കേരളം തീവ്രവാദ കേന്ദ്രം!! അമിത് ഷാ ഇടപെടണമെന്ന് ബിജെപി, എസ്ഡിപിഐയെ നിരോധിക്കണം
കോട്ടയം: കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന് ബിജെപി നേതാവ്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും ഇതിന് പിന്നില്‍ എസ്ഡിപിഐ ആണെന്നും ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക അയച്ച കത്തില്‍ പറയുന്നു. എസ്ഡിപിഐയെ നിരോധിക്കണം. കേരളത്തിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ അനിയോജ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് എന്‍ ഹരിയുടെ കത്ത്.

കേരളത്തിലെ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം എന്ന വിഷയത്തിലാണ് ഹരി കത്തയച്ചിരിക്കുന്നത്. കേരളം ഓരോ ദിവസവും തീവ്രവാദികളുടെ സ്വര്‍ഗമായി മാറുകയാണ്. ഒരു മാസത്തിനിടെ രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നില്‍ എസ്ഡിപിഐ ആണ്. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. എസ്ഡിപിഐയെ സഹായിക്കുന്ന നിലപാടാണ് അവരുടേത്. അതുകൊണ്ട് താങ്കള്‍ ഇടപണം. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണം. ഇത്തരം ശക്തികള്‍ക്ക് പണം എവിടെ നിന്ന് ലഭിക്കുന്നു എന്ന് അന്വേഷിക്കണം. എസ്ഡിപിഐയെ നിരോധിക്കണം. കേരളത്തിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ അനിയോജ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമിത് ഷായ്ക്ക് അയച്ച കത്തില്‍ എന്‍ ഹരി ആവശ്യപ്പെടുന്നു.
പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിക്കുന്നു. കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് വിഷയം സൂചിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് തന്നെ സഞ്ജിത്തിനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു.
ഋതു മന്ത്ര സന്യാസത്തിലോ?... വളരെ ദൂരെ... പുതിയ ചിത്രങ്ങള്‍ വൈറല്‍
അതേസമയം, കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു പ്രതിയെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നിരവധി പേരെ ചോദ്യം ചെയ്തുവെങ്കിലും തുമ്പ് കിട്ടിയില്ല. കൊല നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് സഞ്ജിതിന്റെ ഭാര്യ അര്‍ഷിത പറഞ്ഞിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്നും അവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തന്നെ പിടിച്ചുമാറ്റിയ ശേഷം സഞ്ജിതിനെ ആക്രമിക്കുകയയായിരുന്നുവെന്നാണ് അര്‍ഷിത പറയുന്നത്. കൊല നടത്തിയവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളില്‍ ഒരാളുടെ രേഖാ ചിത്രം വരയ്ക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്ന് രേഖാ ചിത്രം പുറത്തുവിടുമെന്നാണ് കരുതുന്നത്.
അതേസമയം, കൊലപാതകത്തില്‍ ബിജെപി ആരോപിക്കുന്നത് പോലെ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്ഡിപിഐ നേതൃത്വം അറിയിച്ചു. 10 ലധികം കേസില്‍ പ്രതിയാണ് സഞ്ജിത്. പലര്‍ക്കും സഞ്ജിതുമായി വിരോധമുണ്ടാകാം. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായും മഹല്ല് കമ്മിറ്റിയുമായും സഞ്ജിത്തിന് കേസുണ്ട്. എന്തുകൊണ്ട് എസ്ഡിപിഐയെ മാത്രം കുറ്റപ്പെടുത്തുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ ചോദിക്കുന്നു.
ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പല പദ്ധതികളും പാളിപ്പോകുകയും ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുകയും ചെയ്തിരിക്കെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സുരേന്ദ്രന്‍ നടത്തുന്നതെന്നും അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും എസ്ഡിപിഐ സംസ്ഥാന നേതാവ് റോയ് അറയ്ക്കല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനിടെ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെ റോഡരികില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. സഞ്ജിതിന്റെ കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളാണിതെന്നാണ് പോലീസ് സംശയിക്കുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യം സ്ഥിരീകരിക്കും.












Click it and Unblock the Notifications