവഹേളിക്കുന്നു

നാനാത്വത്തെയും വൈവിദ്ധ്യപൂര്‍ണതയെയും അവഹേളിക്കുന്നു

ഏകാധിപത്യ വിജ്ഞാപനം ഇറക്കികൊണ്ട് ഇന്ത്യയുടെ നാനാത്വത്തെയും വൈവിദ്ധ്യപൂര്‍ണതയെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് കേന്ദ്ര സര്‍്ക്കാര്‍ ചെയ്തിരിക്കുന്നത്.

 ഗോസാമിമാരുടെ പ്രതിനിധി

ഗോസാമിമാരുടെ പ്രതിനിധി

കാലികളുടെ തുകലുകൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസാമിമാരുടെ മാത്രം പ്രതിനിധിയല്ല പ്രധാനമന്ത്രിയെന്നും വിഎസ് കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സുഹൃത്തുക്കള്‍ നിവിന്‍ പോളിയെ ഒഴിവാക്കുന്നു, ഗ്യാപ്പില്‍ കയറുന്നത് കാളിദാസ് ജയറാം...കൂടുതല്‍ വായിക്കാം

അതു ജയസൂര്യ തന്നെ!! പ്രതികാരമെന്ന് മുന്‍ ഭാര്യ!! റെക്കോര്‍ഡ് ചെയ്തത്...അവര്‍ എല്ലാം വെളിപ്പെടുത്തി..കൂടുതല്‍ വായിക്കാം

English summary
VS Achuthananthan slams at Narendra Modi onban on slaughter
Please Wait while comments are loading...