കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റു സ്ത്രീലമ്പടനോ? ബിജെപി ഫോട്ടോ പുറത്തുവിടാന്‍ കാരണമുണ്ട്; ശശി തരൂര്‍ തുറന്നടിക്കുന്നു

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് ബിജെപി നേതാവ് ഫോട്ടോകള്‍ പുറത്തുവിട്ടതിനെതിരേ ശശി തരൂര്‍ എംപി. സ്വന്തം സഹോദരിയെ ആലിംഗനം ചെയ്യുന്നത് ബിജെപിക്കാര്‍ക്ക് മാത്രമാണ് തെറ്റായി തോന്നുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപി ഐടി വിഭാഗം തലവന്‍ അമിത് മാല്‍വിയയാണ് നെഹ്‌റുവിന്റെ ഫോട്ടോ പുറത്തുവിട്ട് മോശമായ വാക്കുകള്‍ ചേര്‍ത്ത് പ്രചരിപ്പിച്ചത്.

23

സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയും അവരുടെ മക്കളെയും നെഹ്‌റു ആലിംഗനം ചെയ്യുന്നതായിരുന്നു ഇതില്‍ ചില ഫോട്ടോകള്‍. ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് ശശി തരൂരിന്റെ അഭിപ്രായപ്രകടനം.

മോദി സര്‍ക്കാര്‍ നെഹ്‌റുവിന്റെ നയങ്ങളെ മാത്രമല്ല, സ്വകാര്യ ജീവിതത്തെയും വിമര്‍ശിക്കുകയാണ്. സഹോദരിയെ കെട്ടിപ്പിടിക്കുന്നത് മോശമാണെന്ന് തോന്നുക ബിജെപിക്കാര്‍ക്ക് മാത്രമാണ്. സ്വകാര്യ ജീവിതത്തില്‍ ഒളിക്യാമറ വയ്ക്കുന്നിടംവരെ മൂല്യച്യുതി നേരിടുന്ന രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

വൈകൃതങ്ങളുടെ കൂത്തരങ്ങായ സാത്താന്‍ സേവ; പിണറായി സര്‍ക്കാരും അടയിരിക്കുന്നുവൈകൃതങ്ങളുടെ കൂത്തരങ്ങായ സാത്താന്‍ സേവ; പിണറായി സര്‍ക്കാരും അടയിരിക്കുന്നു

ഗുജറാത്തിലെ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ മുറിയില്‍ ഒളിക്യാമറ വയ്ക്കുന്നത് ബിജെപിയുടെ ഈ രാഷ്ട്രീയമാണ് തെളിയിക്കുന്നത്. വികസനത്തെ കുറിച്ച് ബിജെപിക്കാര്‍ക്ക് പറയാനില്ല. തൊഴിലില്ലായ്മയെ കുറിച്ചും ഒന്നും മിണ്ടുന്നില്ല. നേട്ടങ്ങള്‍ എടുത്തുപറയാനില്ലാത്തതു കൊണ്ടാണ് ബിജെപി ഇത്തരം മോശം രാഷ്ട്രീയം കളിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ ചില രഹസ്യ വീഡിയോകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലം കൂടി നെഹ്‌റുവിന്റെ ഫോട്ടോക്കൊപ്പം ചേര്‍ത്താണ് നെഹ്‌റു ഫോട്ടോകള്‍ മാല്‍വിയ പങ്കുവച്ചത്. ഹാര്‍ദികിന് നെഹ്‌റുവിന്റെ ചില ഡിഎന്‍എ സവിശേഷതകള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്ന് മാല്‍വിയ എഴുതിയിരുന്നു.

English summary
Shashi Tharoor attacked BJP on release of Nehru's Photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X