ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

കർണാടകയിൽ പൊളിഞ്ഞത് നുണ കഥകൾ... മാധ്യമപ്രവർത്തകരുടെയും നിരീക്ഷകരുടെയും സംവേദന ക്ഷമത നഷ്ടപ്പെട്ടു!

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കോഴിക്കോട്: കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പൊളിയുന്നത് നുണ പ്രചരണങ്ങളാണെന്ന് കേരള ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ നിരീക്ഷകരുടേയും മാധ്യമപ്രവർത്തകരുടേയും സംവേദനക്ഷമത കൂടുതൽ കൂടുതൽ നഷ്ടപ്പെടുന്നു എന്നതാണ് കർണ്ണാടക നിയമസഭാതെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. ജനവികാരം മനസ്സിലാക്കാനുള്ള കഴിവു നഷ്ടമായതുകൊണ്ടാണോ അതോ അറിഞ്ഞിട്ടും നുണകൾ പ്രചരിപ്പിക്കുന്നതാണോ? രണ്ടാമത്തേതാണെങ്കിൽ സമീപഭാവിയിൽ ഇത്തരക്കാർക്ക് വലിയ അസ്തിത്വപ്രതിസന്ധിയാണ് നേരിടേണ്ടിവരികയെന്ന് അദ്ദേഹം പറഞ്ഞു.

  രാഹുൽ തിരിച്ചുവരുന്നു, പ്രധാനമന്ത്രി ആവാൻ പോകുന്നു, മോദിയുടെ ജനപിന്തുണ നഷ്ടമാകുന്നു, അവിടെ ഭരണവിരുദ്ധവികാരമില്ല തുടങ്ങിയ നുണക്കഥകളാണ് പൊളിഞ്ഞുപോയത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഈ പേജിൽ സത്യസ്ഥിതി എഴുതിയപ്പോൾ താഴെവന്ന് വൃത്തികെട്ട കമൻറുകൾ എഴുതിയ കമ്മികൾക്കും കൊങ്ങികൾക്കും സുഡാപ്പികൾക്കും നല്ല നമസ്കാരം എന്ന് അദ്ദേഹം വരിഹസിച്ചു.

  K Surendran

  സിദ്ധരാമയ്യയുടെ തണലിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ വീരബലിദാനികൾക്കായി ഈ വിജയം സമർപ്പിക്കുന്നുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.നേടുന്ന എല്ലാ വിജയങ്ങളും കഠിനാധ്വാനത്തിലൂടെ നേടുന്നതാണ്. ഗുജറാത്ത്‌ ഹിമാചൽ തെരഞ്ഞെടുപ്പുകൾക്കുശേഷം അമിത് ഷാ കർണ്ണാടകയിൽ ക്യാംപുചെയ്താണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. ഓരോ മേഖലയിലും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ ഒരു ത്രിതല സംഘടനാ സംവിധാനമാണ് പാർട്ടി ഒരുക്കിയത്. കേന്ദ്രനേതൃത്വത്തിൽ നിന്ന് ഒരു പ്രതിനിധി , കർണ്ണാടകയുടെ ഒരു പ്രതിനിധി, അയൽ സംസ്ഥാനത്തുനിന്ന് ഒരു പ്രതിനിധി ഇങ്ങനെയായിരുന്നു പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്. എല്ലാ ദിവസവും കൃത്യമായ റിപ്പോർട്ടുകൾ അമിത് ഷാ തന്നെ നേരിട്ടു വിലയിരുത്തിയിരുന്നു. സമയബന്ധിതമായി ഏൽപ്പിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഓരോരുത്തരും കഠിനപരിശ്രമം നടത്തുന്നു എന്നുറപ്പു വരുത്തിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

  പാർട്ടി പ്രവർത്തകരെ മുഴുവനായും രംഗത്തിറക്കി. മോദിജിയുടെ അവസരോചിതമായ നീക്കങ്ങളും ജനങ്ങളെ ആവേശം കൊള്ളിച്ചു. കോൺഗ്രസ്സ് നേതാക്കൾ എ. സി. റൂമുകളിലിരുന്ന് പ്രവർത്തനം നിയന്ത്രിച്ചപ്പോൾ ബി. ജെ. പി നേതാക്കൾ ചുട്ടുപൊള്ളുന്ന വെയിലിൽ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു. ഈ വിജയം കേരളത്തിന് പാഠമാകും വരും ദിവസങ്ങളിൽ. കർണ്ണാട കഴിഞ്ഞാൽ അമിത് ഷാ മോദി കൂട്ടുകെട്ട് കേരളത്തിലേക്കെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അടുത്തത് കേരളം. കേരളത്തിൻറെ മനസ്സ് കീഴടക്കുകതന്നെ ചെയ്യും ബി. ജെ. പി.

  English summary
  BJP leader K Surendran's facebook post about Karnataka election

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more