കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണി തല്ലുകൊള്ളും!! അതും സ്ത്രീകളുടെ!!ആ തല്ല് ഇങ്ങനെയായിരിക്കും!! മുന്നറിയിപ്പുമായി ശോഭ സുരേന്ദ്രന്‍!

ഇത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്നത് തുടര്‍ന്നാല്‍ മണി കേരളത്തിലെ സ്ത്രീകളുടെ തല്ലുകൊള്ളുമെന്ന് അവര്‍ പറഞ്ഞു. മണിയുടെ സംസാരം പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അവര്‍ പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

മൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണി കേരളത്തിലെ സ്ത്രീകളുടെ തല്ല് കൊള്ളുമെന്ന് ബിജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. മണി അതിരുകടക്കുകയാണെന്നും അവര്‍ പറഞ്ഞു.

മണിക്കെതിരെ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചെത്തിയപ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. മണി പ്രോട്ടോക്കോള്‍ ലംഘിച്ചാണ് സംസാരിക്കുന്നതെന്നും ശോഭ പറഞ്ഞു.

 പ്രോട്ടോക്കോള്‍ ലംഘനം

പ്രോട്ടോക്കോള്‍ ലംഘനം

ഇത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്നത് തുടര്‍ന്നാല്‍ മണി കേരളത്തിലെ സ്ത്രീകളുടെ തല്ലുകൊള്ളുമെന്ന് അവര്‍ പറഞ്ഞു. മണിയുടെ സംസാരം പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അവര്‍ പറഞ്ഞു.

പുറത്താക്കണം

പുറത്താക്കണം

കേരളത്തിലെ ഒരു മന്ത്രി കാറ് തുറന്ന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീകളുടെ തല്ലുകൊള്ളുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് അവര്‍ വ്യക്തമാക്കി. മണി അതിരുകടക്കുന്നുവെന്നും ശോഭ പറഞ്ഞു. മണിയെ അടിയന്തരമായി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 സമരത്തിനിടെ നടന്നത്

സമരത്തിനിടെ നടന്നത്

പെമ്പിളൈ ഒരുമൈ സമരത്തില്‍ കള്ളുകുടി അടക്കമുള്ള വൃത്തികേടുകള്‍ നടന്നിട്ടുണ്ടെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമാണ് മണി പൊതുവേദിയില്‍ മണി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇത് ഏറെ വിവാദമായിരുന്നു.

 ഐക്യദാര്‍ഢ്യവുമായി നേതാക്കള്‍

ഐക്യദാര്‍ഢ്യവുമായി നേതാക്കള്‍

എംഎം മണിയുടെ അശ്ലീല പരാമര്‍ശത്തിനെതിരെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. മണി നേരിട്ടെത്തി മാപ്പ് പറയുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രവര്‍വര്‍ത്തകര്‍ പറയുന്നത്. പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശോഭാ സുരേന്ദ്രന്‍, ബിന്ദു കൃഷണ എന്നിവരും എത്തിയിട്ടുണ്ട്.

 എതിര്‍പ്പ് പരസ്യമാക്കി

എതിര്‍പ്പ് പരസ്യമാക്കി

പെമ്പിള ഒരുമൈ നേതാക്കളെ അധിക്ഷേപിച്ച മന്ത്രി എംഎം മണിക്കെതിരെ സിപിഎമ്മിലെ വനിതാ നേതാക്കള്‍ രംഗത്ത്. പെമ്പിള ഒരുമൈ നേതാക്കളെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് തന്നെയാണ് വനിതാ നേതാക്കള്‍ പറയുന്നത്. വനിതാ നേതാക്കള്‍ മണിയെ പൂര്‍ണമായി തള്ളി. കേന്ദ്ര കമ്മിറ്റി അംഗം പികം ശ്രീമതി, മന്ത്രി മേഴ്സിക്കുട്ടി അമ്മ, ടിഎന്‍ സീമ എന്നിവരാണ് മണിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.

 ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ഇതാദ്യമായിട്ടല്ല മണി സ്ത്രീകള്‍ക്കെതിരെ സംസാരിക്കുന്നത്. വിഖ്യാത എഴുത്തുകാരിയും ഇടത് സഹയാത്രികയുമായി രുന്ന മഹാശ്വേതാദേവിപോലും മണിയുടെ അശ്ലീല പരാമര്‍ശത്തിന് ഇരയായിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതിനാണ് മഹാശ്വേതാ ദേവിയെ മണി അധിക്ഷേപിച്ചത്.

 മറ്റെന്തോ സൂക്കേട്

മറ്റെന്തോ സൂക്കേട്

പൈനാവ് പോളിടെക്‌നിക് കോളേജിലെ വനിത പ്രിന്‍സിപ്പലിനെതിരെ മണി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ചെറുതോണിയില്‍ നടത്തിയ പ്രസംഗത്തിലാണ് മണി പ്രിന്‍സിപ്പലിനെ അധിക്ഷേപിച്ച് സംസാരിച്ചത്. വനിത പ്രിന്‍സിപ്പലിന് മറ്റെന്തോ സൂക്കേടാണെന്നും വാതിലടച്ച് ക്ലാസ് എടുക്കുന്നതില്‍ സംശയമുണ്ടെന്നുമായിരുന്നു മണി പറഞ്ഞത്.

അശ്ലീല പരാമര്‍ശം

അശ്ലീല പരാമര്‍ശം

ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെയും മണി അശ്ലീല പരാമര്‍ശം നടത്തിയിരുന്നു. ജിഷ്ണു കേസിലെ പ്രതികളെ പിടിച്ച ശേഷം മുഖ്യമന്ത്രി വീട്ടില്‍ വന്നാല്‍ മതിയെന്നും മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമെന്നും മണി പറഞ്ഞു.

English summary
bjp leader sobha surendran against mm mani. women in kerala beat mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X