ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റുകാര്‍..!! ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്എസ്എസ്സായേനെ !!
ഗാന്ധിവധം സംബന്ധിച്ച് പുതിയ ആരോപണങ്ങളുമായി ബിജെപി നേതാവ്.
കോഴിക്കോട്: ഗോഡ്സെയുടെ വെടിയുണ്ടകളില്‍ മഹാത്മാ ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റുകാര്‍ ആണെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി ബി ഗോപാലകൃഷ്ണന്. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമായിരുന്നുവെന്നും ബി ഗോപാലകൃഷ്ണന് പറയുന്നു.
മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഗാന്ധിവധം:ആര്‍എസ്എസ്സിനെതിരെ കമ്മ്യൂണിസ്റ്റ് ഗൂഢാലോചന എന്ന ലേഖനത്തിലാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

ഗാന്ധിവധം സംബന്ധിച്ച ബി ഗോപാലകൃഷ്ണന്റെ ലേഖനത്തിലെ പ്രധാന വാദങ്ങള്‍ ഇവയാണ്. ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ്. കമ്മ്യൂണിസ്റ്റ് കുപ്രചരണം ഏറ്റുപാടുകയാണ് രാഹുല്‍ ചെയ്യുന്നത്.

ആര്‍എസ്എസ്സിനെ ഗാന്ധിജി പ്രശംസിച്ചതായും ബി ഗോപാലകൃഷ്ണന് പറയുന്നു. സംഘത്തിന്റെ വാര്‍ധ വാര്‍ഷിക ക്യാമ്പില്‍ പങ്കെടുത്ത് ഗാന്ധി പറഞ്ഞത് ആര്‍എസ്എസ് സാമാജിക സമരസതയുടെ സുഗന്ധം പരത്തുന്ന അത്ഭുതകരമായ സംഘടനയെന്നാണ് എന്നും ഗോപാലകൃഷ്ണന് വാദിക്കുന്നു.

ആര്‍എസ്എസ്സിനെതിരെ അപവാദ പ്രചരണം നടത്തിയത് കമ്മ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളായിരുന്നു. ഗാന്ധിജിയുടെ രാഷ്ട്രീയാന്ത്യത്തിന് വേഗം കൂട്ടാന്‍ കോണ്‍ഗ്രസ്സിനുള്ളില്‍ കുതന്ത്രങ്ങള്‍ ആവിഷ്കരിച്ച കമ്മ്യൂണിസ്ററുകാരുടെ കൈകളാണ് ഗാന്ധിവധത്തില്‍ ആദ്യം പരിശോധിക്കപ്പെടേണ്ടതെന്നും ബിജെപി നേതാവ് പറയുന്നു.

ഗാന്ധിക്ക് നേരെ നടന്ന ആക്രമണങ്ങളിലോ ഗാന്ധിവധത്തിന് ശേഷമുള്ള ആദ്യദിനങ്ങളിലോ ആര്‍എസ്എസ്സിന്റെ പേര് എവിടെയും പറഞ്ഞ് കേട്ടിരുന്നില്ല. പിന്നീട് കമ്മ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളില്‍ വിചിന്തനം നടത്തിയാണ് പ്രതി ആര്‍എസ്എസ്സ് ആണെന്ന് പ്രഖ്യാപനം നടത്തിയത് എന്നും ഗോപാലകൃഷ്ണന് ആരോപിക്കുന്നു.

ഗാന്ധിജിയേയും ഗാന്ധിസത്തേയും ഇല്ലാതാക്കാനും അപകീര്‍ത്തിപ്പെടുത്താനും എന്നും ശ്രമിച്ചവര്‍ കമ്മ്യൂണിസ്റ്റുകളാണ് എന്നും ലേഖനത്തില്‍ ആരോപിക്കുന്നു. എന്നാല്‍ ഗാന്ധിയുടെ രാമരാജ്യത്തിനായി നിസ്വാര്‍ത്ഥ സേവനം ചെയ്യുകയാണ് ആര്‍എസ്എസ് എന്നു പറഞ്ഞുകൊണ്ടാണ് ബി ഗോപാലകൃഷ്ണന് ലേഖനം അവസാനിപ്പിക്കുന്നത്.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications