കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയം; പ്രതിഷേധം അതിര് കടക്കുന്നോ? ഭരണഘടന ചുട്ടെരിക്കണമെന്ന ആഹ്വാനവും... വീഡിയോ വൈറൽ!!

Google Oneindia Malayalam News

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ വൻ പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. വധഭീഷണി മുഴക്കി മുഖ്യമന്ത്രിയെ വരെ അസഭ്യം പറഞ്ഞും പ്രതിഷേധം പൊടിപൊടിക്കുകയാണ്. ഇപ്പോഴിതാ ഭരണഘടന തന്നെ കത്തിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുകയാണ്. അഭിഭാഷ ജില്ലാ പരിഷത്ത് പ്രസിഡന്റ് മുരളീധരൻ ഉണ്ണിത്താനാണ് ഭരണ ഘടന കത്തിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

<strong>എൻഎസ്എസ് കോപ്പു കൂട്ടുന്നത് കലാപത്തിന്; സവർണ്ണരെ കൈവിട്ട് സഹായിച്ചതിന്റെ ഫലം സർക്കാർ അനുഭവിക്കുന്നു</strong>എൻഎസ്എസ് കോപ്പു കൂട്ടുന്നത് കലാപത്തിന്; സവർണ്ണരെ കൈവിട്ട് സഹായിച്ചതിന്റെ ഫലം സർക്കാർ അനുഭവിക്കുന്നു

കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ നടന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മുരളീധരൻ ഇത്തരത്തിൽ ഭരണഘടയെ അധിക്ഷേപിച്ച് പ്രസം​ഗിച്ചത്. ഭരണഘടന എന്നാൽ എന്താണെന്ന് ഇവിടുത്തെ ഭൂരിഭാ​ഗം ജനങ്ങൾക്കും അറിയില്ലെന്നും അതിനാൽ ജീവിക്കാൻ ഭരണഘടനയുടെ ആവശ്യമില്ലെന്നുമായിരുന്നു മുരളീധരൻ ഉണ്ണിത്താന്റെ വാദം. ഭരണഘടന ചുട്ട് കളയാൻ അധികതാമസമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

കേരളത്തിലാകമാനം പ്രതിഷേധം

കേരളത്തിലാകമാനം പ്രതിഷേധം


കേരളത്തിലുടനീളം ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ വൻ പ്രക്ഷേപമാണ് നടക്കുന്നത്. ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾക്കെതിരെ വധഭീഷണി മുഴക്കുന്നിത്ത് വരെ പ്രതിഷേധങ്ങൾ എത്തുന്നുണ്ട്. മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിഷേപിക്കുകയും ചെയ്തിരുന്നു. അതേസമയം ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 70 കോടി രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ക്ഷേത്രങ്ങള്‍ക്കായി ചെലവഴിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ക്ഷേത്രങ്ങളിലേക്ക് പണം ചെലവഴിക്കുന്നു

ക്ഷേത്രങ്ങളിലേക്ക് പണം ചെലവഴിക്കുന്നു


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്. ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഈ വര്‍ഷം 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി രംഗത്തെത്തി. ക്ഷേത്രങ്ങലിലെ പണം സർക്കാർ കൈയ്യിട്ടു വാരുന്നെന്ന് സംഘപരിവാർ സംഘത്തിന്റെ പ്രചരണത്തിനിടയിലാണ് മന്ത്രിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.

മാപ്പപേക്ഷ

മാപ്പപേക്ഷ

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ സമരത്തിനിടയില്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സ്ത്രീ മാപ്പു പറഞ്ഞു രംഗത്തെത്തി. ചാനലുകാര്‍ എന്നോട് എന്തങ്കിലും പറയാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്. ഈഴവരെ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങിനെ തോന്നിയെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. ഈ അമ്മയോട് ക്ഷമിക്കണം എന്ന് പറഞ്ഞുള്ള വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

പോലീസ് കേസ്

പോലീസ് കേസ്

അധിക്ഷേപത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.ശബരിമല വിധിയ്‌ക്കെതിരെ നടക്കുന്നത് സവര്‍ണ സമരമാണെന്ന രീതിയില്‍ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് അധിക്ഷേപിച്ച സ്ത്രീതന്നെ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് സ്ത്രീക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞുള്ള വീഡിയോ പ്രചരിക്കുന്നത്.

സവർണ്ണ സമരം

സവർണ്ണ സമരം

ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷേപ പരിപാടികളിൽ നിന്ന് എസ്എൻഡിപി വിട്ടു നിന്നു. ശബരിമല വിഷത്തിൽ എൻഎസ്എസ് കലാപത്തിന് ശ്രമിക്കുകയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞ‍ു. വിശ്വാസ സംരക്ഷണമല്ല ഇവിടെ നടക്കുന്നതെന്നും സവർണ്ണരെ അകമഴിഞ്ഞ് സഹായിച്ചതിന്റെ ഫലമാണ് സർ‍ക്കാർ ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

പന്തളം രാജകുടുംബവും സമരത്തിനില്ല

പന്തളം രാജകുടുംബവും സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നതായി അറിയിച്ചു. ഒക്ടോബര്‍ 15ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ലോങ് മാര്‍ച്ച് നടക്കാനിരിക്കെയാണ് പന്തളം രാജകുടുംബം തങ്ങളുടെ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. തന്ത്രി- രാജ കുടുംബങ്ങളെ അണിനിരത്തി സെക്രട്ടേറിയറ്റ് പടിക്കൽ പ്രക്ഷേപം സംഘടിപ്പിക്കാനായിരുന്നു ബിജെപിയുടെ നീക്കം. ബിജെപിയുടെ നീക്കത്തിന് രാജകുടുംബം പിന്മാറിയതോടെ വൻ തിരിച്ചടി കിട്ടിയിരിക്കുകയാണ്. എന്നാൽ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കുടുംബം ഹർജി സമർപ്പിച്ചിട്ടുണ്ട്.

English summary
BJP Leader in Kerala Says It's High Time to Burn Constituition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X