കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് ശോഭ സുരേന്ദ്രന്‍!! പിണറായിയെ പേടിയത്രേ!!

തന്റേടവും ഗവര്‍ണറെന്ന പദവിയോട് സാമാന്യ മര്യദയും നീതിബോധവും ഉണ്ടെങ്കില്‍ ഗവര്‍ണര്‍ ചെയ്യേണ്ട കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത് തീര്‍ക്കണമെന്നും ശോഭ ആവശ്യപ്പെടുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഗവര്‍ണര്‍ പി. സദാശിവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ക്ക് ഭയമാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ഇറങ്ങിപ്പോകണമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.

ദില്ലിയിലെ കേരള ഹൗസിനു മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ശോഭ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. എംടി രമേശിന് പിന്നാലെയാണ് ശോഭ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയത്.

 പിണറായിയെ പേടി

പിണറായിയെ പേടി

ഗവര്‍ണര്‍ക്ക് പിണറായിയെ ഭയമാണെങ്കില്‍ ഗവര്‍ണറുടെ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണെമെന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. പിണറായി വിജയനെ കാണുമ്പോള്‍ തലകുനിച്ച് എനിക്ക് പിണറായി വിജയനെ പേടിയാണ് ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവുചെയ്ത് ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം-ശോഭ പറഞ്ഞു.

സാമാന്യ മര്യാദ

സാമാന്യ മര്യാദ

തന്റേടവും ഗവര്‍ണറെന്ന പദവിയോട് സാമാന്യ മര്യദയും നീതിബോധവും ഉണ്ടെങ്കില്‍ ഗവര്‍ണര്‍ ചെയ്യേണ്ട കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത് തീര്‍ക്കണമെന്നും ശോഭ ആവശ്യപ്പെടുന്നു.

 ഇടപെടുന്നില്ല

ഇടപെടുന്നില്ല

ഗവര്‍ണറുടേത് അനങ്ങാപ്പാറ നയമാണന്നൊണ് ശോഭ സുരേന്ദ്രന്റെ ആരോപണം. കണ്ണൂരില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും ഗവര്‍ണര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.

 വീണ്ടും വിമര്‍ശനം

വീണ്ടും വിമര്‍ശനം

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന് പിന്നാലെയാണ് ഗവര്‍ണറെ വിമര്‍ശിച്ച് സദാശിവം രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂര്‍ കൊലപാതകത്തില്‍ ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയ ഗവര്‍ണറുടെ നടപടിയാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

 ഇടനില ആവശ്യമില്ല

ഇടനില ആവശ്യമില്ല

പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവർണ്ണറെ സമീപിച്ചതെന്ന് രമേശ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി പരാതി നൽകിയതെന്നും രമേശ് പറയുന്നു.

 ഒൗദാര്യം അല്ല

ഒൗദാര്യം അല്ല

ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്. അത് ചെയ്യാൻ പറ്റുമോ എന്നതാണ് ചോദിക്കുന്നതെന്ന് രമേശ് വ്യക്തമാക്കി. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവർത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും അവകാശമുണ്ടെന്നും അത് ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നതെന്നും അദ്ദേഹം പറയുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ലെന്നും രമേശ്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സിപിഎം കുടുങ്ങും!!പയ്യന്നൂര്‍ കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു!! ധന്‍രാജ് വധക്കേസിലെ പ്രതികാരം?കൂടുതല്‍ വായനയ്ക്ക്

English summary
bjp leader sobha surendran against governor p sadasivam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X